

കേരള സർക്കാർ സ്ഥാപനമായ കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. മാനേജർ (Procurement & Marketing), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (BDE) തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD)-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 17.
യോഗ്യത
എം.ബി.എ (മാർക്കറ്റിങ്),എം.ബി.എ അഗ്രി ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പ്രൊക്യൂർമെന്റ് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. മാർക്കറ്റിങ് രംഗത്തെ പരിചയം
സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലോ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രൊക്യൂർമെന്റിലോ പ്രവർത്തിച്ചിട്ടുള്ളവർക്കും e-Tendering, MS Office, Social Media Management, AI Tools എന്നിവയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന ലഭിക്കും.
ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ കഴിവ് നിർബന്ധമാണ്.
പ്രായപരിധി: 2026 ജൂലൈ 1-ന് 40 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,000 ഏകീകൃത ശമ്പളം ലഭിക്കും.
കാലാവധി: 11 മാസത്തെ കരാർ നിയമനമാണ്, എന്നാൽ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കാനും സാധ്യതയുണ്ട്.
യോഗ്യത
ബി .കോം,ബി.ബി.എ അല്ലെങ്കിൽ ബി.ബി.എം ബിരുദമാണ് അടിസ്ഥാന യോഗ്യത.
ജനറൽ അഡ്മിനിസ്ട്രേഷൻ, സർക്കാർ e-File സംവിധാനം, MS Office, Social Media Management, AI Tools തുടങ്ങിയ മേഖലകളിൽ 3 മുതൽ 4 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
മികച്ച കംപ്യുട്ടർ പരിജ്ഞാനവും ഓഫീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കഴിവും ഈ തസ്തികയ്ക്ക് ആവശ്യമാണ്.
പ്രായപരിധി: 2026 ജൂലൈ 1-ന് 30 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും.
കാലാവധി: 11 മാസത്തെ കരാർ നിയമനമാണ്, എന്നാൽ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കാനും സാധ്യതയുണ്ട്.
അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ അഭിമുഖത്തിന് വിളിക്കും.
ആവശ്യമെങ്കിൽ എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയ അധിക തെരഞ്ഞെടുപ്പ് ഘട്ടങ്ങളും ഉൾപ്പെടുത്താൻ CMD-യ്ക്ക് അധികാരമുണ്ട്.
അപേക്ഷകൾ ഓൺലൈൻ വഴി മാത്രം സമർപ്പിക്കണം.
അപേക്ഷ ആരംഭിക്കുന്നത്: 2026 ജൂലൈ 8 രാവിലെ 10.00 മണി
അവസാന തീയതി: 2026 ജൂലൈ 17 വൈകിട്ട് 5.00 മണി
അപേക്ഷ സമർപ്പിക്കുമ്പോൾ പുതുക്കിയ CV, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും സന്ദർശിക്കുക
https://cmd.kerala.gov.in/wp-content/uploads/2026/07/Final-Notification.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates