സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

താല്പര്യമുള്ള വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലന വകുപ്പിന്റെ ജാലകം പോർട്ടൽ വഴി ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം.
Kerala ITI Admission 2026
Kerala ITI Admission 2026 Apply Online for Various Trades Last Date June 30
Updated on
1 min read

കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി 78 ട്രേഡുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. എൻ.സി.വി.ടി/എസ്.സി.വി.ടി അംഗീകാരമുള്ള ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകളാണ് ഉള്ളത്. താല്പര്യമുള്ള വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലന വകുപ്പിന്റെ ജാലകം പോർട്ടൽ വഴി ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. 

Kerala ITI Admission 2026
ലാബ് ടെക്നീഷ്യൻ മുതൽ സ്റ്റാഫ് നഴ്‌സ് വരെ; എച്ച്.എൽ.എല്ലിൽ ജോലി നേടാം,അഭിമുഖത്തിലൂടെ നിയമനം

വിദ്യാർഥികൾക്ക് വീടുകളിൽ നിന്നോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐടിഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐടിഐയുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐടിഐകളിലേക്കുമുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകൾ ഐടിഐകളിലും പ്രസിദ്ധീകരിക്കും.

Kerala ITI Admission 2026
ISRO JRF: ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ചുവടുവെക്കാം; ജൂനിയർ റിസർച്ച് ഫെല്ലോ ആകാം

അപേക്ഷ സമർപ്പിച്ച ശേഷം സമീപത്തുള്ള ഏതെങ്കിലും സർക്കാർ ഐടിഐകളിൽ നേരിട്ടെത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.  അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേനയും ലഭിക്കും.

Kerala ITI Admission 2026
ഡിഗ്രി ഉണ്ടോ?, സെൻട്രൽ ബാങ്കിൽ 4500 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി അഡ്മിഷൻ ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ അപേക്ഷകർക്ക് സ്വയം തെരഞ്ഞെടുക്കാം.

Kerala ITI Admission 2026
എഞ്ചിനീയറിംഗ് കഴിഞ്ഞോ? പവർ സെക്ടറിൽ പണി നേടാം; ആലപ്പുഴയിൽ പഠിക്കാം

അപേക്ഷകൾ സമർപ്പിക്കേണ്ട പോർട്ടലുകൾ

 https://itiadmissions.kerala.gov.inhttps://det.kerala.gov.in 

Summary

Kerala ITI Admission 2026 Apply Online for Various Trades Last Date June 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com