എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്കും ടെക്നിക്കൽ, നോൺ-ടെക്നിക്കൽ (Non-UPSC) വിഭാഗങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6.
Indian Army Recruitment 2026
Indian Army SSC Tech 68 Recruitment 2026 Apply for Women Officers Before August 6
Edited By:
Updated on
1 min read

വനിതകൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള മികച്ച അവസരം. അവിവാഹിതയായ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് കമ്മീഷൻഡ് ഓഫീസറായി പ്രവേശനം നേടാം.ഇന്ത്യൻ ആർമി 2027 ഏപ്രിലിൽ ആരംഭിക്കുന്ന 68-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) വനിതാ കോഴ്‌സിലേക്കുള്ള (SSCW Tech-68) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്കും ടെക്നിക്കൽ, നോൺ-ടെക്നിക്കൽ (Non-UPSC) വിഭാഗങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6.

Indian Army Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

ഒഴിവുകളുടെ വിശദാംശങ്ങൾ

  • സിവിൽ / ആർക്കിടെക്ചർ – 7

  • കംപ്യുട്ടർ സയൻസ് / ഐ.ടി – 4

  • ഇലക്ട്രിക്കൽ – 3

  • ഇലക്ട്രോണിക്സ് – 6

  • മെക്കാനിക്കൽ / പ്രൊഡക്ഷൻ / എയറോനോട്ടിക്കൽ – 9

  • പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾ (ടെക് & നോൺ-ടെക്) – 2

Indian Army Recruitment 2026
ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക

ആർക്കെല്ലാം അപേക്ഷിക്കാം?

  • ഇന്ത്യൻ പൗരത്വമുള്ളവർക്കും വിജ്ഞാപനത്തിൽ വ്യക്തമാക്കിയ മറ്റ് അർഹർക്കും അപേക്ഷിക്കാം.

  • വിവാഹിതയല്ലാത്ത വനിതാ എഞ്ചിനീയറിങ് ബിരുദധാരികൾ അല്ലെങ്കിൽ 2027 ഏപ്രിൽ 1-നകം ഫലം ലഭിക്കുന്ന ഫൈനൽ ഇയർ വിദ്യാർത്ഥിനികൾ അപേക്ഷിക്കാൻ അർഹരാണ്.

  • പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്ക് ടെക്നിക്കൽ വിഭാഗത്തിൽ ബി.ഇ/ബി.ടെക് യോഗ്യതയും, നോൺ-ടെക്നിക്കൽ വിഭാഗത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും മതിയാകും. ഇവർക്കുള്ള പരമാവധി പ്രായപരിധി 35 വയസ്സ് ആണ്.

Indian Army Recruitment 2026
കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

ശാരീരിക യോഗ്യത

അപേക്ഷകർ താഴെപ്പറയുന്ന അടിസ്ഥാന ശാരീരിക മാനദണ്ഡങ്ങൾ പാലിക്കണം.

  • 2.4 കിലോമീറ്റർ ഓട്ടം: 13 മിനിറ്റിനുള്ളിൽ

  • പുഷ്-അപ്പ്: 15

  • പുൾ-അപ്പ്: 2

  • സിറ്റ്-അപ്പ്: 25

  • നീന്തൽ അറിഞ്ഞിരിക്കണം

Indian Army Recruitment 2026
SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ

തെരഞ്ഞെടുപ്പ് നടപടിക്രമം

  1. ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ

  2. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഷോർട്ട്‌ലിസ്റ്റിംഗ്

  3. 5 ദിവസത്തെ SSB (Services Selection Board) അഭിമുഖം

  4. മെഡിക്കൽ പരിശോധന

  5. മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരണം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.joinindianarmy.nic.in/.pdf

Summary

Indian Army SSC Tech 68 Recruitment 2026 Apply for Women Officers Before August 6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com