

കേരളത്തിലെ വിവിധ സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിൽ നിയമനം നടത്തുന്നു. 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യത മതി. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 05.
വകുപ്പ്: കേരളത്തിലെ വിവിധ സർവകലാശാലകൾ
തസ്തിക: കംപ്യുട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
ശമ്പളം: ₹27,900 – ₹63,700
ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
നിയമന രീതി: നേരിട്ടുള്ള നിയമനം
18 മുതൽ 40 വയസ്സ് വരെ
02.01.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹരാണ്.
ഒബിസി, എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ഹയർ ഗ്രേഡ് (KGTE)യും കംപ്യുട്ടർ വേർഡ് പ്രോസസ്സിംഗും അല്ലെങ്കിൽ തത്തുല്യ യോഗ്യത.
മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കുറിപ്പ്: ടൈപ്പ്റൈറ്റിംഗ് യോഗ്യത സർക്കാർ അംഗീകൃത പരീക്ഷകളിലൂടെ നേടിയ സർട്ടിഫിക്കറ്റ് ആയിരിക്കണം. സ്വകാര്യ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല.
അപേക്ഷ കേരള പി.എസ്.സി.യുടെ വൺ ടൈം രജിസ്ട്രേഷൻ (OTR) സംവിധാനത്തിലൂടെ ഓൺലൈനായി സമർപ്പിക്കണം.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ User IDയും Passwordഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത് Apply Now വഴി അപേക്ഷിക്കണം.
അപേക്ഷയ്ക്ക് ഫീസ് ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2026-06/noti-50-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates