ആകാശം കീഴടക്കാം; പൈലറ്റാകാൻ അവസരം, രാജീവ് ഗാന്ധി അക്കാദമിയിൽ പഠിക്കാം

ഇന്ത്യയിലെ ദേശീയ, സ്വകാര്യ വിമാന കമ്പനികളിൽ പൈലറ്റുകളായി സേവനം അനുഷ്ഠിക്കുന്ന നിരവധി മുൻ വിദ്യാർഥികളെ സൃഷ്ടിച്ച സ്ഥാപനമാണ് ഇത്.
 Rajiv Gandhi Aviation Academy
Pilot Training Opportunity Apply for CPL Course at Rajiv Gandhi Aviation Academypexels
Updated on
1 min read

കേരള സർക്കാരിന് കീഴിലുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ ഫ്ലയിംഗ് ട്രെയിനിംഗ് സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി (RGAAT), തിരുവനന്തപുരം 2026 ലെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസൻസ് (CPL) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ദേശീയ, സ്വകാര്യ വിമാന കമ്പനികളിൽ പൈലറ്റുകളായി സേവനം അനുഷ്ഠിക്കുന്ന നിരവധി മുൻ വിദ്യാർഥികളെ സൃഷ്ടിച്ച സ്ഥാപനമാണ് ഇത്.

 Rajiv Gandhi Aviation Academy
മഴയും മേഘങ്ങളും ഇനി വെറും കാഴ്ചകളല്ല, കരിയറാക്കാം; കാലാവസ്ഥാ ശാസ്ത്രം പഠിക്കാം

യോഗ്യത

ജനറൽ വിഭാഗം:
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ 50% മാർക്കും ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ആകെ 55% മാർക്കും ഉണ്ടായിരിക്കണം.

SC/ST/OBC വിഭാഗം:
പ്ലസ് ടുവിൽ 45% മാർക്കും ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ആകെ 50% മാർക്കും ആവശ്യമാണ്.

പ്രായപരിധി: 2026 ഏപ്രിൽ 1-ന് 17 വയസ്സ് പൂർത്തിയായിരിക്കണം.

 Rajiv Gandhi Aviation Academy
വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

കോഴ്‌സ് കാലാവധി: 3 വർഷം

ബാച്ച് ആരംഭം: 2026 ഒക്ടോബർ/നവംബർ (താൽക്കാലികം)

തെരഞ്ഞെടുപ്പ് രീതി

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ജനറൽ ഇംഗ്ലീഷ്,ഗണിതം,ഫിസിക്സ്,ഭൂമിശാസ്ത്രം,റീസണിംഗ് (IQ),ജനറൽ ഏവിയേഷൻ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങളാകും എഴുത്തുപരീക്ഷയ്ക്ക് ഉണ്ടാകുക.

 Rajiv Gandhi Aviation Academy
ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

മെഡിക്കൽ യോഗ്യത

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് DGCA അംഗീകരിച്ച ക്ലാസ്-II മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. പിന്നീട് ക്ലാസ്-I മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. കൂടാതെ സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് പരിശോധന ഫലവും പ്രവേശന സമയത്ത് ഹാജരാക്കണം.

 Rajiv Gandhi Aviation Academy
ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

അപേക്ഷ ഫീസ്

  • ജനറൽ: ₹5,500

  • SC/ST/OEC: ₹3,000
    ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം

അക്കാദമിയുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം തപാൽ വഴി അയയ്ക്കണം.

അവസാന തീയതി: 2026 ജൂലൈ 15

 Rajiv Gandhi Aviation Academy
കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

വിലാസം:
രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി,
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ചാക്ക, തിരുവനന്തപുരം – 695007.

ഫോൺ: 85472 46538, 70122 97166
ഇമെയിൽ: ragaat@gmail.com
വെബ്സൈറ്റ്: www.rajivgandhiacademyforaviationtechnology.org

 Rajiv Gandhi Aviation Academy
നഴ്സറി ടീച്ചർ ആകണോ? ദ്വിവത്സര കോഴ്സ് പഠിക്കാം
 Rajiv Gandhi Aviation Academy
കുറ്റാന്വേഷണ ലോകത്തേക്ക് ഒരു ചുവട്, ഫിംഗർപ്രിന്റ് മുതൽ സൈബർ ഫോറൻസിക് വരെ പഠിക്കാം
 Rajiv Gandhi Aviation Academy
എഞ്ചിനീയറിംഗ് കഴിഞ്ഞോ? പവർ സെക്ടറിൽ പണി നേടാം; ആലപ്പുഴയിൽ പഠിക്കാം
Summary

Pilot Training Opportunity Apply for CPL Course at Rajiv Gandhi Aviation Academy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com