

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ വിവിധ തസ്തികകളിലായി സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 150 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രെഡിറ്റ് അനലിസ്റ്റ് മുതൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വരെയുള്ള വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ. ബന്ധപ്പെട്ട മേഖലകളിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. മികച്ച ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. വിശദമായി പരിശോധിക്കാം.
തസ്തികകളും ഒഴിവുകളും:
മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 4 ഒഴിവ്
സീനിയർ മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 38 ഒഴിവ്
ചീഫ് മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 1 ഒഴിവ്
സീനിയർ മാനേജർ – C&IC റിലേഷൻഷിപ്പ്: 36 ഒഴിവ്
ചീഫ് മാനേജർ – C&IC റിലേഷൻഷിപ്പ്: 7 ഒഴിവ്
വൈസ് പ്രസിഡന്റ് – റിലേഷൻഷിപ്പ് ഹെഡ്: 3 ഒഴിവ്
ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് : 14 ഒഴിവ്
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് II : 37 ഒഴിവ്
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് I–വിവിധ വിഭാഗങ്ങൾ: 11 ഒഴിവ്
യോഗ്യത:
ബിരുദം, ഫിനാൻസിൽ പി.ജി ഡിഗ്രി/ഡിപ്ലോമ, എംബിഎ, പി.ജി.ഡി.എം, സി.എ, സി.എം.എ, സി.എസ്, സി.എഫ്.എ തുടങ്ങിയ യോഗ്യതകൾ വിവിധ തസ്തികകൾക്കനുസരിച്ച് ആവശ്യമാണ്. ബന്ധപ്പെട്ട ബാങ്കിംഗ്, ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ, എൻ.ബി.എഫ്.സി മേഖലകളിൽ 3 വർഷം മുതൽ 15 വർഷം വരെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി:
തസ്തിക അനുസരിച്ച് 25 മുതൽ 52 വയസ്സ് വരെയാണ് പ്രായപരിധി.
ശമ്പളം
തസ്തിക അനുസരിച്ച് മികച്ച ശമ്പളമാണ് ലഭിക്കുക. ഏറ്റവും കുറഞ്ഞ ശമ്പളം മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ് (MMG/S-II) തസ്തികയ്ക്കാണ്.
അലവൻസുകൾ ഉൾപ്പെടെ ഏകദേശം പ്രതിമാസം 80,000 മുതൽ 1 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കാം.
ഏറ്റവും ഉയർന്ന ശമ്പളം വൈസ് പ്രസിഡന്റ് – റിലേഷൻഷിപ്പ് ഹെഡ് തസ്തികയ്ക്കാണ്.
പരിചയവും ആനുകൂല്യങ്ങളും ഉൾപ്പെടെ പ്രതിമാസം ഏകദേശം 1.5 ലക്ഷം മുതൽ 2.5 ലക്ഷത്തിലധികം രൂപ വരെ ശമ്പളം ലഭിക്കാനുള്ള സാധ്യതയുണ്ട്.
വിവിധ തസ്തികകളിൽ ശമ്പളവും ആനുകൂല്യങ്ങളും ബാങ്കിന്റെ ചട്ടങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനങ്ങൾ പരിശോധിക്കുക.
https://bankofbaroda.bank.in/-/media/Project/BOB.Advertisement-17-14.pdf
https://bankofbaroda.bank.in/-/media/Project/BOB/Advertisement-16-22.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates