ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; വിവിധ തസ്തികകളിൽ 35 ഒഴിവുകൾ

ശാസ്ത്ര, സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് വിഭാഗങ്ങളിലായി 30 തസ്തികകളിലാണ് നിയമനം.
TIFR Recruitment 2026
Tata Institute of Fundamental Research Announces 35 Vacancies. TIFR/x
Edited By:
Updated on
2 min read

രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) വിവിധ തസ്തികകളിലായി 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്ര, സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് വിഭാഗങ്ങളിലായി 30 തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 4.

TIFR Recruitment 2026
കുറ്റാന്വേഷണ ലോകത്തേക്ക് ഒരു ചുവട്, ഫിംഗർപ്രിന്റ് മുതൽ സൈബർ ഫോറൻസിക് വരെ പഠിക്കാം

തസ്തികകളും യോഗ്യതയും

1. സയന്റിഫിക് ഓഫീസർ (C)

  • ഒഴിവുകൾ: 3

  • യോഗ്യത: കംപ്യുട്ടർ സയൻസ്, ഐടി, മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോളജി, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ എം.എസ്.സി (60% മാർക്ക്)

  • പ്രവൃത്തിപരിചയം: 1 മുതൽ 3 വർഷം വരെ

2. ജൂനിയർ എൻജിനീയർ (B)

  • ഒഴിവുകൾ: 1

  • മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (60% മാർക്ക്)

  • എയർ കണ്ടീഷനിങ് സംവിധാനങ്ങളുടെ പരിപാലനത്തിൽ 2 വർഷ പരിചയം

TIFR Recruitment 2026
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ അവസരം, എഞ്ചിനീയറിങ്,സയൻസ് ബിരുദം യോഗ്യത; ഗസറ്റഡ് വിഭാഗത്തിൽ നിയമനം

3. സയന്റിഫിക് അസിസ്റ്റന്റ് (B)

  • ഒഴിവുകൾ: 3

  • ഫിസിക്സ്, കെമിസ്ട്രി, കംപ്യുട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ

  • 1–2 വർഷ പ്രവൃത്തിപരിചയം

4. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (B)

  • ഒഴിവുകൾ: 3

  • ബിരുദം (55% മാർക്ക്)

  • അക്കൗണ്ട്സ്, പർച്ചേസ്, സ്റ്റോഴ്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ 5 വർഷ പരിചയം

5. സൂപ്പർവൈസർ (ഹൗസ്‌കീപ്പിങ്/കോസ്മെറ്റിക് മെയിന്റനൻസ്)

  • ഒഴിവുകൾ: 1

  • ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ബിരുദം

  • 2 വർഷ പ്രവൃത്തിപരിചയം

TIFR Recruitment 2026
ISRO JRF: ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ചുവടുവെക്കാം; ജൂനിയർ റിസർച്ച് ഫെല്ലോ ആകാം

6. ട്രേഡ്സ്മാൻ (B)

പ്ലംബർ

  • ഒഴിവുകൾ: 3

  • യോഗ്യത: NCVT അംഗീകൃത പ്ലംബിങ് ട്രേഡിൽ NTC (60% മാർക്കോടെ) അല്ലെങ്കിൽ NAC

  • പ്രവൃത്തിപരിചയം: NTC ഉള്ളവർക്ക് കുറഞ്ഞത് 2 വർഷവും NAC ഉള്ളവർക്ക് കുറഞ്ഞത് 1 വർഷവും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം

  • കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും ജലവിതരണ, പൈപ്പ് ലൈൻ, സാനിറ്ററി സംവിധാനങ്ങളുടെ പരിപാലന ജോലികളിൽ പരിചയമുള്ളവർക്ക് മുൻഗണന.

ഇലക്ട്രീഷ്യൻ

  • ഒഴിവുകൾ: 2

  • യോഗ്യത: NCVT അംഗീകൃത ഇലക്ട്രീഷ്യൻ ട്രേഡിൽ NTC (60% മാർക്കോടെ) അല്ലെങ്കിൽ NAC

  • പ്രവൃത്തിപരിചയം: NTC യോഗ്യതയുള്ളവർക്ക് 2 വർഷവും NAC യോഗ്യതയുള്ളവർക്ക് 1 വർഷവും പ്രവൃത്തിപരിചയം

  • വൈദ്യുത ഉപകരണങ്ങൾ, കേബിളിങ്, മെയിന്റനൻസ്, ഫാൾട്ട് കണ്ടെത്തൽ എന്നിവയിൽ പരിചയം അഭികാമ്യം.

TIFR Recruitment 2026
എയിംസിൽ വൻ അവസരം; പത്താം ക്ലാസ് മുതൽ യോഗ്യത, 1484 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

വെൽഡർ

  • ഒഴിവുകൾ: 1

  • യോഗ്യത: NCVT അംഗീകൃത വെൽഡർ ട്രേഡിൽ NTC (60% മാർക്കോടെ) അല്ലെങ്കിൽ NAC

  • പ്രവൃത്തിപരിചയം: NTC ഉള്ളവർക്ക് 2 വർഷവും NAC ഉള്ളവർക്ക് 1 വർഷവും പരിചയം

  • ആർക്ക് വെൽഡിങ്, ഗ്യാസ് വെൽഡിങ്, മെറ്റൽ ഫാബ്രിക്കേഷൻ തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അവസരം.

ടെക്നീഷ്യൻ മെക്കാട്രോണിക്സ്

  • ഒഴിവുകൾ: 1

  • യോഗ്യത: NCVT അംഗീകൃത മെക്കാട്രോണിക്സ് ട്രേഡിൽ NTC (60% മാർക്കോടെ) അല്ലെങ്കിൽ NAC

  • പ്രവൃത്തിപരിചയം: NTC യോഗ്യതയുള്ളവർക്ക് 2 വർഷവും NAC യോഗ്യതയുള്ളവർക്ക് 1 വർഷവും പ്രവൃത്തിപരിചയം

  • ഓട്ടോമേഷൻ സംവിധാനങ്ങൾ, ഇലക്ട്രോ-മെക്കാനിക്കൽ ഉപകരണങ്ങൾ, കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയുടെ പ്രവർത്തനത്തിലും പരിപാലനത്തിലും പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

TIFR Recruitment 2026
മെഡിക്കൽ ലബോറട്ടറി രംഗത്ത് ഉന്നത പഠനത്തിന് അവസരം; എം.എസ്.സി എം.എൽ.ടി പ്രവേശനത്തിന് അപേക്ഷിക്കാം

7. ലബോറട്ടറി അസിസ്റ്റന്റ് (B)

  • ഒഴിവുകൾ: 1

  • എയർ കണ്ടീഷനിങ് ട്രേഡിൽ NTC/NAC

  • 1–2 വർഷ പരിചയം

8. ക്ലർക്ക് (A)

  • ഒഴിവുകൾ: 4

  • ബിരുദം (50% മാർക്ക്)

  • കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിങ് പരിജ്ഞാനം

  • ഒരു വർഷ പ്രവൃത്തിപരിചയം

9. വർക്ക് അസിസ്റ്റന്റ് (ഓക്സിലിയറി)

  • ഒഴിവുകൾ: 4

  • എസ്.എസ്.എൽ.സി

  • കാന്റീൻ/കാറ്ററിങ് മേഖലയിൽ 1 വർഷ പരിചയം

TIFR Recruitment 2026
പോളിടെക്നിക് കോളജുകളില്‍ എന്‍ജിനീയറിങ് ഡിപ്ലോമ; ഇപ്പോള്‍ അപേക്ഷിക്കാം

10. വർക്ക് അസിസ്റ്റന്റ് (ടെക്നിക്കൽ)

എയർ കണ്ടീഷനിങ് – 1 ഒഴിവ്
പെയിന്റർ – 1 ഒഴിവ്
പ്ലംബർ – 1 ഒഴിവ്
ഫിറ്റർ – 1 ഒഴിവ്
  • എസ്.എസ്.എൽ.സി അല്ലെങ്കിൽ NTC

  • ബന്ധപ്പെട്ട മേഖലയിൽ 1 വർഷ പരിചയം

TIFR Recruitment 2026
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം; കുറഞ്ഞ ഫീസ്,പ്ലസ് ടു യോഗ്യത

11. സെക്യൂരിറ്റി ഗാർഡ്

  • ഒഴിവുകൾ: 3

  • എസ്.എസ്.എൽ.സി

  • പ്രതിരോധ സേന/സിഎപിഎഫ്/സെക്യൂരിറ്റി മേഖലയിൽ 3 വർഷ പരിചയം

  • ശാരീരികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കും

12. പ്രോജക്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (B)

  • ഒഴിവുകൾ: 1

  • ബിരുദം (55% മാർക്ക്)

  • അക്കൗണ്ട്സ്/അഡ്മിനിസ്ട്രേഷൻ മേഖലയിൽ 5 വർഷ പരിചയം

  • താത്കാലിക നിയമനം

TIFR Recruitment 2026
സർക്കാർ ജോലികൾക്കുള്ള അടിസ്ഥാന യോഗ്യത നേടാം; ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ പഠിക്കാം, അവസാന തീയതി മെയ് 30

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.tifr.res.in/maincampus/viewNoticeFile.

Summary

Tata Institute of Fundamental Research Announces 35 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com