കുറ്റാന്വേഷണ ലോകത്തേക്ക് ഒരു ചുവട്, ഫിംഗർപ്രിന്റ് മുതൽ സൈബർ ഫോറൻസിക് വരെ പഠിക്കാം

ഫിംഗർപ്രിന്റ് സയൻസ്, ക്രൈം സീൻ മാനേജ്മെന്റ്, സൈബർ സെക്യൂരിറ്റി, ക്രൈം ഇൻവെസ്റ്റിഗേഷൻ തുടങ്ങി ഫോറൻസിക് സയൻസിന്റെ വിവിധ മേഖലകളിൽ അഡ്മിഷൻ നേടാം.
NFSU Diploma Courses
NFSU Invites Applications for PG Diploma Courses in Forensic Science.
Edited By:
Updated on
2 min read

ഫോറൻസിക് സയൻസ് മേഖലയിൽ വിദഗ്ധരായി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി (NFSU) 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിംഗർപ്രിന്റ് സയൻസ്, ക്രൈം സീൻ മാനേജ്മെന്റ്, സൈബർ സെക്യൂരിറ്റി, ക്രൈം ഇൻവെസ്റ്റിഗേഷൻ തുടങ്ങി ഫോറൻസിക് സയൻസിന്റെ വിവിധ മേഖലകളിൽ അഡ്മിഷൻ നേടാം.

NFSU Diploma Courses
സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

ഫോറൻസിക് യൂണിവേഴ്സിറ്റിയുടെ ഗാന്ധിനഗർ, ഡൽഹി, ഗോവ, ത്രിപുര, ഭോപ്പാൽ, ഗുവാഹാട്ടി, ഭുവനേശ്വർ, ചെന്നൈ, ധാർവാഡ്, നാഗ്പൂർ, പൂനെ, മണിപ്പൂർ കാമ്പസുകളിലാണ് കോഴ്സുകളുള്ളത്.

ഫോറൻസിക് സയൻസ്, മെഡിക്കോ-ലീഗൽ സ്റ്റഡീസ്, സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്സ്, എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പൊലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ്, ബിഹേവിയറൽ ഫോറൻസിക്സ്, ലോ, ഫോറൻസിക് ജസ്റ്റിസ് ആൻഡ് പൊലീസ് സ്റ്റഡീസ് തുടങ്ങി വിവിധ സ്കൂളുകളാണ് കോഴ്സുകൾ നടത്തുന്നത്. ഓൺലൈനായും പഠിക്കാവുന്ന പ്രോഗ്രാമുകളുണ്ട്.

NFSU Diploma Courses
എഞ്ചിനീയറിംഗ് കഴിഞ്ഞോ? പവർ സെക്ടറിൽ പണി നേടാം; ആലപ്പുഴയിൽ പഠിക്കാം

കോഴ്‌സുകൾ

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ക്രൈം സീൻ മാനേജ്മെന്റ്

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫോറൻസിക് ജേർണലിസം (ഓൺലൈൻ മോഡ്)

  • പ്രൊഫഷണൽ ഡിപ്ലോമ ഇൻ കുറ്റാന്വേഷണ ഫോറൻസിക്സ്

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിംഗർപ്രിന്റ് സയൻസ്

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫോറൻസിക് ആർക്കിയോളജി ആൻഡ് ആന്ത്രോപോളജി

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ആൻഡ് ഫയർ സേഫ്റ്റി, ഹൈജീൻ ആൻഡ് എൻവയോൺമെന്റൽ മാനേജ്മെന്റ്

NFSU Diploma Courses
ISRO JRF: ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ചുവടുവെക്കാം; ജൂനിയർ റിസർച്ച് ഫെല്ലോ ആകാം
  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ സെക്യൂരിറ്റി സ്റ്റഡീസ്

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈബർ സൈക്കോളജി

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻവെസ്റ്റിഗേറ്റീവ് സൈക്കോളജി

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോ, മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡ്രഗ് ആൻഡ് സബ്സ്റ്റൻസ് അബ്യൂസ് ലോസ്

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിംഗർപ്രിന്റ് സയൻസ്

  • പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ

NFSU Diploma Courses
എയിംസിൽ വൻ അവസരം; പത്താം ക്ലാസ് മുതൽ യോഗ്യത, 1484 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കോഴ്സിനനുസരിച്ച് സയൻസ്, മെഡിസിൻ, എഞ്ചിനീയറിംഗ്, കംപ്യുട്ടർ സയൻസ്, നിയമം, കൊമേഴ്‌സ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ പശ്ചാത്തലമുള്ള വിദ്യാർഥികൾക്ക് അവസരമുണ്ട്. ഓരോ കോഴ്സിന്റെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കണം.

NFSU Diploma Courses
പോളിടെക്നിക് കോളജുകളില്‍ എന്‍ജിനീയറിങ് ഡിപ്ലോമ; ഇപ്പോള്‍ അപേക്ഷിക്കാം

കരിയർ സാധ്യതകൾ

ഫോറൻസിക് സയൻസ് മേഖലയിൽ പരിശീലനം നേടിയവർക്ക് സർക്കാർ ഫോറൻസിക് ലബോറട്ടറികൾ, പൊലീസ് വകുപ്പുകൾ, അന്വേഷണ ഏജൻസികൾ, സൈബർ ക്രൈം വിഭാഗങ്ങൾ, സുരക്ഷാ സ്ഥാപനങ്ങൾ, സ്വകാര്യ അന്വേഷണ സ്ഥാപനങ്ങൾ, ബാങ്കിംഗ് തട്ടിപ്പ് അന്വേഷണ വിഭാഗങ്ങൾ തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകളുണ്ട്.

NFSU Diploma Courses
മെഡിക്കൽ ലബോറട്ടറി രംഗത്ത് ഉന്നത പഠനത്തിന് അവസരം; എം.എസ്.സി എം.എൽ.ടി പ്രവേശനത്തിന് അപേക്ഷിക്കാം

അപേക്ഷ എങ്ങനെ?

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യത, കോഴ്സ് വിശദാംശങ്ങൾ, ഫീസ്, പ്രവേശന മാനദണ്ഡങ്ങൾ എന്നിവ പരിശോധിക്കുക.

https://www.nfsu.ac.in/

Summary

NFSU Invites Applications for PG Diploma Courses in Forensic Science.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com