സ്റ്റൈപെൻഡും സൗജന്യ താമസവും! കോഫി കൃഷിയും എസ്റ്റേറ്റ് മാനേജ്മെന്റും പഠിക്കാം; അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

കോഫി തോട്ടങ്ങളുടെ ശാസ്ത്രീയ പരിപാലനം, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, ഗുണനിലവാര നിയന്ത്രണം, ആധുനിക കൃഷിരീതികൾ എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണിത്.
 Diploma in Coffee Estate Management 2026
Coffee Board Diploma in Coffee Estate Management 2026: Plus Two Pass Candidates Can Apply
Edited By:
Updated on
2 min read

കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ചിക്കമംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CCRI) ഡിപ്ലോമ ഇൻ കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് (DCEM) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കോഴ്സിന്റെ കാലാവധി.

കോഫി തോട്ടങ്ങളുടെ ശാസ്ത്രീയ പരിപാലനം, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, ഗുണനിലവാര നിയന്ത്രണം, ആധുനിക കൃഷിരീതികൾ എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണിത്.

 Diploma in Coffee Estate Management 2026
''കണക്കിൽ 'പുലി' ആണോ?'' പ്ലസ് ടുവിന് ശേഷം ലക്ഷങ്ങൾ ശമ്പളമുള്ള കരിയർ സ്വന്തമാക്കാം; ആക്ച്വറിയൽ സയൻസ് പഠിക്കാം

കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് മേഖലയിലെ വിദഗ്ധരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി നടത്തുന്നത്. ക്ലാസ് റൂം പഠനത്തോടൊപ്പം കോഫി തോട്ടങ്ങളിൽ നേരിട്ടുള്ള ഹാൻഡ്‌സ്-ഓൺ ഫീൽഡ് ട്രെയിനിംഗും വിദ്യാർഥികൾക്ക് ലഭിക്കും.

കോഫി കൃഷിയിലെ മികച്ച കാർഷിക രീതികൾ, തൈകളുടെ തിരഞ്ഞെടുപ്പ്, തോട്ട പരിപാലനം, രോഗ-കീട നിയന്ത്രണം, വിളവെടുപ്പ്, ഗുണനിലവാര വിലയിരുത്തൽ, പ്രോസസ്സിങ്, എസ്റ്റേറ്റ് ഭരണനിർവഹണം എന്നിവയെക്കുറിച്ചുള്ള സമഗ്ര പരിശീലനവും കോഴ്സിന്റെ ഭാഗമാണ്.

 Diploma in Coffee Estate Management 2026
പഠനം പാതിവഴിയില്‍ മുടങ്ങിയോ?, നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ്

പ്രായപരിധി: 18 മുതൽ 35 വയസ്സ് വരെ.

കോഴ്സ് കാലാവധി: രണ്ട് വർഷം

സീറ്റുകളുടെ എണ്ണം: ആകെ 10 സീറ്റുകൾ മാത്രം.

താമസം: കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ താമസം ലഭിക്കും.

 Diploma in Coffee Estate Management 2026
കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം
 Diploma in Coffee Estate Management 2026
മഴയും മേഘങ്ങളും ഇനി വെറും കാഴ്ചകളല്ല, കരിയറാക്കാം; കാലാവസ്ഥാ ശാസ്ത്രം പഠിക്കാം

ഫീസും സ്റ്റൈപ്പൻഡും

  • കോഴ്സ് ഫീ: പൊതുവിഭാഗത്തിന് 25,000 രൂപ. (SC/ST/EWS വിഭാഗക്കാർക്ക് 20,000 രൂപ). ഫീസ് രണ്ട് ഗഡുക്കളായി അടയ്ക്കാം.

  • സ്റ്റൈപ്പൻഡ്: ഒന്നാം വർഷത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (EWS) SC/ST ഉദ്യോഗാർത്ഥികൾക്കും പ്രതിമാസം 6,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. രണ്ടാം വർഷത്തിൽ എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രതിമാസം 10,000 രൂപ വീതം സ്റ്റൈപ്പൻഡ് നൽകുന്നതാണ്.

 Diploma in Coffee Estate Management 2026
കോഡിംഗ് മാത്രം പോര! ക്യാംപസ് പ്ലേസ്മെന്റിൽ വിജയിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫോം Coffee Board-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ''Director of Research, Central Coffee Research Institute, Coffee Research Station – 577117, Chikkamagaluru District, Karnataka'' എന്ന വിലാസത്തിൽ 2026 ജൂലൈ 31-നകം ലഭിക്കണം.

കവറിന് മുകളിൽ "Application for Diploma in Coffee Estate Management" എന്ന് രേഖപ്പെടുത്തണം.

 Diploma in Coffee Estate Management 2026
മോളിക്കുലർ വൈറോളജി കോഴ്സ് പഠിക്കാം; അസാപ് കേരള അപേക്ഷ ക്ഷണിച്ചു

കോഫി എസ്റ്റേറ്റുകൾ, കാപ്പി ഉൽപ്പാദന സ്ഥാപനങ്ങൾ, കാർഷിക സംരംഭങ്ങൾ, കയറ്റുമതി സ്ഥാപനങ്ങൾ, കോഫി പ്രോസസ്സിങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ തൊഴിൽ നേടാൻ ഈ കോഴ്സ് സഹായകമാകും. സ്വന്തമായി കോഫി കൃഷിയോ പ്ലാന്റേഷൻ മാനേജ്മെന്റോ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലനം പ്രയോജനപ്പെടും.

 Diploma in Coffee Estate Management 2026
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം
 Diploma in Coffee Estate Management 2026
വിദ്യാർഥികൾ ശ്രദ്ധിക്കുക! അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം അറിഞ്ഞിരിക്കണം
 Diploma in Coffee Estate Management 2026
ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ
Summary

Coffee Board Diploma in Coffee Estate Management 2026: Plus Two Pass Candidates Can Apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com