

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (TDB) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് (PMU) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ക്ലർക്ക്,അക്കൗണ്ടന്റ്,ഓഫീസ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 29.
ഒഴിവ്: 1
യോഗ്യത: കംപ്യുട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.
പ്രവൃത്തിപരിചയം: ഐടി സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം. സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ഐടി പദ്ധതികളിലെ പരിചയം അഭികാമ്യം.
പ്രായപരിധി: 40 വയസ്സ്
ഒഴിവ്: 2
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. MS Office (Word, Excel, Outlook), ഡിജിറ്റൽ ഫയൽ മാനേജ്മെന്റ് എന്നിവയിൽ പ്രാവീണ്യം.
പ്രവൃത്തിപരിചയം: ഓഫീസ് അഡ്മിനിസ്ട്രേഷൻ, സെക്രട്ടേറിയൽ അല്ലെങ്കിൽ ക്ലറിക്കൽ ജോലികളിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 40 വയസ്സ്
പ്രതിമാസ ഏകീകൃത ശമ്പളം: ₹30,000
ഒഴിവ്: 2
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് B.Com ബിരുദം. CA Inter / CMA Inter / MBA (Finance) അധിക യോഗ്യതയായി പരിഗണിക്കും.
പ്രവൃത്തിപരിചയം: അക്കൗണ്ട്സ്, ഫിനാൻസ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. Tally/ERP, MS Excel എന്നിവയിൽ പരിജ്ഞാനം ആവശ്യമാണ്.
പ്രായപരിധി: 40 വയസ്സ്
പ്രതിമാസ ഏകീകൃത ശമ്പളം: ₹30,000
ഒഴിവ്: 3
യോഗ്യത: SSLC (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. കമ്പ്യൂട്ടർ ഉപയോഗത്തിലും ഓഫീസ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും അടിസ്ഥാന പരിജ്ഞാനം.
പ്രവൃത്തിപരിചയം: ഓഫീസ് അന്തരീക്ഷത്തിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം. സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലയിലോ ഉള്ള പരിചയത്തിന് മുൻഗണന.
പ്രായപരിധി: 40 വയസ്സ്
പ്രതിമാസ ഏകീകൃത ശമ്പളം: ₹25,000
ഐടി സംവിധാനങ്ങൾ, സെർവറുകൾ, നെറ്റ്‌വർക്ക് എന്നിവയുടെ പരിപാലനം.
ജീവനക്കാർക്ക് ഐടി സഹായം നൽകുക.
ഐടി സുരക്ഷയും ഡാറ്റ ബാക്കപ്പും ഉറപ്പാക്കുക.
ഓഫീസ് കത്തിടപാടുകളും ഫയൽ മാനേജ്മെന്റും.
യോഗങ്ങൾ, റിപ്പോർട്ടുകൾ, ഓഫീസ് രേഖകൾ തയ്യാറാക്കുക.
സ്റ്റേഷനറിയും ഓഫീസ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക.
ദൈനംദിന അക്കൗണ്ടുകളും പേയ്‌മെന്റുകളും കൈകാര്യം ചെയ്യുക.
സാമ്പത്തിക റിപ്പോർട്ടുകളും വൗച്ചറുകളും തയ്യാറാക്കുക.
ഓഡിറ്റുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിൽ സഹായിക്കുക.
ഫോട്ടോകോപ്പി, സ്കാനിംഗ്, രേഖകൾ കൈകാര്യം ചെയ്യുക.
ഓഫീസ് പ്രവർത്തനങ്ങൾക്കും യോഗങ്ങൾക്കും സഹായം നൽകുക.
സ്റ്റേഷനറി, മറ്റ് ദൈനംദിന ഓഫീസ് ആവശ്യങ്ങൾ ഏകോപിപ്പിക്കുക.
അപേക്ഷ ഓൺലൈൻ വഴി മാത്രം സ്വീകരിക്കും.
CMDയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in സന്ദർശിക്കുക.
അനുയോജ്യമായ തസ്തിക തിരഞ്ഞെടുക്കി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.
ആവശ്യമായ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക.
₹500 (ട്രാൻസാക്ഷൻ ചാർജ് അധികം) അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കുക.
അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റ് / PDF പകർപ്പ് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/07/TDB-PMU-Notification.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates