ഇന്ത്യൻ നേവിയിൽ പൈലറ്റാകണോ? എഴിമലയിൽ പരിശീലനം; ലെഫ്റ്റനന്റ് റാങ്കിൽ നിയമനം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളത്തിലെ എഴിമലയിലുള്ള ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) പരിശീലനം ലഭിക്കും.
Indian Navy SSC Officer Recruitment
Indian Navy SSC Officer Recruitment 2026 Announced for June 2027 Course.
Edited By:
Updated on
2 min read

ഇന്ത്യൻ നേവി അടുത്ത വർഷം ജൂണിൽ ആരംഭിക്കുന്ന ഷോർട് സർവീസ് കമ്മീഷൻ ഓഫിസർ (SSC) കോഴ്സിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. വിവിധ ഓഫീസർ തസ്തികകളിലേക്കായി അവിവാഹിതരായ പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എക്സിക്യൂട്ടീവ്, പൈലറ്റ്, നേവൽ ആർമമെന്റ്, എൻജിനീയറിങ്, ഇലക്ട്രിക്കൽ, നേവൽ കൺസ്ട്രക്ടർ ഉൾപ്പെടെ 12 ബ്രാഞ്ചുകളിലായാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളത്തിലെ എഴിമലയിലുള്ള ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) പരിശീലനം ലഭിക്കും.

Indian Navy SSC Officer Recruitment
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

ബ്രാഞ്ച് തിരിച്ചുള്ള ഒഴിവുകൾ

  • എക്സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ ഹൈഡ്രോ കേഡർ) – 90

  • പൈലറ്റ് – 25

  • നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ – 18

  • എയർ ട്രാഫിക് കൺട്രോളർ (ATC) – 15

  • ലോജിസ്റ്റിക്സ് – 10

  • നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ (NAIC) – 14

  • എജ്യുക്കേഷൻ ബ്രാഞ്ച് – 13

  • എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ് - GS) – 24

  • സബ്മറൈൻ ടെക്‌നിക്കൽ എൻജിനീയറിങ് – എണ്ണം വ്യക്തമാക്കിയിട്ടില്ല

  • ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ് - GS) – 40

  • സബ്മറൈൻ ടെക്‌നിക്കൽ ഇലക്ട്രിക്കൽ – 8

  • നേവൽ കൺസ്ട്രക്ടർ – 18

Indian Navy SSC Officer Recruitment
കേരള മ്യൂസിയത്തിൽ 97 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത; ജൂലൈ 4 വരെ അപേക്ഷിക്കാം

വിവിധ ഓഫീസർ ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ BE/B.Tech ബിരുദം ഉണ്ടായിരിക്കണം. എക്സിക്യൂട്ടീവ്, പൈലറ്റ്, ഒബ്സർവർ, എൻജിനീയറിങ്, ഇലക്ട്രിക്കൽ, നേവൽ കൺസ്ട്രക്ടർ തുടങ്ങിയ മിക്ക ബ്രാഞ്ചുകൾക്കും ഇതാണ് അടിസ്ഥാന യോഗ്യത. ചില തസ്തികകളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും 60 ശതമാനം മാർക്കും ഇംഗ്ലീഷിൽ 60 ശതമാനം മാർക്കും നിർബന്ധമാണ്.

Indian Navy SSC Officer Recruitment
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

അതേ സമയം, ലോജിസ്റ്റിക്സ്, എജ്യുക്കേഷൻ തുടങ്ങിയ ബ്രാഞ്ചുകളിലേക്ക് MBA, MCA, M.Sc, MA, ME/M.Tech തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ബ്രാഞ്ച് അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിൽ വ്യത്യാസമുള്ളതിനാൽ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

Indian Navy SSC Officer Recruitment
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഇന്ത്യൻ നേവി SSC ഓഫീസർ റിക്രൂട്ട്മെന്റ് 2026-ലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യം

  • ഉദ്യോഗാർഥികളുടെ അക്കാദമിക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യും

  • BE/B.Tech ഉദ്യോഗാർഥികളുടെ അഞ്ചാം സെമസ്റ്റർ വരെയുള്ള മാർക്കുകളും, അവസാന വർഷ വിദ്യാർഥികളാണെങ്കിൽ അവസാന വർഷത്തെ പ്രകടനവുമാണ് പരിഗണിക്കുക.

  • MSc, MCA, MBA, M.Tech തുടങ്ങിയ ബിരുദാനന്തര ബിരുദധാരികളുടെ എല്ലാ സെമസ്റ്ററുകളിലെയും മാർക്കുകൾ വിലയിരുത്തും.

Indian Navy SSC Officer Recruitment
CWRDM: സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ, അഭിമുഖത്തിലൂടെ നിയമനം
  • ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് SSB ഇന്റർവ്യൂവിനുള്ള വിവരം ഇ-മെയിൽ അല്ലെങ്കിൽ എസ്.എം.എസ് വഴി അറിയിക്കും.

  • ഇന്റർവ്യൂവിൽ വിജയിക്കുന്നവർ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ക്ഷണിക്കും.

  • മെഡിക്കൽ പരിശോധനയിൽ യോഗ്യത നേടുന്നവരെയും ഒഴിവുകളുടെ ലഭ്യതയെയും അടിസ്ഥാനമാക്കി അന്തിമ ലിസ്റ്റ്

    പ്രസിദ്ധീകരിക്കും.

Indian Navy SSC Officer Recruitment
RCC Trivandrum: ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് ഒഴിവ്, ശമ്പളം 90,000 രൂപ

ഇന്ത്യൻ നേവി SSC ഓഫീസർമാർക്ക് പരിശീലന കാലയളവിന് ശേഷം ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും. 7-ാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവൽ-10 പേ സ്കെയിലിൽ പ്രതിമാസം 56,100 മുതൽ 1,77,500 രൂപ വരെ അടിസ്ഥാന ശമ്പളം ലഭിക്കും. ഇതുകൂടാതെ മിലിട്ടറി സർവീസ് പേ, ഡിയർനസ് അലവൻസ് (DA), ഹൗസ് റെന്റ് അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ് തുടങ്ങി വിവിധ ആനുകൂല്യങ്ങളും ലഭിക്കും

Indian Navy SSC Officer Recruitment
NIPMR: സർക്കാർ സ്ഥാപനത്തിൽ ജോലി,അസിസ്റ്റന്റ് പ്രൊഫസർ മുതൽ ഹോസ്റ്റൽ വാർഡൻ വരെ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.joinindiannavy.gov.in/

Summary

Indian Navy SSC Officer Recruitment 2026 Announced for June 2027 Course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com