റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 119 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമാണിത്. വിവിധ റെയിൽവേ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷകൾ ജൂലൈ 15 മുതൽ സമർപ്പിക്കാം.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
20 മുതൽ 33 വയസ്സ് വരെ (2026 ജൂലൈ 1-ന് അടിസ്ഥാനമാക്കി).
സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
സെൻട്രൽ റെയിൽവേ – 8
ഈസ്റ്റ് കോസ്റ്റ് റെയിൽവേ – 6
ഈസ്റ്റ് സെൻട്രൽ റെയിൽവേ – 17
ഈസ്റ്റേൺ റെയിൽവേ – 7
നോർത്ത് സെൻട്രൽ റെയിൽവേ – 2
നോർത്ത് ഈസ്റ്റേൺ റെയിൽവേ – 5
നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ – 6
നോർത്തേൺ റെയിൽവേ – 8
സൗത്ത് സെൻട്രൽ റെയിൽവേ – 5
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ – 2
സൗത്ത് ഈസ്റ്റേൺ റെയിൽവേ – 14
സൗത്തേൺ റെയിൽവേ – 13
സൗത്ത് വെസ്റ്റേൺ റെയിൽവേ – 8
വെസ്റ്റ് സെൻട്രൽ റെയിൽവേ – 5
വെസ്റ്റേൺ റെയിൽവേ – 13
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവൽ-6 പേ സ്കെയിലിൽ നിയമനം ലഭിക്കും. പ്രാരംഭ അടിസ്ഥാന ശമ്പളം ₹35,400 ആയിരിക്കും. കേന്ദ്ര സർക്കാർ ജോലിയായതിനാൽ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ A-2 മെഡിക്കൽ സ്റ്റാൻഡേർഡ് പാലിക്കേണ്ടതാണ്.
ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
CEN 03/2026 സെക്ഷൻ കൺട്രോളർ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക (ബാധകമെങ്കിൽ).
അപേക്ഷ സമർപ്പിച്ച് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം റെയിൽവേ ഉടൻ പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്കായി റെയിൽവെയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates