കുറഞ്ഞ ചെലവിൽ ഡോക്ടറാകാൻ പഠിക്കണോ?, ഈ രാജ്യങ്ങളുടെ ഫീസ് നോക്കൂ

ഇന്ത്യയിലെ ഒരു സ്വകാര്യ കോളേജിൽ മാനേജ്‌മെന്റ് സീറ്റിൽ പഠിക്കാൻ ആകെ വരുന്ന ചെലവ് കൊണ്ട് 80 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ്.
 MBBS Abroad admission
Top Countries for Affordable MBBS Abroad Studies.
Edited By:
Updated on
2 min read

വിദേശ രാജ്യങ്ങൾ എം.ബി.ബി.എസ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത് വർധിച്ചു വരികയാണ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ ചെലവ് വർധിക്കുകയും സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ പരിമിതിയുമായി വിദ്യാർഥികൾ വിദേശ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം.

 MBBS Abroad admission
പത്താം ക്ലാസ് കഴിഞ്ഞോ?, കടൽമേഖലയിൽ കരിയർ തുടങ്ങാം; കേരളത്തിലും പഠിക്കാം

ഇന്ത്യയിലെ ഒരു സ്വകാര്യ കോളേജിൽ മാനേജ്‌മെന്റ് സീറ്റിൽ പഠിക്കാൻ ആകെ വരുന്ന ചെലവ് കൊണ്ട് 80 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ്. എന്നാൽ വിദേശത്ത് എല്ലാ ചെലവുകളും ചേർത്താൽ പോലും 40 ലക്ഷത്തിൽ താഴെ മാത്രമാണ് ഫീസ് വരുന്നത്. റഷ്യ, കസാഖിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ കുറഞ്ഞ ഫീസ് ഘടനയും മെഡിക്കൽ സീറ്റുകളുടെ ലഭ്യതയും കാരണമാണ് വിദ്യാർഥികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

 MBBS Abroad admission
നഴ്സറി ടീച്ചർ ആകണോ? ദ്വിവത്സര കോഴ്സ് പഠിക്കാം

നമുക്ക് ഈ വിദേശ രാജ്യങ്ങളുടെ എം.ബി.ബി.എസ് കോഴ്സിന്റെ ഫീസ് ഘടന പരിശോധിക്കാം.

റഷ്യ

  • മിക്ക യൂണിവേഴ്സിറ്റികളിലും കോഴ്സുകൾ ഇംഗ്ലീഷിലാണ് പഠിക്കുന്നത്.

  • കോഴ്സിന്റെ കാലാവധി 6 വർഷമാണ്.

  • ഏകദേശം 2 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയാണ് വാർഷിക ഫീസ്.

  • കുറഞ്ഞ ചെലവിലുള്ള ഹോസ്റ്റൽ സൗകര്യങ്ങളും സർക്കാർ പിന്തുണയുള്ള യൂണിവേഴ്സിറ്റികളും ഇവിടെയുണ്ട്

  • അഡ്മിഷൻ നേടും മുൻപ് കോഴ്സും യൂണിവേഴ്സിറ്റിയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ (NMC) മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിദ്യാർത്ഥികൾ നിർബന്ധമായും പരിശോധിക്കണം.

 MBBS Abroad admission
യുകെയും കാനഡയുമല്ല, ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ദക്ഷിണ കൊറിയ; എന്താണ് കാരണമെന്നറിയേണ്ടേ?

കസാക്കിസ്ഥാൻ

  • ഏകദേശം 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വാർഷിക ഫീസ്.

  • 6 വർഷത്തെ കോഴ്സിന് ആകെ ട്യൂഷൻ ഫീസ് മാത്രം 18 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വരാം.

  • ട്യൂഷൻ ഫീസിന് പുറമെ താമസം, ഭക്ഷണം, മെഡിക്കൽ ഇൻഷുറൻസ്, വിസ ചാർജ്, അഡ്മിഷൻ ഫീസ്, യാത്രാക്കൂലി എന്നിവയും വിദ്യാർത്ഥികൾ കരുതിയിരിക്കണം.

 MBBS Abroad admission
പ്ലസ്ടുവിന് ശേഷം വിദേശത്ത് പഠിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഫിലിപ്പീൻസ്

  • ഇംഗ്ലീഷ് അധിഷ്ഠിത പഠനരീതിയും താങ്ങാനാകുന്ന ചെലവും കാരണം ഫിലിപ്പീൻസും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.

  • യൂണിവേഴ്സിറ്റികൾ അനുസരിച്ച് വർഷത്തിൽ ഏകദേശം 2.10 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.

  • സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളും ഇവിടെ വിദേശ വിദ്യാർത്ഥികൾക്കായി കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

 MBBS Abroad admission
വിദേശ പഠനം: ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുന്ന കോഴ്സുകൾ ഏതെല്ലാം? പുതിയ രാജ്യങ്ങളും സാധ്യതകളും ഇങ്ങനെ...

കണക്കുകൾ ഇങ്ങനെ ആണെങ്കിലും അഡ്മിഷൻ നേടും മുൻപ് വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

  • NMC അംഗീകാരം: തെരഞ്ഞെടുക്കുന്ന വിദേശ മെഡിക്കൽ കോളേജ് ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അംഗീകരിച്ചിട്ടുള്ളതാണോ എന്നും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക.

  • ആകെ ചെലവ് കണക്കാക്കുക: ട്യൂഷൻ ഫീസ് മാത്രമല്ല, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ജീവിതച്ചെലവുകളും മുൻകൂട്ടി കണക്കാക്കണം.

  • സാമ്പത്തിക സഹായങ്ങൾ: ചെലവുകൾ കൃത്യമായി കൈകാര്യം ചെയ്യാൻ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പകൾ (Education Loans) എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നത് നന്നായിരിക്കും.

Summary

Top Countries for Affordable MBBS Abroad Studies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com