

ക്യാംപസ് പ്ലേസ്മെന്റിലൂടെ മികച്ച കമ്പനികളിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന എഞ്ചിനീയറിങ് വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്നത്തെ തൊഴിൽ മാർക്കറ്റിൽ മികച്ച അക്കാദമിക് മാർക്ക് മാത്രം മതിയാകില്ല, കോഡിംഗ്, പ്രശ്നപരിഹാര ശേഷി (Problem Solving), ആശയവിനിമയത്തിനുള്ള കഴിവ് എല്ലാം വിദ്യാർഥികൾക്ക് ആവശ്യമാണ്.
പ്ലേസ്മെന്റിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തേണ്ടത് അവസാന വർഷത്തിലേക്ക് മാറ്റിവെക്കാതെ, ഒന്നാം വർഷം മുതൽ തന്നെ ആസൂത്രിതമായി ചെയ്താൽ മികച്ച കമ്പനികളിൽ ജോലി നേടാം. ഇതുമായി ബന്ധപ്പെട്ട ചില ടിപ്പുകൾ പരിശോധിക്കാം.
1. മൂന്നാം വർഷത്തിലാണെങ്കിൽ തയ്യാറെടുപ്പുകൾ ഇനി വൈകിക്കരുത്. ഏകദേശം 250 മണിക്കൂർ കോഡിംഗ് പരിശീലനത്തിനും ചോദ്യ പരിശീലനത്തിനുമായി മാറ്റി വെക്കുക.
2. ക്യാംപസിൽ എത്തുന്ന ഭൂരിഭാഗം കമ്പനികളും ഐ.ടി. കമ്പനികളാണ്. സർവീസ് ബേസ്ഡ് കമ്പനികൾക്ക് അടിസ്ഥാന കോഡിങ് മതി; പ്രോഡക്റ്റ് -ബേസ്ഡ് കമ്പനികൾക്ക് ശക്തമായ കോഡിങ് & പ്രോബ്ലം സോൾവിങ് കഴിവ് ആവശ്യമാണ്.
3. പ്ലേസ്മെന്റ് തീയതി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കരുത്. ഇന്നു തന്നെ പരിശീലനം ആരംഭിക്കുക.
4. സാധാരണയായി ആപ്റ്റിട്യുട്, ടെക്നിക്കൽ ആപ്റ്റിട്യുട്, കോഡിങ്, ഗ്രൂപ്പ് ഡിസ്കഷൻ , ടെക്നിക്കൽ ഇന്റർവ്യൂ , എച്ച് ആർ ഇന്റർവ്യൂ എന്നീ ഘട്ടങ്ങളാണ് ഉണ്ടാകുന്നത്.
5. എല്ലാ മേഖലകളിലും കഴിവ് വികസിപ്പിക്കുക. ഓരോ റൗണ്ടിലും കട്ട് -ഓഫ് ഉണ്ടായിരിക്കും.
6. ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് നന്നായി പഠിക്കുക. ഡേറ്റ സ്ട്രക്ച്ചർ , അൽഗോരിതംസ് , ഡൈനാമിക് പ്രോഗ്രാമിങ് , ഗ്രിഡി അൽഗോരിതംസ്, ട്രീസ് , ഗ്രാഫ്സ് എന്നിവയിൽ ശ്രദ്ധിക്കുക.
7. S1 മുതൽ S6 വരെ ഇന്റേൺഷിപ് ചെയ്യുക. S6-S7 കാലഘട്ടത്തിൽ പ്ലേസ്മെന്റ് പ്രീപറേഷൻസ് കൂടുതൽ സമയം നൽകുക.
8. ഫുൾ സ്റ്റേക്ക് കോഴ്സ് മാത്രം മതിയാകില്ല. HackerRank, LeetCode, Edzumo Coding Platform എന്നിവയിൽ കോഡിങ് പ്രാക്ടീസ് ചെയ്യുക.
9. ഗ്രൂപ്പ് ഡിസ്കഷനായി സമകാലിക വിഷയങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക. ഉദാഹരണം: US Tariffs, India's Foreign Policy.
10. സമയനിയന്ത്രണം വിജയത്തിന്റെ താക്കോലാണ്. എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും വേഗത്തിൽ വിജയം നേടാം.
ലേഖകനെക്കുറിച്ച്...
എഞ്ചിനീയറിങ് കരിയർ മാർഗനിർദേശ രംഗത്ത് ശ്രദ്ധേയനായ അശ്വിൻ പി. ചന്ദ്രൻ പ്രമുഖ എഞ്ചിനീയറിങ് കോളജുകളിൽ പ്ലേസ്‌മെന്റ് ഓഫീസറായും ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എഡ്‌സുമോ പ്രൈവറ്റ് ലിമിറ്റഡ്, സിജിപി കരിയർ അവന്യൂസ് എന്നിവയുടെ ഡയറക്ടറും സിംപിൾ ലോജിക് സൊല്യൂഷൻസിന്റെ സി.ഇ.ഒയുമാണ്.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അദ്ദേഹം "Ace Your Dream Job" എന്ന ആമസോൺ ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും രണ്ട് പേറ്റന്റുകളുടെ ഉടമയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates