

അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 'സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ (EV) സർവീസ് ടെക്നീഷ്യൻ' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക് വാഹന മേഖലയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എൻ.സി.വി.ഇ.ടി (NCVET) അംഗീകാരമുള്ള കോഴ്സിന്റെ ആകെ ദൈർഘ്യം 450 മണിക്കൂറാണ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങളുടെ സർവീസിങ്, അറ്റകുറ്റപ്പണി, മെയിന്റനൻസ്, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ പ്രായോഗിക പരിശീലനം ലഭിക്കും. കോഴ്സ് ഫീസ് 21,000 രൂപയാണ്. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കായി 50 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അപേക്ഷ, പ്രവേശനം, പരിശീലനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9495999721 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
താത്പര്യമുള്ളവർ https://forms.gle/x4UYYYWypBhf9Ls28 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates