ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ

ഇവിടെ ജോലിയിൽ പ്രവേശിച്ച ശേഷം മറ്റൊരു കമ്പനി കൂടുതൽ മികച്ച പാക്കേജ് വാഗ്ദാനം ചെയ്താൽ എന്ത് ചെയ്യുമെന്ന ചോദ്യം യഥാർത്ഥത്തിൽ പണത്തെക്കുറിച്ചുള്ളതല്ല...
Interview Success Tips
Interview Success Tips Smart Ways to Handle Difficult Questions
Edited By:
Updated on
2 min read

ആവശ്യത്തിലധികം യോഗ്യതകളും പ്രായോഗിക കഴിവും ഉണ്ടായിട്ടും ഇന്റർവ്യൂ ബോർഡിന് മുന്നിൽ പതറിപ്പോകുന്ന ഉദ്യോഗാർഥികൾ നമുക്കിടയിൽ കുറവല്ല. പരീക്ഷകളിലെ ഉയർന്ന മാർക്കോ ആകർഷകമായ റെസ്യൂമെയോ(Resume) മാത്രം ഒരു സ്വപ്ന ജോലി ഉറപ്പാക്കാൻ സഹായിക്കണമെന്നില്ല. പലപ്പോഴും ഇന്റർവ്യൂ റൂമിലെ കടുപ്പമേറിയ വെല്ലുവിളികളെയും കുഴപ്പിക്കുന്ന ചോദ്യങ്ങളെയും ഒരാൾ എങ്ങനെ നേരിടുന്നു എന്നതിലാണ് വിജയത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്.

Interview Success Tips
പത്താം ക്ലാസ് കഴിഞ്ഞോ?, കടൽമേഖലയിൽ കരിയർ തുടങ്ങാം; കേരളത്തിലും പഠിക്കാം

ഇന്റർവ്യൂസിനെ കേവലം ഒരു പരീക്ഷയായി കാണാതെ, സ്വന്തം മനക്കരുത്തും വ്യത്യസ്തമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും തെളിയിക്കാനുള്ള ഒരു മികച്ച അവസരമായി മാറ്റിയെടുക്കുകയാണ് വേണ്ടത്. ഇന്റർവ്യൂകളിൽ ചോദിക്കുന്ന കടുപ്പമേറിയ ചോദ്യങ്ങൾ ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിക്കാനോ തോൽപ്പിക്കാനോ വേണ്ടിയുള്ളതല്ല, മറിച്ച് അവരുടെ ചിന്താഗതിയും നിലപാടുകളും അളക്കാനുള്ളതാണ്.

Interview Success Tips
IHRD: ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ വിവിധ ഒഴിവുകൾ; അഭിമുഖത്തിലൂടെ നിയമനം

ഇന്റർവ്യൂകളിൽ സാധാരണയായി ബോർഡ് എറിയാറുള്ള ചില ഗൂഗ്ലി ചോദ്യങ്ങളെയും അവയ്ക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങളെയും കൃത്യമായ മനോഭാവത്തിലൂടെ എങ്ങനെ മറികടക്കാം?

ഒരു ഇന്റർവ്യൂവിന്റെ തുടക്കത്തിൽ തന്നെ നമ്മെ തേടിയെത്തുന്ന പ്രധാന ചോദ്യമാണ് റെസ്യൂമെയിൽ (Resume)  ഇല്ലാത്ത കാര്യങ്ങൾ പങ്കുവെച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നത്.

ഡിഗ്രി മാർക്കിനും ചെയ്ത പ്രോജക്റ്റുകൾക്കും അപ്പുറം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ ആരാണെന്നും നിങ്ങളെത്രത്തോളം സ്വയം തിരിച്ചറിയുന്നുണ്ടെന്നും മനസിലാക്കാനാണ് ഇന്റർവ്യൂവർമാർ ഈ ചോദ്യത്തിലൂടെ ശ്രമിക്കുന്നത്.

Interview Success Tips
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ

അതുപോലെ തന്നെ ലളിതമെന്ന് തോന്നുമെങ്കിലും സ്വന്തം പഠനശാഖയിലെ പ്രശസ്തരായ അഞ്ച് ഇന്ത്യൻ പ്രതിഭകളുടെ പേരുകൾ ചോദിക്കുമ്പോൾ പലരും പതറിപ്പോകാറുണ്ട്. കരിയറിലേക്ക് ചുവടുവെക്കുമ്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയുമായി നമുക്ക് എത്രത്തോളം ആഴത്തിലുള്ള ബന്ധവും താല്പര്യവുമുണ്ടെന്ന് അറിയുകയാണ് ഇതിന്റെ ലക്ഷ്യം.

Interview Success Tips
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള പുതിയ മാറ്റങ്ങൾ നിങ്ങളുടെ കരിയറിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യം ഉയർന്നുവരാം. ഇത്തരം സാഹചര്യങ്ങളിൽ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ അറിവും അതിനെ നേരിടാനുള്ള ആത്മവിശ്വാസവുമാണ് പരിശോധിക്കപ്പെടുന്നത്.

കമ്പനികൾ എപ്പോഴും സുതാര്യതയുള്ള വ്യക്തികളെയാണ് ആഗ്രഹിക്കുന്നത്. നിങ്ങളെ ജോലിക്ക് എടുക്കാനും തള്ളിക്കളയാനും സാധ്യമാകുന്ന മൂന്ന് വീതം കാരണങ്ങൾ ചോദിക്കുമ്പോൾ, നിഷ്പക്ഷമായി സ്വന്തം പോരായ്മകളെയും കഴിവുകളെയും വിലയിരുത്താൻ നിങ്ങൾക്കാകുമോ എന്നാണ് അവർ നോക്കുന്നത്.

Interview Success Tips
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

മറ്റൊരു പ്രലോഭന ചോദ്യം ശമ്പളത്തെക്കുറിച്ചുള്ളതാണ്. ഇവിടെ ജോലിയിൽ പ്രവേശിച്ച ശേഷം മറ്റൊരു കമ്പനി കൂടുതൽ മികച്ച പാക്കേജ് വാഗ്ദാനം ചെയ്താൽ എന്ത് ചെയ്യുമെന്ന ചോദ്യം യഥാർത്ഥത്തിൽ പണത്തെക്കുറിച്ചുള്ളതല്ല. മറിച്ച് ഒരു ഉദ്യോഗാർഥിയുടെ വ്യക്തിപരമായ മൂല്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയും അളക്കാനാണ് അവർ ഇത് ചോദിക്കുന്നത്.

റോൾ മോഡലുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാതാപിതാക്കൾക്ക് അപ്പുറം പുറംലോകത്തെ കാര്യങ്ങളെയും വ്യക്തികളെയും നിങ്ങൾ എങ്ങനെ നിരീക്ഷിക്കുന്നു എന്ന് ഇന്റർവ്യൂ നടത്തുന്നവർ വിലയിരുത്തും.

Interview Success Tips
കൊച്ചിൻ ഷിപ്‌യാർഡിൽ വീണ്ടും അവസരം! ഓട്ടോ ഇലക്ട്രീഷ്യൻ ഒഴിവുകൾ; ഐടിഐ യോഗ്യത

തൊഴിലിടങ്ങളിൽ എപ്പോഴും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറാൻ കഴിയുന്ന (flexibility) ജീവനക്കാർക്കാണ് പ്രിയം. താല്പര്യമില്ലാത്ത ഒരു ജോലി നൽകിയാൽ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിലൂടെ പ്രതികൂല സാഹചര്യങ്ങളോട് നിങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് കമ്പനി നിരീക്ഷിക്കുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധത്തെക്കുറിച്ചുള്ള ചോദ്യത്തെ സ്മാർട്ടായി കരിയറുമായി ബന്ധിപ്പിച്ചു സംസാരിക്കാനും, ആ വീഴ്ചയിൽ നിന്ന് എന്ത് പഠിച്ചു എന്ന് വ്യക്തമാക്കാനും സാധിച്ചാൽ അവിടെ നിങ്ങൾക്ക് വിജയം ഉറപ്പിക്കാം.

Interview Success Tips
HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ

ചുരുക്കത്തിൽ, ഇന്റർവ്യൂ എന്നത് കേവലം ചോദ്യോത്തര വേളയല്ല; അത് നിങ്ങളുടെ മനോഭാവത്തിന്റെ (Mindset) പ്രകടനമാണ്. ചോദ്യങ്ങളുടെ ആഴം മനസ്സിലാക്കി, കൃത്യമായ മനസ്സാന്നിധ്യത്തോടെയും പോസിറ്റീവായ മനോഭാവത്തോടെയും സമീപിച്ചാൽ ഏത് കരിയർ കടമ്പയും ആത്മവിശ്വാസത്തോടെ മറികടക്കാൻ സാധിക്കും.

Interview Success Tips
KEAM 2026: കേരള സിലബസ് വിദ്യാർഥികൾക്ക് തകർപ്പൻ നേട്ടം; ആദ്യ പത്തിൽ ഏഴ് സ്ഥാനങ്ങൾ,കാരണമിതാണ്...

ലേഖകനെക്കുറിച്ച്...

എഞ്ചിനീയറിങ് കരിയർ മാർഗനിർദേശ രംഗത്ത് ശ്രദ്ധേയനായ അശ്വിൻ പി. ചന്ദ്രൻ പ്രമുഖ എഞ്ചിനീയറിങ് കോളജുകളിൽ പ്ലേസ്‌മെന്റ് ഓഫീസറായും ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എഡ്‌സുമോ പ്രൈവറ്റ് ലിമിറ്റഡ്, സിജിപി കരിയർ അവന്യൂസ് എന്നിവയുടെ ഡയറക്ടറും സിംപിൾ ലോജിക് സൊല്യൂഷൻസിന്റെ സി.ഇ.ഒയുമാണ്.

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അദ്ദേഹം "Ace Your Dream Job" എന്ന ആമസോൺ ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും രണ്ട് പേറ്റന്റുകളുടെ ഉടമയുമാണ്.

Summary

Struggling With Tough Interview Questions Here’s How to Answer Smartly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com