

പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. ഇന്ത്യ പോസ്റ്റ് 2026-ലെ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം. രാജ്യത്തെ വിവിധ പോസ്റ്റൽ സർക്കിളുകളിലായി 25,000-ത്തിലധികം ഒഴിവുകളാണ് ഉള്ളത്. എഴുത്തു പരീക്ഷയില്ലാതെ ജോലി നേടാൻ മികച്ച അവസരമാണിത്.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പാസ് മാർക്ക് നിർബന്ധമാണ്.
പ്രാദേശിക ഭാഷ: പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. കേരള സർക്കിളിൽ അപേക്ഷിക്കുന്നവർക്ക് മലയാളം നിർബന്ധമാണ്.
മറ്റ് യോഗ്യതകൾ: കംപ്യുട്ടർ പരിജ്ഞാനം, സൈക്കിൾ ചവിട്ടാനുള്ള കഴിവ്, മറ്റ് വരുമാന മാർഗ്ഗങ്ങൾ ഉണ്ടായിരിക്കണം.
പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ. (SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും ഇളവ് ലഭിക്കും).
ഇന്ത്യ പോസ്റ്റ് GDS തസ്തികകളിൽ സാധാരണ കേന്ദ്രസർക്കാർ ജീവനക്കാരെപ്പോലെ അടിസ്ഥാന ശമ്പളം എന്ന രീതിയിലല്ല വേതനം. ടൈം റിലേറ്റഡ് കണ്ടിന്യൂയിറ്റി അലവൻസ് (TRCA) എന്ന രീതിയിലാണ് പ്രതിഫലം നൽകുന്നത്.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM): പ്രതിമാസം 12,000 മുതൽ 29,380 രൂപ വരെ
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM) / ഡാക് സേവക്: പ്രതിമാസം 10,000 മുതൽ 24,470 രൂപ വരെ
ഫീസ്: 100/-.
എല്ലാ വനിതകൾക്കും, SC/ST, ഭിന്നശേഷിക്കാർ (PwBD), ട്രാൻസ് വുമൺ എന്നിവർക്കും ഫീസ് ഇല്ല.
ജോലി വ്യവസ്ഥകൾ
ജി.ഡി.എസ് ജീവനക്കാർ തപാൽ വകുപ്പിലെ സ്ഥിരം ജീവനക്കാരല്ല.
ദിവസം കുറഞ്ഞത് 4 മണിക്കൂർ മുതൽ പരമാവധി 5 മണിക്കൂർ വരെയാണ് ജോലി സമയം.
65 വയസ്സ് വരെ ജോലിയിൽ തുടരാവുന്നതാണ്.
വൺ-ടൈം രജിസ്ട്രേഷൻ: 2026 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 19 വരെ.
ഓൺലൈൻ അപേക്ഷയും ഫീസ് അടയ്ക്കലും: 2026 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 21 വരെ.
അപേക്ഷ തിരുത്താനുള്ള സമയം : 2026 സെപ്റ്റംബർ 23, 24
പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ കംപ്യുട്ടർ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്.
ഗ്രേഡിംഗ് സിസ്റ്റം: നിങ്ങളുടെ മാർക്ക് ലിസ്റ്റിൽ ഗ്രേഡ്/പോയിന്റുകൾ മാത്രമാണുള്ളതെങ്കിൽ, സിസ്റ്റം അതിനെ 9.5 എന്ന ഫാക്ടർ കൊണ്ട് ഗുണിച്ച് മാർക്കാക്കി മാറ്റും
വിജ്ഞാപനം: https://www.indiapost.gov.in/gdson
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://indiapost.gov.in/gdsonlineengagement
ഔദ്യോഗിക വെബ്സൈറ്റ്: https://www.indiapost.gov.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates