RCC: നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്, സ്റ്റൈപ്പൻഡോടെ പഠിക്കാം, പത്താം ക്ലാസ് യോഗ്യത

ഈ കോഴ്സിലൂടെ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ രോഗികൾക്ക് അടിസ്ഥാന രോഗീപരിചരണം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
Nursing Assistant Training Program
RCC Announces Nursing Assistant Training Program with Stipend
Edited By:
Updated on
1 min read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സംഘടിപ്പിക്കുന്ന നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓങ്കോളജി നഴ്സിംഗ് മേഖലയിലെ പ്രൊഫഷണൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് ഈ കോഴ്സ് ആർ സി സി നടത്തുന്നത്.

ഈ കോഴ്സിലൂടെ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ രോഗികൾക്ക് അടിസ്ഥാന രോഗീപരിചരണം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡും ലഭിക്കും.

Nursing Assistant Training Program
പത്താം ക്ലാസ് കഴിഞ്ഞോ?, കടൽമേഖലയിൽ കരിയർ തുടങ്ങാം; കേരളത്തിലും പഠിക്കാം

പ്രധാന വിവരങ്ങൾ

  • ആകെ കാലാവധി: 2 വർഷം

  • 1 വർഷം: ക്ലാസ് റൂം പഠനവും പ്രായോഗിക പരിശീലനവും

  • 1 വർഷം: നിർബന്ധിത അപ്രന്റിസ്ഷിപ്പ് (വാർഡ് അടിസ്ഥാനത്തിലുള്ള പരിശീലനം)

  • ഷിഫ്റ്റ് ഡ്യൂട്ടി (നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ) പരിശീലനത്തിന്റെ ഭാഗമായിരിക്കും

  • 2 വർഷവും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ

Nursing Assistant Training Program
ഇന്ത്യൻ നേവിയിൽ പൈലറ്റാകണോ? ഏഴിമലയിൽ പരിശീലനം; ലെഫ്റ്റനന്റ് റാങ്കിൽ നിയമനം

സീറ്റുകൾ

  • ആകെ സീറ്റുകൾ: 40

  • സംവരണ മാനദണ്ഡങ്ങൾ ബാധകമാണ്

സ്റ്റൈപ്പൻഡ്

  • ആദ്യ 3 മാസം പരിശീലനം: സ്റ്റൈപ്പൻഡ് ഇല്ല

  • തുടർന്ന് 9 മാസം: ₹4,000/മാസം

  • രണ്ടാം വർഷ അപ്രന്റിസ്ഷിപ്പ്: ₹6,000/മാസം

Nursing Assistant Training Program
ആകാശം കീഴടക്കാം; പൈലറ്റാകാൻ അവസരം, രാജീവ് ഗാന്ധി അക്കാദമിയിൽ പഠിക്കാം

യോഗ്യത

  • SSLC പാസായിരിക്കണം (ആദ്യ ശ്രമത്തിൽ പാസായവർക്ക് മുൻഗണന)

പ്രായപരിധി

  • 18 മുതൽ 23 വയസ്സ് വരെ

  • എസ്.സി/എസ്.ടി വിഭാഗത്തിന് 5 വർഷം ഇളവ്

  • ഒ.ബി.സി വിഭാഗത്തിന് 3 വർഷം ഇളവ്

Nursing Assistant Training Program
വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

തെരഞ്ഞെടുപ്പ് രീതി

  • അപേക്ഷകൾ 40-ൽ കൂടുതലാണെങ്കിൽ എഴുത്തുപരീക്ഷ

  • 50 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ

  • നെഗറ്റീവ് മാർക്ക് ഇല്ല

  • 10-ാം ക്ലാസ് ബയോളജി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ

  • എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്

Nursing Assistant Training Program
ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

  1. ആർ സി സിയുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുകയോ ലഭ്യമാക്കുകയോ ചെയ്യുക.

  2. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെടാനുള്ള വിവരങ്ങൾ (കുറഞ്ഞത് 2 ഫോൺ നമ്പറുകൾ) ശരിയായി പൂരിപ്പിക്കുക.

  3. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുത്തുക

    *SSLC സർട്ടിഫിക്കറ്റ്

    *ജാതി സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)

    *മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ

Nursing Assistant Training Program
നഴ്സറി ടീച്ചർ ആകണോ? ദ്വിവത്സര കോഴ്സ് പഠിക്കാം

ഡിമാൻഡ് ഡ്രാഫ്റ്റ് (ഫീസ്):

  • അപേക്ഷാ ഫീസ്: ₹50

    1. “Director, Regional Cancer Centre, Thiruvananthapuram” എന്ന പേരിൽ ഡിഡി എടുക്കണം

    2. എസ്.സി/എസ്.ടി വിഭാഗത്തിന് ഫീസ് ഇല്ല

  • അപേക്ഷ അയയ്ക്കേണ്ടത്:
    പൂരിപ്പിച്ച ഫോം രേഖകളോടൊപ്പം താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കണം:
    'അഡീഷണൽ ഡയറക്ടർ, റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം- 695011'

Nursing Assistant Training Program
കുറ്റാന്വേഷണ ലോകത്തേക്ക് ഒരു ചുവട്, ഫിംഗർപ്രിന്റ് മുതൽ സൈബർ ഫോറൻസിക് വരെ പഠിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rcctvm.gov.in/uploads/Downloadtemsuppy/SKM_300i17120619020-1782374886494514537.pdf

Summary

RCC Announces Nursing Assistant Training Program with Stipend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com