

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ സെക്ടർ കോർഡിനേറ്റർ,ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഭിമുഖത്തിലൂടെയാണ് നിയമനം. വിശദമായി പരിശോധിക്കാം.
ഒഴിവുകൾ: തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓരോ ഒഴിവ് വീതം.
പ്രായപരിധി: 50 വയസ്സിന് താഴെയുള്ളവർ.
മുൻഗണന: അതത് ജില്ലകളിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ദിവസ വേതനം: പ്രതിദിനം 840 രൂപ + യാത്രാബത്ത പരമാവധി 200 രൂപ.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ബിരുദം.
പ്രവൃത്തി പരിചയം: അടിസ്ഥാന യോഗ്യത നേടിയ ശേഷം ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
ശ്രദ്ധിക്കുക: മാലിന്യസംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
തീയതി: 01-07-2026.
സമയം: രാവിലെ 10:00 മണിക്ക്.
സ്ഥലം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം).
വിഭാഗം: ശാരീരികക്ഷമതയുള്ള പുരുഷന്മാർ മാത്രം
മുൻഗണന: തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ദിവസ വേതനം: പ്രതിദിനം 750 രൂപ.
വിദ്യഭ്യാസ യോഗ്യത: 10-ാം ക്ലാസ്.
തീയതി: 02-07-2026.
സമയം : രാവിലെ 10:00 മണിക്ക്.
സ്ഥലം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം).
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates