IDBI Recruitment: സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനം, മാനേജർ തസ്തിക,31 ഒഴിവുകൾ

ബിരുദം മുതൽ യോഗയതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 26.
IDBI Bank SO Recruitment
IDBI Bank SO Recruitment 2026 Apply Online for 31 Specialist Officer Posts.
Edited By:
Updated on
2 min read

ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് സ്പെഷ്യലിസ്റ്റ് ഓഫീസർ (Specialist Officer) തസ്തികകളിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി ജനറൽ മാനേജർ (DGM), അസിസ്റ്റന്റ് ജനറൽ മാനേജർ (AGM), മാനേജർ തസ്തികകളിലായി ആകെ 31 ഒഴിവുകളാണുള്ളത്. ബിരുദം മുതൽ യോഗയതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 26.

IDBI Bank SO Recruitment
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

തസ്തികകളും ഒഴിവുകളും

  • ഡെപ്യൂട്ടി ജനറൽ മാനേജർ (Grade D) – 8 ഒഴിവുകൾ

  • അസിസ്റ്റന്റ് ജനറൽ മാനേജർ (Grade C) – 4 ഒഴിവുകൾ

  • മാനേജർ (Grade B) – 19 ഒഴിവുകൾ

ആകെ ഒഴിവുകൾ: 31

നിയമനം നടക്കുന്ന വിഭാഗങ്ങൾ

  • ഓഡിറ്റ് – ഇൻഫർമേഷൻ സിസ്റ്റം (IS)

  • ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് (Premises)

  • ലീഗൽ

  • സെക്യൂരിറ്റി

IDBI Bank SO Recruitment
IBPS: പൊതുമേഖലാ ബാങ്കുകളിൽ 745 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

ശമ്പളം (പ്രതിമാസം)

  • ഡെപ്യൂട്ടി ജനറൽ മാനേജർ: ₹2.04 ലക്ഷം

  • അസിസ്റ്റന്റ് ജനറൽ മാനേജർ: ₹1.69 ലക്ഷം

  • മാനേജർ: ₹1.29 ലക്ഷം

IDBI Bank SO Recruitment
ബാങ്ക് ഓഫ് ഇന്ത്യയിൽ 779 ക്രെഡിറ്റ് ഓഫീസർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത

1. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്

വിദ്യാഭ്യാസ യോഗ്യത: സിവിൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് B.E./B.Tech.

പ്രവൃത്തിപരിചയം: DGM തസ്തികയ്ക്ക് കുറഞ്ഞത് 10 വർഷവും, മാനേജർ തസ്തികയ്ക്ക് 4 വർഷവും ബന്ധപ്പെട്ട എഞ്ചിനീയറിങ് മേഖലയിൽ പ്രവൃത്തിപരിചയം ആവശ്യമാണ്.

IDBI Bank SO Recruitment
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

ലീഗൽ (Legal)

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം (LLB).

പ്രവൃത്തിപരിചയം: DGM തസ്തികയ്ക്ക് കുറഞ്ഞത് 10 വർഷവും, മാനേജർ തസ്തികയ്ക്ക് 4 വർഷവും ലോ ഓഫീസർ അല്ലെങ്കിൽ അഭിഭാഷകനായി ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം വേണം.

IDBI Bank SO Recruitment
കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

3.ഓഡിറ്റ് – ഇൻഫർമേഷൻ സിസ്റ്റം

വിദ്യാഭ്യാസ യോഗ്യത: IT / ഇലക്ട്രോണിക്സ് / കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ B.E./B.Tech, അല്ലെങ്കിൽ M.Sc./MCA/M.Tech, അല്ലെങ്കിൽ സാധുവായ CISA സർട്ടിഫിക്കേഷനോടുകൂടിയ സയൻസ് ബിരുദം.

പ്രവൃത്തിപരിചയം: AGM തസ്തികയ്ക്ക് കുറഞ്ഞത് 7 വർഷവും, മാനേജർ തസ്തികയ്ക്ക് 4 വർഷവും പ്രവൃത്തിപരിചയം വേണം. IS Audit / Cyber Security Audit മേഖലയിൽ നിർദ്ദിഷ്ട പരിചയം നിർബന്ധമാണ്.

IDBI Bank SO Recruitment
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

4. സെക്യൂരിറ്റി ഓഫീസർ (Security Officer)

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രവൃത്തിപരിചയം: സൈന്യം, നാവികസേന, വ്യോമസേന, പൊലീസ് അല്ലെങ്കിൽ പാരാമിലിട്ടറി വിഭാഗങ്ങളിൽ നിർദ്ദിഷ്ട റാങ്കിൽ കുറഞ്ഞത് 4 വർഷത്തെ സേവനപരിചയം ഉണ്ടായിരിക്കണം. ബാങ്കിംഗ് സുരക്ഷാ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

IDBI Bank SO Recruitment
പ്രിൻസിപ്പൽ തസ്തികയിൽ ജോലി നേടാം; ന്യൂനപക്ഷക്ഷേമ വകുപ്പിൽ അവസരം, നിരവധി ഒഴിവുകൾ

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭം: 2026 ജൂലൈ 14

  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 26

  • യോഗ്യത നിർണയിക്കുന്ന തീയതി: 2026 ജൂലൈ 1

IDBI Bank SO Recruitment
ICAI: ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, ഡിഗ്രി മതി

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾക്ക് IDBI ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വായിച്ച് യോഗ്യതയും പ്രവൃത്തിപരിചയവും ഉറപ്പാക്കണം.

IDBI Bank SO Recruitment
കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്
IDBI Bank SO Recruitment
ഇന്ത്യൻ നേവിയിൽ പൈലറ്റാകണോ? ഏഴിമലയിൽ പരിശീലനം; ലെഫ്റ്റനന്റ് റാങ്കിൽ നിയമനം
Summary

IDBI Bank SO Recruitment 2026 Apply Online for 31 Specialist Officer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com