ICSIL: നഴ്സിംഗ് ഓഫീസർ നിയമനം നേടാം,ശമ്പളം 70000 രൂപയ്ക്ക് മുകളിൽ

അപേക്ഷകൾ ജൂൺ 20 മുതൽ ജൂൺ 23 വരെ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസശമ്പളമായി 70,942 രൂപ ലഭിക്കും.
 Nursing Officer jobs 2026
ICSIL Announces 65 Nursing Officer Vacancies in Delhi.KAROLINA GRABOWSKA KABOOMPICS
Edited By:
Updated on
1 min read

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) ഡൽഹി നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 65 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂൺ 20 മുതൽ ജൂൺ 23 വരെ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസശമ്പളമായി 70,942 രൂപ ലഭിക്കും.

 Nursing Officer jobs 2026
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ അവസരം, എഞ്ചിനീയറിങ്,സയൻസ് ബിരുദം യോഗ്യത; ഗസറ്റഡ് വിഭാഗത്തിൽ നിയമനം

യോഗ്യതകൾ

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള B.Sc. Nursing അല്ലെങ്കിൽ GNM പാസായിരിക്കണം.

  • അടിസ്ഥാനപരമായ കംപ്യുട്ടർ അറിവ് ആവശ്യമാണ്.

  • പ്രായപരിധി: പരമാവധി 35 വയസ്

  • പ്രവൃത്തി പരിചയം: നഴ്സിംഗ് ഓഫീസർ ആയി കുറഞ്ഞത് 5 വർഷത്തെ പരിചയം നിർബന്ധമാണ്

  • ജോയിനിംഗ് സമയത്ത് ഡൽഹി നഴ്സിംഗ് കൌൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം

 Nursing Officer jobs 2026
ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; വിവിധ തസ്തികകളിൽ 35 ഒഴിവുകൾ

തെരഞ്ഞെടുപ്പ് പ്രക്രിയ

നഴ്സിംഗ് ഓഫീസർ തസ്തികയുടെ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു. ആദ്യ ഘട്ടത്തിൽ ഉദ്യോഗാർഥികളുടെ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിശോധിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ, യോഗ്യരായവരെ തെരഞ്ഞെടുക്കാൻ ICSIL ആവശ്യമായ അധിക മാനദണ്ഡങ്ങൾ ഉപയോഗിക്കാം.

രണ്ടാം ഘട്ടത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ അല്ലെങ്കിൽ ഡിപ്പാർട്ട്‌മെന്റുമായി ഇന്ററാക്ഷന് വിളിക്കും. ചില സാഹചര്യങ്ങളിൽ സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ എഴുത്ത് പരീക്ഷയും ഉണ്ടായേക്കാം. ഇതിന് ശേഷമാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

 Nursing Officer jobs 2026
UPSC: കേന്ദ്ര സർക്കാർ ജോലി നേടാം, 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://icsil.in/app/uploads/advertisement/RGSSH_NURSING_OFFICER_ONLINE_ADVT__JUNE_2026.pdf

Summary

ICSIL Announces 65 Nursing Officer Vacancies in Delhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com