

ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ ഒഴിവുകൾ. കംപ്യുട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലി അടിസ്ഥാനത്തിലാണ് നിയമനം. കംപ്യുട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (കംപ്യുട്ടർ സയൻസ്), ട്രേഡ്സ്മാൻ (കംപ്യുട്ടർ സയൻസ്) തസ്തികകളിലാണ് ഒഴിവുകളുള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
കംപ്യുട്ടർ പ്രോഗ്രാമർ
ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കംപ്യുട്ടർ സയൻസ്.
ഡെമോൺസ്ട്രേറ്റർ (കംപ്യുട്ടർ സയൻസ്)
ഫസ്റ്റ് ക്ലാസ് മൂന്നുവർഷ ഡിപ്ലോമ ഇൻ കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കംപ്യുട്ടർ സയൻസ്.
ട്രേഡ്സ്മാൻ (കംപ്യുട്ടർ സയൻസ്)
എസ്.എസ്.എൽ.സി വിജയവും കംപ്യുട്ടർ സയൻസിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC).
അഭിമുഖ തീയതി
2026 ജൂലൈ 6
സമയം: രാവിലെ 10 മണി
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും മറ്റ് അനുബന്ധ രേഖകളുടെയും അസൽ പകർപ്പുകൾ സഹിതം ജൂലൈ 6 രാവിലെ 10 മണിക്ക് കോളജിൽ നടക്കുന്ന വാക്ക്-അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0470-2627400
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates