ഐഎസ്ആർഒയിൽ (ISRO) ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA), സ്റ്റെനോഗ്രാഫർ തസ്തികകളിലായി ആകെ 242 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ 27 ഒഴിവുകളാണ് ഉള്ളത്.
തിരുവനന്തപുരം (VSSC), ബെംഗളൂരു, ശ്രീഹരിക്കോട്ട, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലേക്കായാണ് നിയമനം. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകൾക്കും കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16.
അസിസ്റ്റന്റ് & UDC: 150 ഒഴിവുകൾ
ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA) & സ്റ്റെനോഗ്രാഫർ: 92 ഒഴിവുകൾ
കേന്ദ്രം തിരിച്ചുള്ള ഒഴിവുകൾ
അഹമ്മദാബാദ് – 60
ബെംഗളൂരു – 75
ഹാസൻ – 3
ഹൈദരാബാദ് – 15
മഹേന്ദ്രഗിരി – 9
ന്യൂഡൽഹി – 1
ശ്രീഹരിക്കോട്ട – 49
തിരുവനന്തപുരം – 30
അസിസ്റ്റന്റ് / UDC:
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം (അല്ലെങ്കിൽ 6.32/10 CGPA)
കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്
ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA) / സ്റ്റെനോഗ്രാഫർ:
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം
ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 60 വാക്ക് (60 wpm) വേഗത
കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്
അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ കമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ
സ്റ്റെനോ-ടൈപ്പിസ്റ്റ്/സ്റ്റെനോഗ്രാഫറായി 1 വർഷത്തെ പ്രവൃത്തിപരിചയം
ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 60 വാക്ക് (60 wpm) വേഗത
കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്
പ്രായപരിധി
ജനറൽ വിഭാഗത്തിന് 18 മുതൽ 28 വയസ്സ് വരെ. OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും പ്രായളവ് ലഭിക്കും കേന്ദ്രസർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കും.
ശമ്പളം
പേ മാട്രിക്സിലെ Level 4 പ്രകാരം അടിസ്ഥാന ശമ്പളം പ്രതിമാസം. 25,500 രൂപ ആയിരിക്കും. ഇതുകൂടാതെ DA, HRA, ട്രാൻസ്പോർട്ട് അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
എഴുത്തുപരീക്ഷ,സ്കിൽ ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.isro.gov.in/media_isro/pdf/recruitmentNotice/2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates