

കേന്ദ്ര സർക്കാരിന് കീഴിലുള്ള ബെംഗളൂരുവിലെ സിഎസ്ഐആർ-നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ (CSIR-NAL) വിവിധ പ്രൊജക്റ്റ് സ്റ്റാഫ് തസ്തികകളിൽ നിയമനം നടത്തുന്നു. ഐടിഐ മുതൽ പിജി വരെ യോഗ്യതയുള്ളവർക്ക് ആണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം. ഓഗസ്റ്റ് 10 മുതൽ 25 വരെ ബെംഗളൂരുവിൽ വെച്ച് ആണ് അഭിമുഖം നടക്കുന്നത്.
പ്രോജക്ട് അസോസിയേറ്റ്-I, പ്രോജക്ട് അസോസിയേറ്റ്-II, പ്രോജക്ട് അസിസ്റ്റന്റ്-I, പ്രോജക്ട് അസിസ്റ്റന്റ്-II, സീനിയർ PAT എന്നീ തസ്തികകളിലായി നിയമനം നടത്തുന്നത്. മെക്കാനിക്കൽ, എയ്റോസ്പേസ്, എയറോനോട്ടിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കംപ്യുട്ടർ സയൻസ്, കെമിസ്ട്രി, മെറ്റലർജി, മെറ്റീരിയൽ സയൻസ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ എഞ്ചിനീയറിങ് , സയൻസ് വിഭാഗങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ആണ് അവസരം.
അപേക്ഷകന്റെ പരമാവധി പ്രായം 35 വയസാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 18,000 മുതൽ 42,000 രൂപ വരെ ശമ്പളം ലഭിക്കും. SSLC + ITI, ഡിപ്ലോമ, ബി.ഇ./ബി.ടെക്., എം.ഇ./എം.ടെക്., എം.എസ്.സി., NET/GATE യോഗ്യതയുള്ളവർക്ക് തസ്തിക അനുസരിച്ച് അപേക്ഷിക്കാം. ചില തസ്തികകൾക്ക് പ്രവൃത്തിപരിചയം നിർബന്ധമാണ്. ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾ അറിയിക്കാൻ വിജ്ഞാപനം സന്ദർശിക്കുക.
അഭിമുഖ വേദി:
CSIR–National Aerospace Laboratories (NAL)
HAL Airport Road, Kodihalli, Bengaluru – 560017, Karnataka.
അഭിമുഖ തീയതികൾ: ഓഗസ്റ്റ് 10,12,14,17,21,24,25 എന്നീ തീയതികളിൽ
ഓരോ തസ്തികയ്ക്കും നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ ഉദ്യോഗാർഥികൾ ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം. അഭിമുഖത്തിന്റെ റിപ്പോർട്ടിംഗ് സമയം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates