സയൻസ്,കോമേഴ്‌സ്, ആർട്സ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്! ടാറ്റ കൺസൾട്ടൻസിയിൽ കരിയർ തുടങ്ങാം; ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷകർക്ക് TCS BPS-ന്റെ വിവിധ ബിസിനസ് പ്രോസസ്സിങ്, കസ്റ്റമർ എക്സ്പീരിയൻസ് മേഖലകളിൽ പ്രവർത്തിക്കാനും ആവശ്യമായ പുതിയ കഴിവുകൾ വികസിപ്പിക്കാനും അവസരം ലഭിക്കും.
TCS BPS Hiring 2027
TCS BPS Hiring 2027 Opportunities for Science, Commerce and Arts Graduates
Edited By:
Updated on
2 min read

പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിസിനസ് പ്രോസസ്സിംഗ് സർവീസസ് തസ്തികയിൽ നിയമനം നടത്തുന്നു. സയൻസ്,കോമേഴ്‌സ്, ആർട്സ് വിഷയങ്ങളിലെ അവസാന വർഷ വിദ്യാർഥികൾക്കാണ് അവസരം. അപേക്ഷകർ 2027ൽ കോഴ്സ് പാസാകുന്നവർ ആയിരിക്കണം.

അപേക്ഷകർക്ക് TCS BPS-ന്റെ വിവിധ ബിസിനസ് പ്രോസസ്സിങ്, കസ്റ്റമർ എക്സ്പീരിയൻസ് മേഖലകളിൽ പ്രവർത്തിക്കാനും ആവശ്യമായ പുതിയ കഴിവുകൾ വികസിപ്പിക്കാനും അവസരം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 02.

TCS BPS Hiring 2027
റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത

കോഴ്‌സുകൾ

  • കോമേഴ്‌സ്/മാനേജ്‌മെന്റ്/ആർട്സ് സ്ട്രീമുകൾ: BCom, BA, BAF, BBI, BBA, BBE, BFM, BHRM, BIBF, BBM, BMS.

  • സയൻസ് സ്ട്രീമുകൾ (BSc): മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ബയോളജി, സുവോളജി, ലൈഫ് സയൻസസ്, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, എൻവയോൺമെന്റൽ സയൻസ്, ജിയോളജി, ഹോസ്പിറ്റാലിറ്റി, ടൂറിസം മാനേജ്‌മെന്റ്.

TCS BPS Hiring 2027
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 139 ഒഴിവുകൾ, ഡിപ്ലോമ, ബിരുദം യോഗ്യതകൾ, ഇപ്പോൾ അപേക്ഷിക്കാം!

യോഗ്യത

  • TCS സെലക്ഷൻ പ്രോസസിൽ (ടെസ്റ്റ്/ഇന്റർവ്യൂ) പങ്കെടുക്കുമ്പോൾ പരമാവധി ഒരു ബാക്ക്‌ലോഗ് മാത്രമേ പാടുള്ളൂ.

  • ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി ആ ബാക്ക്‌ലോഗ് എഴുതിയെടുത്ത്, കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം. കോഴ്‌സ് അതിന്റെ നിശ്ചിത 3 വർഷത്തിനുള്ളിൽ തന്നെ തീർക്കണം. തോറ്റതു കാരണം കൂടുതൽ മാസങ്ങളോ വർഷങ്ങളോ എടുത്ത് കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് യോഗ്യത ഉണ്ടായിരിക്കില്ല.

  • അപേക്ഷകന്റെ സ്കൂൾ വിദ്യാഭ്യാസം മുതൽ കോളജ് വരെയുള്ള പഠനകാലയളവിൽ പരമാവധി 24 മാസം (2 വർഷം) വരെയുള്ള ഗ്യാപ്പ് മാത്രമേ അനുവദിക്കൂ. അങ്ങനെയുണ്ടെങ്കിൽ അത് ആപ്ലിക്കേഷൻ ഫോമിൽ കാണിക്കുകയും അതിനുള്ള കൃത്യമായ രേഖകൾ (സർട്ടിഫിക്കറ്റുകൾ) ഹാജരാക്കുകയും വേണം.

TCS BPS Hiring 2027
ഇന്ത്യൻ ഓയിലിൽ വൻ അവസരം: 470 ഒഴിവുകൾ, ഡിപ്ലോമ മുതൽ യോഗ്യത; മികച്ച ശമ്പളം
  • ഫുൾ-ടൈം കോളേജിൽ പോയി പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. പാർട്ട് ടൈം (Part-time) അല്ലെങ്കിൽ കറസ്‌പോണ്ടൻസ് (Distance Education) വഴി പഠിച്ചവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

  • അപേക്ഷകർ 10-ാം ക്ലാസോ 12-ാം ക്ലാസോ NIOS (ഓപ്പൺ സ്കൂൾ) വഴി പാസായവരാണെങ്കിലും, നിങ്ങളുടെ ഡിഗ്രി റഗുലർ (Full-time) ആണെങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കാം.

TCS BPS Hiring 2027
ടാറ്റ ഇൻസ്റ്റിട്യൂട്ടിൽ അവസരം; ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ

മറ്റ് വിവരങ്ങൾ

  • ഇതൊരു ട്രെയിനി (ഫ്രഷേഴ്സ്) റോളാണ്. എങ്കിലും നിങ്ങൾക്ക് മുൻപ് എന്തെങ്കിലും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അത് ആപ്ലിക്കേഷൻ ഫോമിൽ നിർബന്ധമായും കാണിക്കണം.

  • പ്രൊജക്റ്റിന്റെ ആവശ്യാനുസരണം 24x7 തൊഴിൽ സാഹചര്യങ്ങളിൽ റൊട്ടേഷണൽ നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവരായിരിക്കണം.

  • അപേക്ഷകന്റെ പ്രായം 18 നും 28 നും ഇടയിൽ ആയിരിക്കണം.

TCS BPS Hiring 2027
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

അപേക്ഷകൾ സമർപ്പിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.tcs.com/careers/india/tcs-bps-fresher-hiring

TCS BPS Hiring 2027
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
TCS BPS Hiring 2027
സിവിൽ സപ്ലൈസ് വകുപ്പിൽ അവസരം: റിസർച്ച് ഓഫീസർ, അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ; എല്ലാ ജില്ലകളിലും ഒഴിവ്
TCS BPS Hiring 2027
നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ അവസരം; ഐടിഐ മുതൽ യോഗ്യത, അഭിമുഖത്തിലൂടെ നിയമനം
Summary

TCS BPS Hiring 2027 Opportunities for Science, Commerce and Arts Graduates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com