

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) യുടെ കീഴിലുള്ള വിവിധ നഴ്സിങ് കോളജുകളിൽ നിരവധി ഒഴിവുകൾ. ഹെൽപ്പർ, ഡ്രൈവർ, ലൈബ്രറി അറ്റൻഡന്റ്, സീനിയർ സൂപ്രണ്ട്, പ്രിൻസിപ്പൽ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലക്ചറർ, ലക്ചറർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. എല്ലാ തസ്തികകളുടെയും കരാർ കാലാവധി ഒരു വർഷമാണ്. ഉദ്യോഗാർഥിയുടെ പ്രവർത്തനം വിലയിരുത്തി കരാർ പുതുക്കും. വിശദമായി പരിശോധിക്കാം.
ഡ്രൈവർ – 1 ഒഴിവ്
പത്താം ക്ലാസ്, ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്, 10 വർഷത്തെ ഡ്രൈവിംഗ് പരിചയം (അതിൽ 5 വർഷം ഹെവി വാഹനം), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.
ശമ്പളം: ₹20,065
ഹെൽപ്പർ – 1 ഒഴിവ്
യോഗ്യത: ഏഴാം ക്ലാസ്
ശമ്പളം: ₹18,390
എറണാകുളം ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം.
https://simet.in/notification-for-the-post-of-bus-driver-helper-at-si-met-palluruthy/
ഹെൽപ്പർ – 1 ഒഴിവ്
യോഗ്യത: ഏഴാം ക്ലാസ് പാസ്
ശമ്പളം: ₹18,390
കാസർഗോഡ് ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം.
https://simet.in/notification-for-the-post-of-helper-at-si-met-uduma/
ലൈബ്രറി അറ്റൻഡന്റ് – 1 ഒഴിവ്
യോഗ്യത: പ്ലസ് ടു
ശമ്പളം: ₹18,390
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം.
https://simet.in/notification-for-post-of-library-attendant-at-si-met-muttathara/
സീനിയർ സൂപ്രണ്ട്
സർക്കാർ/പൊതുമേഖല/അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച സീനിയർ സൂപ്രണ്ടോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥരോ അപേക്ഷിക്കാം.
ഡിഗ്രിയും കംപ്യുട്ടർ പരിജ്ഞാനവും നിർബന്ധം.
പർച്ചേസ്, അക്കൗണ്ട്സ്, ബഡ്ജറ്റിംഗ്, ഓഡിറ്റ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പരമാവധി പ്രായം: 59 വയസ്.
ശമ്പളം: ₹30,995.
https://simet.in/notification-for-the-post-of-senior-superintendent-2/
അസിസ്റ്റന്റ് പ്രൊഫസർ – എം.എസ്‌സി നഴ്സിങ്, 3 വർഷത്തെ അധ്യാപന പരിചയം, ശമ്പളം ₹33,320.
സീനിയർ ലക്ചറർ – എം.എസ്‌സി നഴ്സിങ്, 2 വർഷത്തെ അധ്യാപന പരിചയം, ശമ്പളം ₹33,320.
ലക്ചറർ – എം.എസ്‌സി നഴ്സിങ്, ശമ്പളം ₹32,450.
ഒഴിവുകൾ: പള്ളുരുത്തി, മലമ്പുഴ, ഉദുമ, കോന്നി, ധർമ്മടം, തളിപ്പറമ്പ, താനൂർ നഴ്സിങ് കോളേജുകൾ.
https://simet.in/notification-for-the-post-of-assistant-professor-senior-lecturer-and-lecturer/
എം.എസ്‌സി നഴ്സിങ്.
ആകെ 15 വർഷത്തെ പ്രവൃത്തിപരിചയം, അതിൽ 12 വർഷം അധ്യാപന പരിചയവും കോളേജ് തലത്തിൽ കുറഞ്ഞത് 10 വർഷവും ഉണ്ടായിരിക്കണം.
പി.എച്ച്.ഡി നഴ്സിങ്, ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്നിവ അഭികാമ്യം.
പരമാവധി പ്രായം: 58 വയസ്.
ശമ്പളം: ₹90,000.
SI-METയുടെ ഔദ്യോഗിക വെബ്സൈറ്റായ www.simet.in ൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട വിലാസത്തിൽ തപാൽ മുഖേന അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനങ്ങൾ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates