IBPS: പൊതുമേഖലാ ബാങ്കുകളിൽ 745 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

ഐടി ഓഫീസർ,അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, ലോ ഓഫീസർ,രാജ്ഭാഷ അധികാരി,എച്ച്ആർ/പേഴ്സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ എന്നീ ഒഴിവുകളാണ് ഉള്ളത്.
IBPS Specialist Officer Job
IBPS Invites Applications for 745 Specialist Officer Posts Across Public Sector Banks
Edited By:
Updated on
2 min read

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പെഴ്സണൽ സെലക്ഷൻ (IBPS) പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ (CRP SPL-XVI) തസ്തികകളിൽ നിയമനം നടത്തുന്നു. 11 പൊതുമേഖലാ ബാങ്കുകളിലായി 745 ഒഴിവുകളാണ് ഉള്ളത്. ഐടി ഓഫീസർ, ഫീൽഡ് ഓഫീസർ,ലോ ഓഫീസർ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 21

IBPS Specialist Officer Job
6,715 ഒഴിവുകൾ,ഡിഗ്രി യോഗ്യത; ബാങ്ക് ജോലി നേടാൻ മികച്ച അവസരം

തസ്തികകളും ഒഴിവുകളുടെ എണ്ണവും

  • ഐടി ഓഫീസർ (IT Officer) – 301

  • അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ – 190

  • ലോ ഓഫീസർ – 105

  • രാജ്ഭാഷ അധികാരി – 89

  • എച്ച്ആർ/പേഴ്സണൽ ഓഫീസർ – 60

  • മാർക്കറ്റിംഗ് ഓഫീസർ – പ്രതീക്ഷിത ഒഴിവുകൾ

IBPS Specialist Officer Job
SBI Careers: ഡോക്ടർമാർക്ക് ജോലി നേടാം,തിരുവനന്തപുരത്ത് ഉൾപ്പെടെ 35 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

  • ഐടി ഓഫീസർ (IT Officer): കംപ്യുട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ നാല് വർഷത്തെ ബി.ഇ/ബി.ടെക് ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ DOEACC 'B' ലെവൽ യോഗ്യത.

  • അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ: കാർഷികം, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, വെറ്ററിനറി സയൻസ്, ഡയറി സയൻസ്, ഫിഷറി സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ നാല് വർഷത്തെ ബിരുദം.

  • രാജ്ഭാഷ അധികാരി: ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ബിരുദതലത്തിൽ ഇംഗ്ലീഷ് വിഷയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും ബിരുദതലത്തിൽ ഹിന്ദിയും ഇംഗ്ലീഷും പഠിച്ചിരിക്കണം.

IBPS Specialist Officer Job
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം
  • ലോ ഓഫീസർ: എൽ.എൽ.ബി ബിരുദവും ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം.

  • എച്ച്ആർ/പേഴ്സണൽ ഓഫീസർ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും പേഴ്സണൽ മാനേജ്മെന്റ്, എച്ച്ആർ, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ വർക്ക് അല്ലെങ്കിൽ ലേബർ ലോ എന്നിവയിൽ രണ്ട് വർഷത്തെ ഫുൾടൈം പി.ജി ബിരുദം/ഡിപ്ലോമയും ഉണ്ടായിരിക്കണം.

  • മാർക്കറ്റിംഗ് ഓഫീസർ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടുകൂടിയ രണ്ട് വർഷത്തെ ഫുൾടൈം MBA/MMS/PGDBA/PGDM യോഗ്യതയും ഉണ്ടായിരിക്കണം.

IBPS Specialist Officer Job
ഡിഗ്രി ഉണ്ടോ?, സെൻട്രൽ ബാങ്കിൽ 4500 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് രീതി

പ്രാഥമിക ഓൺലൈൻ പരീക്ഷ, മുഖ്യ ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്കാണ് മുഖ്യ പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. തുടർന്ന് മുഖ്യ പരീക്ഷയിൽ യോഗ്യത നേടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. മുഖ്യ പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് ലിസ്റ്റും നിയമനവും നടത്തുക.

IBPS Specialist Officer Job
പ്രതിമാസം ലക്ഷങ്ങൾ വരെ ശമ്പളം; ബാങ്ക് ഓഫ് ബറോഡയിൽ ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.ibps.in/wp-content/uploads

IBPS Specialist Officer Job
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ
IBPS Specialist Officer Job
UCSL: ഷിപ്പ് ബിൽഡിംഗ് മേഖലയിൽ ജോലി നേടാം; എൻജിനിയറിങ് ബിരുദം, മികച്ച ശമ്പളം
IBPS Specialist Officer Job
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
Summary

IBPS Invites Applications for 745 Specialist Officer Posts Across Public Sector Banks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com