

കൊച്ചിൻ ഷിപ്‌യാർഡിൽ ലിമിറ്റഡ് (CSL) ഓട്ടോ ഇലക്ട്രീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയും ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം. പ്രവൃത്തി പരിചയം ആവശ്യമാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകൾ
ഓട്ടോ ഇലക്ട്രീഷ്യൻ – 2
യോഗ്യത
എസ്.എസ്.എൽ.സി പാസായിരിക്കണം. കൂടാതെ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (MAEE) അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐ.ടി.ഐ–എൻ.ടി.സി (National Trade Certificate) യോഗ്യത ഉണ്ടായിരിക്കണം.
പരമാവധി അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
പദ്ധതി ആവശ്യകതയും ഉദ്യോഗാർഥിയുടെ പ്രവർത്തന മികവും അനുസരിച്ചായിരിക്കും കരാർ തുടരുക.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൊച്ചിൻ ഷിപ്‌യാർഡിലോ അതിന്റെ മറ്റ് യൂണിറ്റുകളിലോ പദ്ധതി കേന്ദ്രങ്ങളിലോ നിയമനം ലഭിക്കാം.
ആവശ്യാനുസരണം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കോ വിദേശ പദ്ധതികളിലേക്കോ സ്ഥലംമാറ്റം ഉണ്ടായേക്കാം.
ആദ്യ വർഷം പ്രതിമാസം 23,300 രൂപ ഏകീകൃത ശമ്പളം ലഭിക്കും.
തുടർന്നുള്ള വർഷങ്ങളിൽ വാർഷിക ശമ്പള വർധന ഉണ്ടായിരിക്കും.
സാധാരണ ജോലി സമയത്തിന് പുറമെ ചെയ്യുന്ന അധിക ജോലിക്ക് അധിക വേതനവും നൽകും.
കൊച്ചിൻ ഷിപ്‌യാർഡിലോ സമാന കപ്പൽനിർമാണ സ്ഥാപനങ്ങളിലോ ആവശ്യമായ കുറഞ്ഞ പ്രവൃത്തിപരിചയത്തിന് മുകളിലുള്ള പരിചയമുള്ളവർക്ക് ഉയർന്ന ശമ്പളം നൽകുന്നതും പരിഗണിക്കും.
2026 ജൂലൈ 22-ന് 45 വയസ് കവിയരുത്.
1981 ജൂലൈ 23-നോ അതിന് ശേഷമോ ജനിച്ചവർ മാത്രമാണ് അപേക്ഷിക്കാൻ അർഹർ.
ഒ.ബി.സി (നോൺ-ക്രീമി ലെയർ) വിഭാഗത്തിന് 3 വർഷം പ്രായ ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാർക്കും (PwBD) മുൻസൈനികർക്കും കേന്ദ്ര സർക്കാർ ചട്ടപ്രകാരം പരമാവധി 50 വയസ് വരെ പ്രായ ഇളവ് അനുവദിക്കും.
യോഗ്യത, തെരഞ്ഞെടുപ്പ് നടപടികൾ, മറ്റ് നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates