

റെയിൽവേയിൽ വീണ്ടും അവസരം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ (NFR) ആക്ട് അപ്രന്റിസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 6,777 അപ്രന്റിസ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലാകും നിയമനം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19.
മെക്കാനിക്കൽ വകുപ്പ്
പ്ലംബർ,കാർപെന്റർ,വെൽഡർ,ഫിറ്റർ,ടേണർ,മെഷീനിസ്റ്റ്,ഇലക്ട്രീഷ്യൻ,മെക്കാനിക് ഡീസൽ,റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്,പെയിന്റർ
ഇലക്ട്രിക്കൽ വകുപ്പ്
ഇലക്ട്രീഷ്യൻ,വയർമാൻ,ലൈൻമാൻ
എഞ്ചിനീയറിങ് വകുപ്പ്
സർവേയർ,ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ,മേസൺ,ബിൽഡിംഗ് മെയിന്റനൻസ് ടെക്നീഷ്യൻ,സാനിറ്ററി ഹാർഡ്‌വെയർ ഫിറ്റർ
എസ് & ടി വകുപ്പ്
ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്,ഫിറ്റർ, കാർപെന്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, വെൽഡർ
മെഡിക്കൽ വകുപ്പ്
ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ,മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ - പതോളജി,മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ - റേഡിയോളജി
മറ്റ് വകുപ്പുകൾ
സെക്രട്ടേറിയൽ അസിസ്റ്റന്റ്,കോപ (COPA - Computer Operator & Programming Assistant),കംപ്യുട്ടർ നെറ്റ്‌വർക്കിംഗ് ടെക്നീഷ്യൻ
അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് (മെട്രിക്കുലേഷൻ/SSLC) വിജയിച്ചിരിക്കണം.
കൂടാതെ NCVT/SCVT അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (ITI) സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
അപേക്ഷിക്കുന്ന ട്രേഡിന് അനുയോജ്യമായ ഐടിഐ യോഗ്യത നിർബന്ധമാണ്.
സ്റ്റൈപെൻഡ്
പരിശീലനകാലത്ത് പ്രതിമാസം 9,600 മുതൽ 11,040 രൂപ വരെ സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനകാലത്ത് ഹോസ്റ്റൽ സൗകര്യം ലഭ്യമല്ല. താമസസൗകര്യം പരിശീലനാർത്ഥികൾ സ്വയം കണ്ടെത്തണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates