ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ 2026 ജൂലൈ 21-ന് നേരിട്ടുള്ള അഭിമുഖം നടക്കും.
Guruvayur Devaswom JOBS 2026
Guruvayur Devaswom Invites Applications for Staff Nurse and Other Posts.
Edited By:
Updated on
2 min read

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കേഡർ സ്ട്രെങ്ത്), ഫാർമസിസ്റ്റ് ഗ്രേഡ് II, നഴ്സിങ് അസിസ്റ്റന്റ് (പുരുഷൻ), നഴ്സിങ് അസിസ്റ്റന്റ് (സ്ത്രീ) എന്നീ തസ്തികകളിളാണ് ഒഴിവുകൾ ഉള്ളത്. 179 ദിവസത്തേക്ക് ആണ് നിയമനം.താൽപര്യമുള്ള ഉദ്യോഗാർഥികൾ 2026 ജൂലൈ 21-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

Guruvayur Devaswom JOBS 2026
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

ഒഴിവുകളുടെ വിശദാംശങ്ങൾ

1. സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കേഡർ സ്ട്രെങ്ത്)

  • ഒഴിവ്: 1

  • യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത, ജനറൽ സിക്ക് നഴ്സിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിശീലനം,കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്ട്രേഷൻ.

  • പ്രായപരിധി: 18–36 വയസ് (01.01.2026 പ്രകാരം)

  • വേതനം: പ്രതിദിനം 1,100 രൂപ

Guruvayur Devaswom JOBS 2026
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

2. ഫാർമസിസ്റ്റ് ഗ്രേഡ് II

  • ഒഴിവ്: 1

  • യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേരള സർക്കാർ അംഗീകരിച്ച കമ്പൗണ്ടിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

  • പ്രായപരിധി: 18–36 വയസ്

  • വേതനം: പ്രതിദിനം 900 രൂപ

Guruvayur Devaswom JOBS 2026
ഹെൽപ്പർ മുതൽ പ്രിൻസിപ്പൽ വരെ,സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; നേരിട്ട് നിയമനം

3. നഴ്സിങ് അസിസ്റ്റന്റ് (പുരുഷൻ)

  • ഒഴിവ്: 1

  • യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. നഴ്സിങ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • പ്രായപരിധി: 18–36 വയസ്

  • വേതനം: പ്രതിദിനം 710 രൂപ

Guruvayur Devaswom JOBS 2026
കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

4. നഴ്സിങ് അസിസ്റ്റന്റ് (സ്ത്രീ)

  • ഒഴിവ്: 1

  • യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. നഴ്സിങ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • പ്രായപരിധി: 18–36 വയസ്

  • വേതനം: പ്രതിദിനം 710 രൂപ

Guruvayur Devaswom JOBS 2026
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

അഭിമുഖം നടക്കുന്ന സ്ഥലം

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ 2026 ജൂലൈ 21-ന് നേരിട്ടുള്ള അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളും സഹിതം ഹാജരാകണം.

Guruvayur Devaswom JOBS 2026
ബാങ്ക് ഓഫ് ഇന്ത്യയിൽ 779 ക്രെഡിറ്റ് ഓഫീസർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിയമനം 179 ദിവസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും.

  • ഹിന്ദു മതവിശ്വാസികളായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

  • ഉദ്യോഗാർഥികൾ അഭിമുഖത്തിന് ഒരു മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം.

  • കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററുമായി 0487-2556335 (Ext. 251) എന്ന നമ്പറിൽ ബന്ധപ്പെടാം.

Guruvayur Devaswom JOBS 2026
ICAI: ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, ഡിഗ്രി മതി

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://guruvayurdevaswom.in/#/notifications

Guruvayur Devaswom JOBS 2026
PDIL: പൊതുമേഖലാ സ്ഥാപനത്തിൽ അവസരം, എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ 153 ഒഴിവുകൾ
Guruvayur Devaswom JOBS 2026
HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ
Guruvayur Devaswom JOBS 2026
RBI: യങ് പ്രൊഫഷണൽ ഒഴിവുകൾ, എ ഐ മുതൽ സൈബർ സെക്യൂരിറ്റി വരെ, 1.5 ലക്ഷം സ്റ്റൈപെൻഡ്
Summary

Guruvayur Devaswom Invites Applications for Staff Nurse and Other Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com