KEAM 2026: കേരള സിലബസ് വിദ്യാർഥികൾക്ക് തകർപ്പൻ നേട്ടം; ആദ്യ പത്തിൽ ഏഴ് സ്ഥാനങ്ങൾ,കാരണമിതാണ്...

ആദ്യ 100 പേരുടെ പട്ടിക എടുത്താൽ അവിടെയും കേരള സിലബസ് വിദ്യാർഥികൾ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
KEAM 2026
KEAM 2026 State Syllabus Students Make Strong Comeback
Edited By:
Updated on
2 min read

ഇത്തവണത്തെ കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ (KEAM) മികച്ച നേട്ടം സ്വന്തമാക്കി കേരള സിലബസ് വിദ്യാർഥികൾ. റാങ്ക് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഏഴും കേരള സിലബസ് വിദ്യാർഥികൾ സ്വന്തമാക്കിയപ്പോൾ സി ബി എസ് ഇ സ്ട്രീമിൽ പഠിച്ചവർക്ക് മൂന്നു സ്ഥാനങ്ങൾ മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ആദ്യ 100 പേരുടെ പട്ടിക എടുത്താൽ അവിടെയും കേരള സിലബസ് വിദ്യാർഥികൾ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

KEAM 2026
കുറഞ്ഞ ചെലവിൽ ഡോക്ടറാകാൻ പഠിക്കണോ?, ഈ രാജ്യങ്ങളുടെ ഫീസ് നോക്കൂ

കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 21 കേരള സിലബസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ കഥ മാറി. ആദ്യ 100 റാങ്കിൽ 48 പേരും കേരള സിലബസുകാരാണ്.

കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 79 സി.ബി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികൾ ആയിരുന്നു. എന്നാൽ ഇത്തവണ അത് 47 ആയി കുറഞ്ഞു. ഇനി 5000 പേരുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ അവിടെയും കാണാം കേരള സിലബസിൽ പഠിച്ച കുട്ടികളുടെ മുന്നേറ്റം.

5000 പേരുടെ പട്ടികയിൽ 2721 പേർ കേരള സിലബസുകാരും 2029 പേർ സി.ബി.എസ്.ഇക്കാരുമാണ്. കഴിഞ്ഞ വർഷം ഈ ലിസ്റ്റിൽ കേരളാ സിലബസിൽ പഠിച്ച 1796 പേരാണുണ്ടായിരുന്നത്.

KEAM 2026
പത്താം ക്ലാസ് കഴിഞ്ഞോ?, കടൽമേഖലയിൽ കരിയർ തുടങ്ങാം; കേരളത്തിലും പഠിക്കാം

എന്ത് കൊണ്ട് ഈ മാറ്റം?

മുൻപ്, ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് (1:1:1) എന്നി വിഷയങ്ങളിലെ മാര്‍ക്കും കീമിന്റെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തിയിരുന്നത്. ഈ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയാന്‍ കാരണമാകുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. പരാതികള്‍ ശക്തമായതോടെ ഏകീകരണ ഫോര്‍മുല പരിഷ്‌കരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും വിദഗ്ധ സമിതിയ്ക്ക് രൂപം നൽകുകയും ചെയ്തിരുന്നു.

KEAM 2026
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം,പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം (1:1:1) നൽകുന്ന പഴയ രീതി ഒഴിവാക്കി ഈ വിഷയങ്ങൾക്ക് 5:3:2 എന്ന അനുപാതത്തിലാക്കിയാണ് സമീകരണരീതി പുതുക്കി നിശ്ചയിക്കുക ആയിരുന്നു. ഇതിലൂടെ മാത്‌സിന് 150 മാർക്കിന്‍റെയും ഫിസിക്സിന് 90 മാർക്കിന്‍റെയും കെമിസ്ട്രിക്ക് 60 മാർക്കിന്‍റെയും (5:3:2 അനുപാതത്തിൽ) വെയ്റ്റേജിലായിരിക്കും വിദ്യാർഥിക്ക് ലഭിച്ച മാർക്ക് പരിഗണിച്ചത്. ഇത് കേരളം സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ.

KEAM 2026
ആകാശം കീഴടക്കാം; പൈലറ്റാകാൻ അവസരം, രാജീവ് ഗാന്ധി അക്കാദമിയിൽ പഠിക്കാം

എൻജിനീയറിങ് പ്രവേശനത്തിനായുള്ള ആദ്യഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ ജൂൺ 30ന് ആരംഭിച്ച് ജൂലൈ 4 വരെ തുടരും. ആദ്യ അലോട്ട്മെന്റ് ജൂലൈ 8ന് പ്രസിദ്ധീകരിക്കും. എഐസിടിഇ അക്കാദമിക് കലണ്ടർ പ്രകാരം ഓഗസ്റ്റ് 14നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Summary

KEAM 2026 State Syllabus Students Make Strong Comeback

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com