6,715 ഒഴിവുകൾ,ഡിഗ്രി യോഗ്യത; ബാങ്ക് ജോലി നേടാൻ മികച്ച അവസരം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,480 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ഓൺലൈൻ അപേക്ഷകൾ ജൂലൈ 21 വരെ സമർപ്പിക്കാം.
IBPS PO Recruitment 2026
IBPS PO Recruitment 2026 Apply Online for 6715 Probationary Officer Vacancies
Edited By:
Updated on
2 min read

ബാങ്കിങ് മേഖലയിൽ ജോലി ലക്ഷ്യമിടുന്നവർക്ക് മികച്ച അവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ 6,715 പ്രൊബേഷണറി ഓഫീസർ (PO)/മാനേജ്മെന്റ് ട്രെയിനി (MT) ഒഴിവുകളിൽ നിയമനം നടത്താൻ വിജ്ഞാപനം പുറത്തിറക്കി. ബിരുദധാരികൾക്ക് ആണ് അവസരം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,480 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ഓൺലൈൻ അപേക്ഷകൾ ജൂലൈ 21 വരെ സമർപ്പിക്കാം.

IBPS PO Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

ബാങ്ക് തിരിച്ചുള്ള ഒഴിവുകൾ

  • ബാങ്ക് ഓഫ് ബറോഡ1,900 ഒഴിവുകൾ

  • കാനറ ബാങ്ക്1,500 ഒഴിവുകൾ

  • ബാങ്ക് ഓഫ് മഹാരാഷ്ട്ര1,100 ഒഴിവുകൾ

  • ഇന്ത്യൻ ഓവർസീസ് ബാങ്ക്550 ഒഴിവുകൾ

  • പഞ്ചാബ് നാഷണൽ ബാങ്ക് (PNB)504 ഒഴിവുകൾ

  • ബാങ്ക് ഓഫ് ഇന്ത്യ500 ഒഴിവുകൾ

  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ500 ഒഴിവുകൾ

  • പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്161 ഒഴിവുകൾ

ആകെ ഒഴിവുകൾ: 6,715

IBPS PO Recruitment 2026
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർ ഇന്ത്യൻ സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. 2026 ജൂലൈ 21-നോ അതിന് മുമ്പോ ബിരുദം നേടിയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ബിരുദ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ കൈവശം ഉണ്ടായിരിക്കണം. കൂടാതെ, ബിരുദത്തിൽ നേടിയ മാർക്കിന്റെ ശതമാനം അപേക്ഷയിൽ രേഖപ്പെടുത്തുകയും വേണം.

IBPS PO Recruitment 2026
വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം; കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, ബിരുദം യോഗ്യത

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 48,480 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡി.എ., എച്ച്.ആർ.എ., മെഡിക്കൽ അലവൻസ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ബന്ധപ്പെട്ട ബാങ്കിന്റെ ചട്ടപ്രകാരം ലഭിക്കും.

IBPS PO Recruitment 2026
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ

തെരഞ്ഞെടുപ്പ് രീതി

തെരഞ്ഞെടുപ്പ് പ്രക്രിയ നാല് ഘട്ടങ്ങളിലായാണ് നടക്കുക.

  • ഓൺലൈൻ പ്രിലിമിനറി പരീക്ഷ

  • ഓൺലൈൻ മെയിൻ പരീക്ഷ

  • പേഴ്സണാലിറ്റി ടെസ്റ്റ്

  • കോമൺ ഇന്റർവ്യൂ

ഓരോ ഘട്ടത്തിലും യോഗ്യത നേടുന്നവർക്ക് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കൂ.

IBPS PO Recruitment 2026
ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത
  • പ്രിലിമിനറി പരീക്ഷ: ഇംഗ്ലീഷ്, റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽ നിന്ന് 100 ചോദ്യങ്ങൾ, ആകെ 100 മാർക്ക്. പരീക്ഷാ ദൈർഘ്യം 60 മിനിറ്റ്.

  • മെയിൻ പരീക്ഷ: റീസണിംഗ്, ബാങ്കിംഗ് അവയർനസ്, ഇംഗ്ലീഷ്, ഡാറ്റ അനാലിസിസ് & ഇന്റർപ്രിറ്റേഷൻ, വിവരണാത്മക പരീക്ഷ (എസ്സേ & കോംപ്രിഹെൻഷൻ) എന്നിവ ഉൾപ്പെടെ 200 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയും 25 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷയും ഉണ്ടായിരിക്കും.

  • നെഗറ്റീവ് മാർക്കിംഗ്: ഒബ്ജക്ടീവ് പരീക്ഷയിൽ ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കും.

  • മെയിൻ പരീക്ഷ വിജയിക്കുന്നവർ പേഴ്സണാലിറ്റി ടെസ്റ്റിലും തുടർന്ന് 100 മാർക്കിന്റെ കോമൺ ഇന്റർവ്യൂവിലും പങ്കെടുക്കണം.

  • മെയിൻ പരീക്ഷയ്ക്ക് 80 ശതമാനവും ഇന്റർവ്യൂവിന് 20 ശതമാനവും വെയിറ്റേജ് നൽകിയാണ് അന്തിമ റാങ്ക് തയ്യാറാക്കുന്നത്.

IBPS PO Recruitment 2026
കേരള കാലാവസ്ഥാ പഠന കേന്ദ്രത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; ജൂലൈ 14-ന് അഭിമുഖം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.ibps.in/wp-content/uploads/Detailed-Notification_CRP-PO-XVI_Final_V1_30.06.2026.pdf

IBPS PO Recruitment 2026
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം
IBPS PO Recruitment 2026
ഡിഗ്രി ഉണ്ടോ?, സെൻട്രൽ ബാങ്കിൽ 4500 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
IBPS PO Recruitment 2026
രാഷ്‌ട്രിയ കെമിക്കൽസിൽ അവസരം; ഓഫീസർ, എഞ്ചിനീയർ,മാനേജർ തസ്തിക, അവസാന തീയതി ജൂലൈ 13
IBPS PO Recruitment 2026
ദുബൈയില്‍ ജോലി നേടാം; എമിറേറ്റ്‌സില്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍, എങ്ങനെ അപേക്ഷിക്കാം
Summary

IBPS PO Recruitment 2026 Apply Online for 6715 Probationary Officer Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com