ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

വിവിധ വിഷയങ്ങളിൽ ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.
ISRO Recruitment 2026
ISRO Recruitment 2026 for NRSC Invites Applications for 42 Research Posts.
Edited By:
Updated on
1 min read

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) കീഴിലുള്ള ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 42 ഒഴിവുകളാണുള്ളത്. വിവിധ വിഷയങ്ങളിൽ ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.

ISRO Recruitment 2026
ISRO: എഞ്ചിനീയർമാർക്ക് സയന്റിസ്റ് ആകാം; കേരളത്തിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം

തസ്തികകളും ഒഴിവുകളും

  • റിസർച്ച് സയന്റിസ്റ്റ്: 14 ഒഴിവുകൾ

  • പ്രോജക്റ്റ് അസോസിയേറ്റ് : 05 ഒഴിവുകൾ

  • പ്രോജക്റ്റ് സയന്റിസ്റ്റ് : 10 ഒഴിവുകൾ

  • ജൂനിയർ റിസർച്ച് ഫെലോ (JRF): 13 ഒഴിവുകൾ

ISRO Recruitment 2026
ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ; വിജ്ഞാപനം പുറത്തിറങ്ങി!

വിദ്യാഭ്യാസ യോഗ്യത

  • തസ്തിക അനുസരിച്ച് യോഗ്യത വ്യത്യാസപ്പെടും.

  • സിവിൽ എഞ്ചിനീയറിങ്, കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ജിയോ ഇൻഫർമാറ്റിക്സ്, റിമോട്ട് സെൻസിങ് & ജിഐഎസ്, ജിയോളജി, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, പരിസ്ഥിതി ശാസ്ത്രം, ഫിസിക്സ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ തുടങ്ങിയ വിഷയങ്ങളിലെ ബി.ഇ./ബി.ടെക്, എം.ഇ./എം.ടെക്, എം.എസ്‌സി

  • അല്ലെങ്കിൽ നാല് വർഷത്തെ കാർഷിക ബിരുദം ഉള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

  • ചില തസ്തികകൾക്ക് ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

ISRO Recruitment 2026
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!

ഉയർന്ന പ്രായപരിധി

  • ജൂനിയർ റിസർച്ച് ഫെലോ (JRF), എം.എസ്‌സി അടിസ്ഥാനമാക്കിയുള്ള റിസർച്ച് സയന്റിസ്റ്റ്: 28 വയസ്സ്

  • എം.ടെക് അടിസ്ഥാനമാക്കിയുള്ള റിസർച്ച് സയന്റിസ്റ്റ്: 30 വയസ്സ്

  • പ്രോജക്റ്റ് അസോസിയേറ്റ്-I, പ്രോജക്റ്റ് അസോസിയേറ്റ്-II, പ്രോജക്റ്റ് സയന്റിസ്റ്റ്-I: 35 വയസ്സ്

എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ISRO Recruitment 2026
ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമ: 12 വരെ അപേക്ഷിക്കാം

ശമ്പളം

  • റിസർച്ച് സയന്റിസ്റ്റ്: 56,100 രൂപ

  • പ്രോജക്റ്റ് സയന്റിസ്റ്റ്-I: 56,000 രൂപ

  • ജൂനിയർ റിസർച്ച് ഫെലോ (JRF): 37,000 രൂപ

  • പ്രോജക്റ്റ് അസോസിയേറ്റ്-I: 31,000 രൂപ

  • പ്രോജക്റ്റ് അസോസിയേറ്റ്-II: 35,000 രൂപ

ശമ്പളത്തിന് പുറമെ കേന്ദ്ര സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള അലവൻസുകളും ലഭിക്കും.

ISRO Recruitment 2026
ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 2026 ഓഗസ്റ്റ് 1 (രാവിലെ 10.00 മണി)

  • അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഓഗസ്റ്റ് 21 (വൈകിട്ട് 5.00 മണി)

ISRO Recruitment 2026
കളിയും കരിയറും ഒന്നിച്ച് കൊണ്ട് പോകാം!റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; അവസാന തീയതി ഓഗസ്റ്റ് 24

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.isro.gov.in/media_isro/pdf/6.pdf

Summary

ISRO Recruitment 2026 for NRSC Invites Applications for 42 Research Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com