പുതുമുഖങ്ങൾക്ക് ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ജോലി; ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ, ശമ്പളം ₹1.2 ലക്ഷം വരെ

ഡിപ്ലോമയോ ബി.എസ്‌സിയോ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20.
HPCL Recruitment 2026
HPCL Recruitment 2026 Apply for 54 Junior Executive Posts Before July 20
Edited By:
Updated on
2 min read

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 54 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമയോ ബി.എസ്‌സിയോ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20.

HPCL Recruitment 2026
HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ

ജൂനിയർ എക്സിക്യൂട്ടീവ് - കെമിക്കൽ

  • ഒഴിവുകൾ - 37

  • വിദ്യാഭ്യാസ യോഗ്യത: കെമിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഫുൾ-ടൈം റെഗുലർ ഡിപ്ലോമ

  • പ്രവൃത്തിപരിചയം: മുൻപരിചയം ആവശ്യമില്ല.

HPCL Recruitment 2026
കൊച്ചിൻ ഷിപ്‌യാർഡിൽ വീണ്ടും അവസരം! ഓട്ടോ ഇലക്ട്രീഷ്യൻ ഒഴിവുകൾ; ഐടിഐ യോഗ്യത

പ്രധാന ചുമതലകൾ:

  • പമ്പുകൾ, കംപ്രസ്സറുകൾ, വാൽവുകൾ, ഹീറ്ററുകൾ, റിയാക്ടറുകൾ, സ്റ്റോറേജ് ടാങ്കുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക

  • മർദ്ദം (Pressure), താപനില (Temperature), ഒഴുക്ക് (Flow) തുടങ്ങിയ വിവരങ്ങൾ നിരീക്ഷിച്ച് ലോഗ് ഷീറ്റുകളിൽ രേഖപ്പെടുത്തുക

  • ഫീൽഡിൽ വച്ച് ലളിതമായ ലബോറട്ടറി പരിശോധനകൾ നടത്തുക

  • പരിശോധനകൾക്കായി കൃത്യമായ സമയക്രമം അനുസരിച്ച് സാമ്പിളുകൾ ശേഖരിക്കുക

HPCL Recruitment 2026
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത
  • ഓയിൽ ബർണറുകൾ മാറ്റുക, വൃത്തിയാക്കുക, വീണ്ടും ഘടിപ്പിക്കുക എന്നിവ ചെയ്യുക

  • മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാൽവുകൾ പ്രാദേശികമായി നിയന്ത്രിക്കുക.

  • വിവിധ വലിപ്പത്തിലുള്ള യൂട്ടിലിറ്റി, ഹൈഡ്രോകാർബൺ ഹെഡറുകൾ പ്രവർത്തിപ്പിക്കുക .

  • പ്ലാന്റ് ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും കൃത്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുക .

  • അടിയന്തിര സാഹചര്യങ്ങളിലും പ്ലാന്റിലെ തകരാറുകളിലും ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്കായി ഉചിതമായ നടപടികൾ കൈക്കൊള്ളുക .

  • ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

HPCL Recruitment 2026
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ

2. ജൂനിയർ എക്സിക്യൂട്ടീവ് - ഫയർ & സേഫ്റ്റി

  • ഒഴിവുകൾ - 17

  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദം അതിനോടൊപ്പം ഫയർ & സേഫ്റ്റിയിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം

  • മറ്റ് നിബന്ധനകൾ: സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.

  • പ്രവൃത്തിപരിചയം: മുൻപരിചയം ആവശ്യമില്ല

HPCL Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

പ്രധാന ചുമതലകൾ:

  • റിഫൈനറിക്ക് അകത്തും പുറത്തുമുള്ള അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുക

  • പ്രത്യേക ശ്വസന സഹായികൾ (SCBA) ഉപയോഗിച്ച് ഇടുങ്ങിയ സ്ഥലങ്ങളിൽ നിന്നോ ജലാശയങ്ങളിൽ നിന്നോ ഉള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുക.

  • ഉയരങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനം നടത്തുകയും സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുകയും ചെയ്യുക.

  • ഫയർ കൺട്രോൾ റൂം നിയന്ത്രിക്കുകയും ഫയർ & സേഫ്റ്റി ഉപകരണങ്ങളുടെ രേഖകൾ സൂക്ഷിക്കുകയും ചെയ്യുക.

HPCL Recruitment 2026
എമിറേറ്റ്സിൽ ജോലി നേടാം; ചെന്നൈയിലടക്കം കമ്പനി നേരിട്ട് അഭിമുഖം നടത്തുന്നു, നിരവധി ഒഴിവുകൾ
HPCL Recruitment 2026
ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത
  • ഫയർ വാഹനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് ഓടിക്കുക, പരിക്കേറ്റവരെ പ്രഥമശുശ്രൂഷാ കേന്ദ്രത്തിലേക്കോ ആശുപത്രിയിലേക്കോ മാറ്റുക.

  • ഫയർ എക്സ്റ്റിംഗുഷറുകൾ, ഫയർ അലാറം, കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുക.

  • മോക്ക് ഡ്രില്ലുകളിലും ഫയർ ഡ്രില്ലുകളിലും പങ്കെടുക്കുക.

  • ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

HPCL Recruitment 2026
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

ശമ്പളവും പ്രായപരിധിയും

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 മുതൽ 1,20,000 വരെ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 25 വയസാണ്. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

HPCL Recruitment 2026
NEEPCO: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി, എക്സിക്യൂട്ടീവ് തസ്തിക, 1.66 ലക്ഷം ശമ്പളം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.hindustanpetroleum.com/documents/pdf.pdf

Summary

HPCL Recruitment 2026 Apply for 54 Junior Executive Posts Before July 20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com