''കണക്കിൽ 'പുലി' ആണോ?'' പ്ലസ് ടുവിന് ശേഷം ലക്ഷങ്ങൾ ശമ്പളമുള്ള കരിയർ സ്വന്തമാക്കാം; ആക്ച്വറിയൽ സയൻസ് പഠിക്കാം

ഇന്ത്യയിലും വിദേശത്തും ഈ മേഖലയിലെ വിദഗ്ധർക്ക് മികച്ച തൊഴിൽ സാധ്യതയും ഉയർന്ന ശമ്പളവുമുണ്ട്.
Actuarial Science
Actuarial Science A High-Paying Career After Plus Two.
Edited By:
Updated on
2 min read

ഗണിതശാസ്ത്രത്തിലും ഡേറ്റ അനലിറ്റിക്സിലും താൽപര്യമുള്ള വിദ്യാർഥികൾക്ക് മികച്ച കരിയർ സാധ്യത നൽകുന്ന കോഴ്സാണ് ആക്ച്വറിയൽ സയൻസ് (Actuarial Science). ഇൻഷുറൻസ്, ബാങ്കിങ്, പെൻഷൻ, നിക്ഷേപം, റിസ്ക് മാനേജ്മെന്റ്, ഫിൻടെക് തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക അപകടസാധ്യതകൾ വിലയിരുത്തി സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാൻ സഹായിക്കുന്ന വിദഗ്ധരാണ് ആക്ച്വറിമാർ. ഇന്ത്യയിലും വിദേശത്തും ഈ മേഖലയിലെ വിദഗ്ധർക്ക് മികച്ച തൊഴിൽ സാധ്യതയും ഉയർന്ന ശമ്പളവുമുണ്ട്.

Actuarial Science
പഠനം പാതിവഴിയില്‍ മുടങ്ങിയോ?, നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

പ്രധാന തൊഴിൽ മേഖലകൾ

  • ലൈഫ്, ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ

  • ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും

  • പെൻഷൻ ഫണ്ടുകളും സാമൂഹിക സുരക്ഷാ പദ്ധതികളും

  • ഇൻവെസ്റ്റ്മെന്റ്, റിസ്ക് മാനേജ്മെന്റ് സ്ഥാപനങ്ങൾ

  • സർക്കാർ സ്ഥാപനങ്ങൾ

  • ഡേറ്റ അനലിറ്റിക്സ്, കൺസൾട്ടൻസി കമ്പനികൾ

Actuarial Science
ഇലക്ട്രിക് വാഹന മേഖലയിൽ ജോലി വേണോ? അസാപ് കേരളയിൽ സർവീസ് ടെക്നീഷ്യൻ കോഴ്സ് പഠിക്കാം...

പ്രധാന ഉത്തരവാദിത്തങ്ങൾ

  • ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം തുക നിർണയിക്കൽ

  • സാമ്പത്തിക, സൈബർ സുരക്ഷാ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ റിസ്കുകൾ വിലയിരുത്തൽ

  • പെൻഷൻ, ജീവനക്കാരുടെ ആനുകൂല്യ പദ്ധതികളുടെ മൂല്യനിർണയം

  • സാമ്പത്തിക പ്രവണതകൾ വിശകലനം ചെയ്ത് സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ നൽകൽ

Actuarial Science
നഴ്‌സിംഗ് മേഖലയിലെ ഉയർന്ന പഠനത്തിന് അവസരം; എൽ.ബി.എസ് വഴി അപേക്ഷിക്കാം

ആക്ച്വറിയാകാൻ വേണ്ട കഴിവുകൾ

  • ഗണിതശാസ്ത്രത്തിൽ മികച്ച അടിസ്ഥാന അറിവ്

  • സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ അനലിറ്റിക്സ് എന്നിവയിലുള്ള താൽപര്യം

  • ലോജിക്കൽ തിങ്കിങ്

  • പ്രശ്നപരിഹാര ശേഷി

  • വിശകലന വൈദഗ്ധ്യം

Actuarial Science
പത്താം ക്ലാസ് കഴിഞ്ഞോ?, കടൽമേഖലയിൽ കരിയർ തുടങ്ങാം; കേരളത്തിലും പഠിക്കാം

ആർക്കൊക്കെ പരീക്ഷ എഴുതാം?

  • പ്ലസ് ടു (10+2) വിജയിച്ചവർ

  • പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർ

  • ഡിപ്ലോമ, എഞ്ചിനീയറിങ്, കൊമേഴ്സ്, ഫിനാൻസ്, മാനേജ്മെന്റ് തുടങ്ങിയ ഏതെങ്കിലും മേഖലയിലുള്ള വിദ്യാർഥികൾ

  • ഗണിതശാസ്ത്രത്തിലും വിശകലനശേഷിയിലും താൽപര്യമുള്ളവർക്ക് ഈ പരീക്ഷ എഴുതാം.

Actuarial Science
ആകാശം കീഴടക്കാം; പൈലറ്റാകാൻ അവസരം, രാജീവ് ഗാന്ധി അക്കാദമിയിൽ പഠിക്കാം

ACET പ്രവേശന പരീക്ഷ എന്താണ്? വിശദമായി അറിയാം

ഇന്ത്യയിൽ ആക്ച്വറിയൽ സയൻസ് (Actuarial Science) പഠനത്തിന് തുടക്കം കുറിക്കാൻ എഴുതേണ്ട ദേശീയതല പ്രവേശന പരീക്ഷയാണ് 'Actuarial Common Entrance Test (ACET). ഈ പരീക്ഷ നടത്തുന്നത് Institute of Actuaries of India (IAI) ആണ്. ACET വിജയിച്ചാൽ IAI-യുടെ 'Student Member' ആയി രജിസ്റ്റർ ചെയ്യാനും തുടർന്ന് ആക്ച്വറിയൽ പ്രൊഫഷണൽ പരീക്ഷകൾ എഴുതാനും അവസരം ലഭിക്കും.

Actuarial Science
മഴയും മേഘങ്ങളും ഇനി വെറും കാഴ്ചകളല്ല, കരിയറാക്കാം; കാലാവസ്ഥാ ശാസ്ത്രം പഠിക്കാം

സ്റ്റുഡൻറ് മെമ്പർഷിപ് ലഭിച്ച ശേഷം, വിദ്യാർഥികൾക്ക് അവർ തെരഞ്ഞെടുക്കുന്ന കോർ പ്രിൻസിപ്പൽ(Core Principle) വിഷയങ്ങളിലെ സ്റ്റഡി മെറ്റീരിയൽ ഓൺലൈനായി സബ്സ്ക്രൈബ് ചെയ്ത് ലഭ്യമാക്കും. ഈ പഠനസാമഗ്രികൾ ഉപയോഗിച്ചാണ് തുടർന്ന് പ്രൊഫഷണൽ ആക്ച്വറിയൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്.

Actuarial Science
ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

സ്റ്റുഡൻറ് മെമ്പർഷിപ് ലഭിച്ച ശേഷം വിദ്യാർഥികൾ ആക്ച്വറിയൽ പ്രൊഫഷണൽ പരീക്ഷകളുടെ വിവിധ ഘട്ടങ്ങൾ വിജയിക്കണം. ആദ്യം Core Principles (CS, CM, CB) വിഷയങ്ങളും തുടർന്ന് Core Practices (CP) പരീക്ഷകളും എഴുതണം.

പിന്നീട് താൽപര്യമുള്ള മേഖലയിൽ Specialist Principles (SP), Specialist Advanced (SA) പരീക്ഷകൾ വിജയിക്കുകയും ആവശ്യമായ പ്രവൃത്തിപരിചയം നേടുകയും ചെയ്താൽ Associate ആയും തുടർന്ന് Fellow Actuary ആയും യോഗ്യത നേടാം.

ഈ യോഗ്യതയോടെ ഇൻഷുറൻസ്, ബാങ്കിങ്, പെൻഷൻ, റിസ്ക് മാനേജ്മെന്റ്, ഫിൻടെക്, കൺസൾട്ടൻസി തുടങ്ങി വിവിധ മേഖലകളിൽ മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും.

Actuarial Science
നഴ്സറി ടീച്ചർ ആകണോ? ദ്വിവത്സര കോഴ്സ് പഠിക്കാം
Summary

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.actuariesindia.org/

Actuarial Science
കുറ്റാന്വേഷണ ലോകത്തേക്ക് ഒരു ചുവട്, ഫിംഗർപ്രിന്റ് മുതൽ സൈബർ ഫോറൻസിക് വരെ പഠിക്കാം
Actuarial Science
സൈബർ ഫോറൻസിക്കിൽ വിദഗ്ധരാകാം; ഒരു വർഷത്തെ കോഴ്സ്, ഐഎച്ച്ആർഡിയിൽ പി ജി ഡിപ്ലോമ
Actuarial Science
ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദ ഓണേഴ്സിന് അപേക്ഷിക്കാം
Summary

Actuarial Science A High-Paying Career After Plus Two.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com