

മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിലെ ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി.(എം.എൽ.റ്റി.) പഠിക്കാൻ അവസരം. സർക്കാർ മെഡിക്കൽ കോളജിലും സ്വാശ്രയ കോളജുകളിലും ഈ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ജൂൺ 30 വരെ അപേക്ഷിക്കാം.
പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗനിർണ്ണയത്തിനായുള്ള നൂതന ലബോറട്ടറി പരിശോധനകളെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും പഠിപ്പിക്കുന്ന 2 വർഷത്തെ പ്രൊഫഷണൽ കോഴ്‌സാണിത്.
കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ബി.എസ്.സി. (എം.എൽ.ടി.) 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. സാധാരണ വിഭാഗത്തിലെ അപേക്ഷകർക്ക് 40 വയസ്സും സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർക്ക് 49 വയസ്സുമാണ് പരമാവധി പ്രായപരിധി.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 600 രൂപയുമാണ്. ജൂൺ 28 വരെ ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖകൾ വഴിയോ ഫീസ് അടയ്ക്കാം. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ സർക്കാർ ട്രഷറിയിൽ നിർദ്ദിഷ്ട ഹെഡ് ഓഫ് അക്കൗണ്ടിൽ ഫീസ് അടയ്ക്കണം. അപേക്ഷകൾ www.lbscentre.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജൂൺ 9 മുതൽ 28 വരെ അപേക്ഷാഫീസ് അടയ്ക്കാം. സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ '0210-03-105-99' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ആണ് അടയ്‌ക്കേണ്ടത്.
തിരുവനന്തപുരത്തു വച്ച് നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിൽ നിന്നുമാണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates