പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

ബംഗളുരു,ഡൽഹി,പൂനെ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ആയി അകെ 62 ഒഴിവുകളാണ് ഉള്ളത്.
Ministry of Defence Recruitment 62 Civilian
Ministry of Defence Recruitment 62 Civilian Posts Across Bengaluru, Delhi and Puneai image
Edited By:
Updated on
2 min read

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബംഗളുരുവിലുള്ള എസ് എസ് സി സെന്റർ (സൗത്ത്) വിവിധ സിവിലിയൻ തസ്തികകളിൽ നിയമനം നടത്തുന്നു. ബംഗളുരു,ഡൽഹി,പൂനെ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ആയി അകെ 62 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11.

Ministry of Defence Recruitment 62 Civilian
സയൻസ്,കോമേഴ്‌സ്, ആർട്സ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്! ടാറ്റ കൺസൾട്ടൻസിയിൽ കരിയർ തുടങ്ങാം; ഓൺലൈനായി അപേക്ഷിക്കാം

1. ഫയർമാൻ

  • ഒഴിവുകൾ: 24

  • ശമ്പളം: 19,900 രൂപ + മറ്റ് ആനുകൂല്യങ്ങൾ

  • യോഗ്യത: പത്താം ക്ലാസ് ജയം (SSLC).

  • പ്രായപരിധി: 18 - 25 വയസ്സ്.

2. ലീഡിംഗ് ഫയർമാൻ

  • ഒഴിവുകൾ: 14

  • ശമ്പളം: 21,700 രൂപ + മറ്റ് ആനുകൂല്യങ്ങൾ

  • യോഗ്യത: പത്താം ക്ലാസ് ജയം (SSLC) അല്ലെങ്കിൽ തത്തുല്യം.

  • പ്രായപരിധി: 18 - 25 വയസ്സ്.

Ministry of Defence Recruitment 62 Civilian
ഇന്ത്യൻ ഓയിലിൽ വൻ അവസരം: 470 ഒഴിവുകൾ, ഡിപ്ലോമ മുതൽ യോഗ്യത; മികച്ച ശമ്പളം

3. ട്രേഡ്‌സ്മാൻ മേറ്റ് / ലേബർ

  • ഒഴിവുകൾ: 8

  • ശമ്പളം: 18,000 രൂപ + മറ്റ് ആനുകൂല്യങ്ങൾ

  • യോഗ്യത: പത്താം ക്ലാസ് ജയം (SSLC). ബന്ധപ്പെട്ട ട്രേഡിൽ പരിചയസമ്പന്നർക്ക് മുൻഗണന.

  • പ്രായപരിധി: 18 - 25 വയസ്സ്.

4. സിവിലിയൻ മോട്ടോർ ഡ്രൈവർ

  • ഒഴിവുകൾ: 6

  • ശമ്പളം: 19,900 രൂപ + മറ്റ് ആനുകൂല്യങ്ങൾ

  • യോഗ്യത: പത്താം ക്ലാസ് ജയം (SSLC). ഹെവി (Heavy), ലൈറ്റ് (Light) വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസും 2 വർഷത്തെ ഡ്രൈവിംഗ് പരിചയവും നിർബന്ധം.

  • പ്രായപരിധി: 18 - 27 വയസ്സ്.

Ministry of Defence Recruitment 62 Civilian
റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത

5. കുക്ക് (Cook)

  • ഒഴിവുകൾ: 1

  • ശമ്പളം: 19,900 രൂപ + മറ്റ് അലവൻസുകൾ

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം (SSLC).

  • പ്രത്യേക യോഗ്യത: ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യുന്നതിൽ മികച്ച അറിവും ഈ ജോലിയിലുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം.

  • പ്രായപരിധി: 18 - 25 വയസ്സ്.

6. എം.ടി.എസ് ചൗക്കിദാർ

  • ഒഴിവുകൾ: 1

  • ശമ്പളം: 18,000 രൂപ + മറ്റ് അലവൻസുകൾ

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം (SSLC).

  • പ്രത്യേക യോഗ്യത: വാച്ച്മാൻ/ചൗക്കിദാർ ജോലിയിലുള്ള അടിസ്ഥാന പരിചയം

  • പ്രായപരിധി: 18 - 25 വയസ്സ്.

Ministry of Defence Recruitment 62 Civilian
മഞ്ചേരി സർക്കാർ നഴ്സിങ് കോളജിൽ അധ്യാപകരാകാം; 13 ഒഴിവുകൾ, പിജി യോഗ്യത, അഭിമുഖത്തിലൂടെ നിയമനം!

7. ക്ലീനർ

  • ഒഴിവുകൾ: 2

  • ശമ്പളം: 18,000 രൂപ + മറ്റ് അലവൻസുകൾ

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം (SSLC).

  • പ്രത്യേക യോഗ്യത: ക്ലീനിംഗ് ജോലികളിലുള്ള അടിസ്ഥാന പ്രാവീണ്യം.

  • പ്രായപരിധി: 18 - 25 വയസ്സ്

8. ഫയർ എഞ്ചിൻ ഡ്രൈവർ

  • ഒഴിവുകൾ: 3

  • ശമ്പളം: 21,700 രൂപ + മറ്റ് അലവൻസുകൾ (Pay Level 3)

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം (SSLC).

  • പ്രത്യേക യോഗ്യത: ഹെവി മോട്ടോർ വെഹിക്കിൾ (HMV) ലൈസൻസും, വലിയ വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

  • പ്രായപരിധി: 18 - 25 വയസ്സ്.

Ministry of Defence Recruitment 62 Civilian
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

9. സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ

  • ഒഴിവുകൾ: 3

  • ശമ്പളം: 19,900 രൂപ + മറ്റ് അലവൻസുകൾ

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം (SSLC).

  • പ്രത്യേക യോഗ്യത: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാറ്ററിംഗ് ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

  • പ്രായപരിധി: 18 - 25 വയസ്സ്.

Ministry of Defence Recruitment 62 Civilian
എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

തെരഞ്ഞെടുപ്പ് പ്രക്രിയ

ശാരീരികക്ഷമതാ പരീക്ഷ (Physical Test), ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. 150 മാർക്കിന്റെ എഴുത്തു പരീക്ഷയ്ക്ക് 2 മണിക്കൂർ സമയമായിരിക്കും ലഭിക്കുക. ജനറൽ ഇന്റലിജൻസ്, റീസണിംഗ്, ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉണ്ടാകും.

എല്ലാ തസ്തികകൾക്കും ജനറൽ വിഭാഗത്തിന് 18-25 വയസ്സാണ് പ്രായപരിധിയെങ്കിലും OBC വിഭാഗക്കാർക്ക് 3 വർഷത്തെയും (28 വയസ്സ് വരെ), SC/ST വിഭാഗക്കാർക്ക് 5 വർഷത്തെയും (30 വയസ്സ് വരെ) ഇളവുകൾ കേന്ദ്ര സർക്കാർ നിയമപ്രകാരം ലഭിക്കുന്നതാണ്.

Ministry of Defence Recruitment 62 Civilian
ടാറ്റ ഇൻസ്റ്റിട്യൂട്ടിൽ അവസരം; ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ
Attachment
PDF
Application form
Preview

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിക്കുക.

Ministry of Defence Recruitment 62 Civilian
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
Summary

Ministry of Defence Recruitment 62 Civilian Posts Across Bengaluru, Delhi and Pune

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com