

കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (NIPMR) അവസരം. വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ മുതൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ വിവിധ തസ്തികകളിലാണ് നിയമനം. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 26.
ഒഴിവുകൾ:
അസിസ്റ്റന്റ് പ്രൊഫസർ (ഒക്കുപ്പേഷണൽ തെറാപ്പി) – 2 ഒഴിവ്
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് – 6 ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസർ (പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ്) – 1 ഒഴിവ്
ഡെമോൺസ്ട്രേറ്റർ പി & ഒ – 3 ഒഴിവ്
പ്രോസ്തറ്റിസ്റ്റ് & ഓർത്തോട്ടിസ്റ്റ് – 3 ഒഴിവ്
പി & ഒ ടെക്നീഷ്യൻ – 1 ഒഴിവ്
ഡെവലപ്‌മെന്റ് പീഡിയാട്രീഷ്യൻ – 1 ഒഴിവ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – 2 ഒഴിവ്
ഇയർ മോൾഡ് ലാബ് ടെക്നീഷ്യൻ – 1 ഒഴിവ്
സ്പെഷ്യൽ എജ്യുക്കേഷൻ ഫാക്കൽറ്റി – 1 ഒഴിവ്
സൈക്കോളജി ഫാക്കൽറ്റി – 1 ഒഴിവ്
ലേഡീസ് ഹോസ്റ്റൽ വാർഡൻ – 1 ഒഴിവ്
1.അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യത: ബാച്ചിലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി, മാസ്റ്റർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി
ശമ്പളം: പ്രതിമാസം ₹60,000
2.ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്
യോഗ്യത: ബാച്ചിലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി
ശമ്പളം: പ്രതിമാസം ₹34,180
3.അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യത: ബാച്ചിലർ ഓഫ് പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ്, മാസ്റ്റർ ഓഫ് പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ്. ആർ.സി.ഐ രജിസ്ട്രേഷനോടുകൂടിയ 2 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ശമ്പളം: പ്രതിമാസം ₹60,000
4.ഡെമോൺസ്ട്രേറ്റർ (P&O)
യോഗ്യത: ബാച്ചിലർ ഓഫ് പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ്, സാധുവായ ആർ.സി.ഐ രജിസ്ട്രേഷനോടു കൂടിയ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. മാസ്റ്റർ ഇൻ പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ് അഭികാമ്യം.
ശമ്പളം: പ്രതിമാസം ₹39,690
5.പ്രോസ്തറ്റിസ്റ്റ് & ഓർത്തോട്ടിസ്റ്റ്
യോഗ്യത: ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ്, സാധുവായ ആർ.സി.ഐ രജിസ്ട്രേഷൻ
ശമ്പളം: പ്രതിമാസം ₹39,690
6.P&O ടെക്നീഷ്യൻ
യോഗ്യത: പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സിൽ സർട്ടിഫിക്കറ്റ് കോഴ്സ്
ശമ്പളം: പ്രതിമാസം ₹23,360
7.ഡെവലപ്‌മെന്റ് പീഡിയാട്രീഷ്യൻ
യോഗ്യത: എം.ബി.ബി.എസ്, എം.ഡി പീഡിയാട്രിക്സ്
ശമ്പളം: പ്രതിമാസം ₹63,440 + പ്രത്യേക അലവൻസായി ₹38,075
8.ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത: എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, സാധുവായ ആർ.സി.ഐ രജിസ്ട്രേഷൻ
ശമ്പളം: പ്രതിമാസം ₹48,550
9.ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എജ്യുക്കേഷൻ
യോഗ്യത: M.Ed Special Education/B.Ed Special Education/ DMR/DSE/D.Ed Special Education, ആവശ്യമായ അധ്യാപന പരിചയം, ആർ.സി.ഐ രജിസ്ട്രേഷൻ നിർബന്ധം.
ശമ്പളം: ₹19,690 പ്രതിമാസം
10.ഫാക്കൽറ്റി ഇൻ സൈക്കോളജി
യോഗ്യത: M.Phil ക്ലിനിക്കൽ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ സൈക്കോളജി (2 വർഷം പരിചയം) അല്ലെങ്കിൽ സൈക്കോളജിയിൽ മാസ്റ്റർ ബിരുദവും 5 വർഷം പരിചയവും. ആർ.സി.ഐ രജിസ്ട്രേഷൻ നിർബന്ധം.
ശമ്പളം: ₹35,900 പ്രതിമാസം
11.ഇയർ മോൾഡ് ലാബ് ടെക്നീഷ്യൻ
യോഗ്യത: ഹിയറിങ് എയ്ഡ് ആൻഡ് ഇയർ മോൾഡ് ലാബ് ടെക്നോളജിയിൽ ഡിപ്ലോമ, സാധുവായ ആർ.സി.ഐ രജിസ്ട്രേഷൻ
ശമ്പളം: പ്രതിമാസം ₹34,180
12.ലേഡീസ് ഹോസ്റ്റൽ വാർഡൻ
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, വാർഡനായി ഒരു വർഷത്തെ പ്രവൃത്തിപരിചയം. വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം.
ശമ്പളം: പ്രതിമാസം ₹20,280
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.nipmr.org.in/docs/uploadedademic_and_Clinical_Services.PDF
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates