

അലൈഡ് ആന്റ് ഹെൽത്ത് കെയർ കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും കോഴ്‌സുകളും കോളജുകളും തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ്. അംഗീകാരമില്ലാത്ത കോളേജുകളിലോ കോഴ്‌സുകളിലോ ചേർന്നു പഠിക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന രജിസ്‌ട്രേഷൻ ലഭിക്കില്ലെന്ന് കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ അറിയിച്ചു.
അലൈഡ് ആന്റ് ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ വിദ്യാഭ്യാസവും സേവനങ്ങളും നിയന്ത്രിക്കുകയും അവയുടെ നിലവാരം ഉറപ്പാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണയം നടത്തുകയും ചെയ്യാൻ സംസ്ഥാനത്ത് കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നാഷണൽ കമ്മീഷൻ ഇതിനോടകം 17 പാഠ്യ പദ്ധതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല്/ അഞ്ച് വർഷം ദൈർഘ്യമുള്ള ഡിഗ്രി കോഴ്‌സുകളും രണ്ട്/ രണ്ടര വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളും കൂടാതെ പി.ജി, പി.എച്ച്.ഡി കോഴ്‌സുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വാർഷിക/ സെമസ്റ്റർ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ പാഠ്യ പദ്ധതിയിൽ ഡിഗ്രി കോഴ്‌സുകളുടെ അവസാന ഒരു വർഷം/ ആറുമാസവും, ചില ഡിപ്ലോമ കോഴ്‌സുകളുടെ അവസാന ആറുമാസവും കോഴ്‌സിന്റെ ഭാഗമായ നിർബന്ധിത ഇന്റേൺഷിപ്പ് ആണ്. പാഠ്യ പദ്ധതികളുടെ വിശദ വിവരം kesahc.kerala.gov.in ൽ ലഭ്യമാണ്.
നാഷണൽ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള പാഠ്യ പദ്ധതി അനുസരിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, 2026-27 അധ്യയനവർഷത്തിൽ 11 കോഴ്‌സുകൾക്ക് അംഗീകാരം നൽകുകയും എൽ.ബി.എസ് മുഖാന്തരം അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. (Ibscentre.kerala.gov.in).
അലൈഡ് ആന്റ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ kesahc.kerala.gov.in, ncahp.abdm.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates