എമിറേറ്റ്സിൽ ജോലി നേടാം; ചെന്നൈയിലടക്കം കമ്പനി നേരിട്ട് അഭിമുഖം നടത്തുന്നു, നിരവധി ഒഴിവുകൾ

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജൂൺ 23 മുതൽ ഓഗസ്റ്റ് 24 വരെ വിവിധ ദിവസങ്ങളിൽ ആയാണ് അഭിമുഖം നടക്കുന്നത്.
Emirates jobs 2026
Emirates to Hold Recruitment Interviews Across India for Engineering and Logistics Positions.
Edited By:
Updated on
1 min read

പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് വിവിധ എഞ്ചിനീയറിങ്,ലോജിസ്റ്റിക്സ് തസ്തികകളിൽ നിയമനം നടത്തുന്നു. ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലായി കമ്പനി നേരിട്ട് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജൂൺ 23 മുതൽ ഓഗസ്റ്റ് 24 വരെ വിവിധ ദിവസങ്ങളിൽ ആയാണ് അഭിമുഖം നടക്കുന്നത്.

Emirates jobs 2026
ഗള്‍ഫില്‍ നിരവധി തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തില്‍

അഭിമുഖ തീയതികളും ഒഴിവുകളും

  • മുംബൈ – ജൂൺ 23, 24: സീനിയർ മെക്കാനിക്

  • മുംബൈ – ജൂൺ 25: എയർക്രാഫ്റ്റ് സീനിയർ മെക്കാനിക്

  • മുംബൈ – ജൂലൈ 21, 22: ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ

  • ന്യൂഡൽഹി – ജൂലൈ 24, 25: ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ

  • മുംബൈ – ഓഗസ്റ്റ് 4, 5: ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ (കാബിൻ മെയിന്റനൻസ്)

  • ചെന്നൈ – ഓഗസ്റ്റ് 18: വെയർഹൗസ് & ലോജിസ്റ്റിക്സ് അസിസ്റ്റന്റ്

  • അഹമ്മദാബാദ് – ഓഗസ്റ്റ് 24: വെയർഹൗസ് & ലോജിസ്റ്റിക്സ് അസിസ്റ്റന്റ്

Emirates jobs 2026
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ എമിറേറ്റ്സിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുകയോ റിക്രൂട്ട്മെന്റ് ഇവന്റുകൾക്കായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിക്കുക.

Emirates jobs 2026
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ആകർഷകമായ ശമ്പളത്തിനൊപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കും. യുഎഇയിൽ നികുതിരഹിത ശമ്പളം, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക അവധിയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും, സർവീസ് പൂർത്തിയാക്കിയ ശേഷം എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി, എമിറേറ്റ്സ് വിമാനങ്ങളിലെ യാത്രാ ഇളവുകൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രത്യേക ഡിസ്കൗണ്ടുകൾ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.

Emirates jobs 2026
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

ചില തസ്തികകളിൽ താമസസൗകര്യമോ ഹൗസിംഗ് അലവൻസോ, ഗതാഗത സൗകര്യം തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭിച്ചേക്കാം. എന്നാൽ ഓരോ തസ്തികയുടെയും ഗ്രേഡിന്റെയും തൊഴിൽ കരാറിന്റെയും അടിസ്ഥാനത്തിൽ ആനുകൂല്യങ്ങളിൽ വ്യത്യാസം ഉണ്ടാകും.

Emirates jobs 2026
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിന്റെ കരിയർ പേജ് സന്ദർശിക്കുക.

https://www.emiratesgroupcareers.com/engineering/

Summary

Emirates to Hold Recruitment Interviews Across India for Engineering and Logistics Positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com