പോളിടെക്നിക് കോളജുകളില്‍ എന്‍ജിനീയറിങ് ഡിപ്ലോമ; ഇപ്പോള്‍ അപേക്ഷിക്കാം

പൊതു വിഭാഗത്തിലുള്ളവര്‍ക്ക് 400 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 200 രൂപയുമാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ്
higher education
Representational Image
Edited By:
Updated on
1 min read

കേരളത്തിലെ പോളിടെക്നിക് കോളജുകളായ ഗവ. പോളിടെക്നിക് കോളജ് പാലക്കാട്, കേരള ഗവ. പോളിടെക്നിക് കോളജ് കോഴിക്കോട്, സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാ ദിന്‍ പോളിടെക്നിക് കോളജ്, മലപ്പുറം എന്നീ സ്ഥാപനങ്ങളിലേക്ക് 2026-27 അധ്യയന വര്‍ഷത്തെ പാര്‍ട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസ് https://pt.polyadmission.org/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഭിന്നശേഷിയുള്ളവര്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകള്‍ സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യമേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമോ, 2 വര്‍ഷ ഐടിഐ/ കെജിസിഇ/ വിഎച്ച്എസ്ഇ/ ടിഎച്ച്എസ്എല്‍സി യോഗ്യതയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും. അപേക്ഷകര്‍ 18 വയസ്സു തികഞ്ഞവരാകണം. പൊതു വിഭാഗത്തിലുള്ളവര്‍ക്ക് 400 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 200 രൂപയുമാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ്.

higher education
മെഡിക്കൽ ലബോറട്ടറി രംഗത്ത് ഉന്നത പഠനത്തിന് അവസരം; എം.എസ്.സി എം.എൽ.ടി പ്രവേശനത്തിന് അപേക്ഷിക്കാം

അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സര്‍ക്കാര്‍/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും, ഗവ. / ഡിപാര്‍ട്ട്‌മെന്റ് ഗ്രൂപ്പ് സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കും അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ കോളജിലേക്കും ഓണ്‍ലൈന്‍ ആയി പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ അപേക്ഷകര്‍ ഒരു പ്രാവശ്യം മാത്രം ചെയ്താല്‍ മതിയാകും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂണ്‍ 26 ആണ്. കൂടുതല്‍ വിവരങ്ങള്‍ മേല്‍ പറഞ്ഞ വെബ്‌സൈറ്റിലും അതാത് പോളിടെക്നിക് കോളജിലും ലഭ്യമാണ്.

Summary

Apply now for Engineering Diploma Courses at Polytechnic Colleges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com