

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി 2026-27 അക്കാദമിക് വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബിരുദ, ബിരുദാനന്തരബിരുദ, ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം.
സ്പെഷ്യലൈസേഷൻ: പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്.
സ്ഥാപനം: ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റ് (തിരുവാഴാംകുന്ന്).
സീറ്റ്: 44
കാലാവധി: 4 വർഷം (ഫുൾടൈം)
യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.ഇ. (ബയോളജി സ്ട്രീമിൽ).
കോഴ്സിന്റെ ഒരുവർഷം പൂർത്തിയാക്കുന്നവർക്ക് പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ യു.ജി. സർട്ടിഫിക്കറ്റും രണ്ട് വർഷം പൂർത്തിയാക്കുന്നവർക്ക് യു.ജി.ഡിപ്ലോമ സർട്ടിഫിക്കറ്റും മൂന്നുവർഷം പൂർത്തിയാക്കുന്നവർക്ക് ബിരുദവും നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ബി.എസ്സി (ഓണേഴ്സ്) ബിരുദവും ലഭിക്കും.
ഡയറി സയൻസ് (സീറ്റ്: 60)
മണ്ണുത്തി വെറ്ററിനറി കോളജ്: 30 സീറ്റ്
പൂക്കോട് വെറ്ററിനറി കോളജ്: 30 സീറ്റ്
യോഗ്യത: പ്ലസ്ടു ബയോളജി / വി.എച്ച്.എസ്.ഇ (ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് / ഡയറി ഹസ്ബൻഡറി).
ലബോറട്ടറി ടെക്നിക്സ് (സീറ്റ്: 30)
മണ്ണുത്തി വെറ്ററിനറി കോളജ്.
യോഗ്യത: ബയോളജി ഒരു വിഷയമായുള്ള പ്ലസ്ടു/വി.എച്ച്.എസ്.ഇ വിജയം.
ഫീഡ് ടെക്നോളജി (സീറ്റ്: 20)
മണ്ണുത്തി വെറ്ററിനറി കോളജ്.
യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ വിജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സോഫ്റ്റ്‌വെയർ എൻജിനീയറിങ് ഡിപ്ലോമ, ഐ.ടി.ഐ. അധികയോഗ്യത).
മറ്റ് വിവരങ്ങൾ:
ഒരുവർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ് നേടി എക്സിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം. അഞ്ച് ആഴ്ചത്തെ പരിശീലന കോഴ്സ് ഇതിലുണ്ടാകും.
രണ്ട് വർഷം പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമ ലഭിക്കും.
തെരഞ്ഞെടുപ്പ്
സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴി. ഒരു മണിക്കൂർ ദൈർഘ്യമുള്ള മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ. പരീക്ഷയ്ക്ക് 40 ശതമാനം മാർക്ക് നേടണം.
പരീക്ഷാ കേന്ദ്രം: മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകൾ.
പരീക്ഷാ തീയതി: ജൂലൈ 07-ന് രാവിലെ 10-ന് ഡിപ്ലോമ പ്രോഗ്രാമിലേക്ക് പരീക്ഷ നടക്കും. ജൂലൈ 11-ന് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും.
1.ബയോസ്റ്റാറ്റിസ്റ്റിക്സ് (സീറ്റ്: 10)
യോഗ്യത: പൗൾട്രി ക്ലിനിക്കൽ ആൻഡ് അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് / ഡാറ്റാ സയൻസസ് / മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (മെയിൻ/ട്രിപ്പിൾ മെയിൻ/കോർ) ബിരുദം. സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
2.ക്വാളിറ്റി കൺട്രോൾ ഇൻ ഡയറി ഇൻഡസ്ട്രി (സീറ്റ്: 6)
യോഗ്യത: ബി.ടെക് (ഡയറി സയൻസ് ആൻഡ് ടെക്നോളജി) / ബി.എസ്സി. / ബി.വോക്. (ഡയറി സയൻസ് / മൈക്രോബയോളജി / ബയോടെക്നോളജി / ഫുഡ് സയൻസ് / നൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് / കെമിസ്ട്രി).
3.ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി (സീറ്റ്: 10)
യോഗ്യത: ബയോകെമിസ്ട്രി / ബയോടെക്നോളജി / ജനറ്റിക്സ് / മോളിക്യുലാർ ബയോളജി / സുവോളജി / കെമിസ്ട്രി സ്ട്രീമിൽ ബിരുദം.
4.അപ്ലൈഡ് മൈക്രോബയോളജി (സീറ്റ്: 10)
യോഗ്യത: മൈക്രോബയോളജി / സുവോളജി / ബോട്ടണി / ബയോടെക്നോളജി / വെറ്ററിനറി സയൻസ് / അഗ്രികൾച്ചർ / അനുബന്ധ ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം.
5.അനിമൽ ബയോടെക്നോളജി (സീറ്റ്: 10)
യോഗ്യത: ബയോകെമിസ്ട്രി / ബയോടെക്നോളജി / ജനറ്റിക്സ് / മോളിക്യുലാർ ബയോളജി / സുവോളജി / കെമിസ്ട്രി / ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം.
6.അനിമൽ സയൻസ് (സീറ്റ്: 11)
യോഗ്യത: ബി.വി.എസ്സി. ആൻഡ് എ.എച്ച്. / ലൈഫ് സയൻസസ് ബിരുദം, ബി.എസ്സി. (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്).
7.അപ്ലൈഡ് ടോക്സികോളജി (സീറ്റ്: 10)
യോഗ്യത: ബി.വി.എസ്സി. ആൻഡ് എ.എച്ച്. / എം.ബി.ബി.എസ്. / ബി.ഫാം. / ലൈഫ് സയൻസിൽ ബിരുദം.
സ്പെഷ്യലൈസേഷൻ: വൈൽഡ് ലൈഫ് സ്റ്റഡീസ് (Wildlife Studies)
സീറ്റ്: 11
കാലാവധി: നാല് സെമസ്റ്ററുകളിലായി രണ്ട് വർഷം.
എക്സിറ്റ് ഓപ്ഷൻ: ഒരു വർഷത്തിനുശേഷം തിരഞ്ഞെടുത്ത വിഷയത്തിൽ പി.ജി. ഡിപ്ലോമ നേടി കോഴ്സ് അവസാനിപ്പിക്കാം.
യോഗ്യത:
ബയോസയൻസിൽ ബിരുദം (ബോട്ടണി, സുവോളജി, വെറ്ററിനറി സയൻസ്, ഫോറസ്ട്രി).
ബി.എസ്സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്.
വെറ്ററിനറി കാർഡിയോളജി (സീറ്റ്: 3)
മണ്ണുത്തി വെറ്ററിനറി കോളേജ്.
യോഗ്യത: ബി.വി.എസ്സി ആൻഡ് എ.എച്ച് / ബി.വി.എസ്സി, വി.സി.ഐ/കെ.വി.സി രജിസ്ട്രേഷൻ.
വെറ്ററിനറി അനസ്തേഷ്യോളജി (സീറ്റ്: 2)
പൂക്കോട് വെറ്ററിനറി കോളേജ്.
യോഗ്യത: ബി.വി.എസ്സി ആൻഡ് എ.എച്ച് / ബി.വി.എസ്സി, വി.സി.ഐ/കെ.വി.സി രജിസ്ട്രേഷൻ.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates