സർക്കാർ ജോലി തേടുന്നവർക്ക് അവസരം; വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള അഭിമുഖം

അസിസ്റ്റന്റ് പ്രൊഫസർ, ഗസ്റ്റ് ലക്ചറർ, റേഡിയോഗ്രാഫർ, ക്ലീനിംഗ് സ്റ്റാഫ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിലേക്കാണ് അഭിമുഖം വഴി നിയമനം നടത്തുന്നത്.
Government Walk-In Recruitment
Government Walk-In Recruitment in Kerala for Professor, Nurse and Other Posts
Edited By:
Updated on
2 min read

കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക, ദിവസവേതന, കരാർ അടിസ്ഥാനത്തിലുള്ള നിരവധി തൊഴിൽ അവസരങ്ങൾ. സർക്കാർ എഞ്ചിനീയറിങ് കോളജ് തൃശൂർ, സർക്കാർ പോളിടെക്നിക് കോളജ് നെയ്യാറ്റിൻകര, വിതുര താലൂക്ക് ആശുപത്രി, അട്ടപ്പാടി ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസർ, ഗസ്റ്റ് ലക്ചറർ, റേഡിയോഗ്രാഫർ, ക്ലീനിംഗ് സ്റ്റാഫ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിലേക്കാണ് അഭിമുഖം വഴി നിയമനം നടത്തുന്നത്.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

Government Walk-In Recruitment
HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

       തൃശൂർ സർക്കാർ എഞ്ചിനിയറിങ് കോളേജിലെ ഡിജിറ്റൽ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച ജൂലൈ 10 രാവിലെ 10 ന് ഫിസിക്സ് വകുപ്പിൽ നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in

Government Walk-In Recruitment
കൊച്ചിൻ ഷിപ്‌യാർഡിൽ വീണ്ടും അവസരം! ഓട്ടോ ഇലക്ട്രീഷ്യൻ ഒഴിവുകൾ; ഐടിഐ യോഗ്യത

ഗസ്റ്റ് ലക്ചറർ നിയമനം

       നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രേണിക്സ് എഞ്ചിനിയറിങ് വിഭാഗത്തിൽ ഗസ്റ്റ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദമോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 9 രാവിലെ 10.30 ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2222935, www.gptcnta.ac.in.

Government Walk-In Recruitment
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

വിതുര താലൂക്ക് ആശുപത്രി

ദിവസ വേതനാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. റേഡിയോഗ്രാഫര്‍ക്ക് അംഗീകൃത സര്‍വ്വകാലാശാല ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, കേരള പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്.

യോഗ്യരായവര്‍ ജൂലൈ 8ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍, പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.

Government Walk-In Recruitment
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

 അട്ടപ്പാടി ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തിലെ യുവതികള്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.

യോഗ്യത- എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള/ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച 18 മാസത്തെ ഓക്‌സിലറി നഴ്‌സ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റും കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ കേരള നഴ്‌സസ് കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്.

Government Walk-In Recruitment
വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം; കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, ബിരുദം യോഗ്യത

ശാരീരിക വൈകല്യമുള്ളവര്‍ അര്‍ഹരല്ല. യോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 9ന് രാവിലെ 11ന് അട്ടപ്പാടി എം.ആര്‍.എസില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 04924-253347

Summary

Government Walk-In Recruitment in Kerala for Professor, Nurse and Other Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com