പത്താം ക്ലാസും ലൈസൻസും മതി! ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്ക് ആകാം; അവസാന തീയതി ഓഗസ്റ്റ് 05

പത്താം ക്ലാസും സ്രാങ്ക് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. 40 വയസ് വരെയുള്ളവർക്ക് ആണ് അവസരം. അവസാന തീയതി ഓഗസ്റ്റ് 05.
Kerala PSC 2026
Kerala PSC Invites Applications for Boat Syrang Posts
Edited By:
Updated on
1 min read

സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്ക് തസ്തികയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) വഴി നിയമനം നടത്തുന്നു. ആകെ 7 ഒഴിവുകളാണ് നിലവിലുള്ളത്. പത്താം ക്ലാസും സ്രാങ്ക് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.   40 വയസ് വരെയുള്ളവർക്ക് ആണ് അവസരം. അവസാന തീയതി ഓഗസ്റ്റ് 05.

Kerala PSC 2026
PSC: ഡിപ്ലോമ യോഗ്യതയുണ്ടോ? വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ആകാം

1.വകുപ്പ് : കേരള സംസ്ഥാന ജലഗതാഗത വകുപ്പ്

2. ഉദ്യോഗപ്പേര് : ബോട്ട് സ്രാങ്ക്

3. ശമ്പളം : ₹ 26,500-60,700/-

4. ഒഴിവുകളുടെ എണ്ണം : 07 (ഏഴ് )

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

Kerala PSC 2026
കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

പ്രായപരിധി

  • 18 മുതൽ 40 വയസ് വരെ

  • 1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

  • ഒബിസി, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

  • എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

  • 2010-ലെ കേരള ഇൻലാൻഡ് വെസൽസ് റൂൾസ് അല്ലെങ്കിൽ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് (MMD) അംഗീകരിച്ച അതോറിറ്റി നൽകുന്ന സാധുവായ സ്രാങ്ക് ലൈസൻസ് നിർബന്ധമാണ്.

Kerala PSC 2026
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ കേരള പി.എസ്.സി.യുടെ വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്ക് ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട അവസാന തീയതി

  • 2026 ഓഗസ്റ്റ് 5 (ബുധനാഴ്ച) രാത്രി 12.00 മണി വരെ.

Kerala PSC 2026
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-06/noti-51-26.pdf

Kerala PSC 2026
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ
Kerala PSC 2026
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം
Kerala PSC 2026
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി
Summary

Kerala PSC Invites Applications for Boat Syrang Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com