എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം

യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ആശ്രിതരായ കുട്ടികൾക്കും എൻ.സി.സി സർട്ടിഫിക്കറ്റ് ഉള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് ആണ് അവസരം.
Indian Army NCC Special Entry 2027
Indian Army NCC Special Entry 2027 for Applications Open for Women Officer Posts
Edited By:
Updated on
2 min read

ഇന്ത്യൻ ആർമിയുടെ എൻ സി സി സ്പെഷ്യൽ എൻട്രി സ്കീം വഴി നോൺ-ടെക്നിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ആശ്രിതരായ കുട്ടികൾക്കും എൻ.സി.സി സർട്ടിഫിക്കറ്റ് ഉള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് ആണ് അവസരം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.

Indian Army NCC Special Entry 2027
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

വിദ്യാഭ്യാസ യോഗ്യതയും NCC മാനദണ്ഡങ്ങളും

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

  • അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ബിരുദം പൂർത്തിയാക്കിയിരിക്കണം.

  • ഷോർട്ട്‌ലിസ്റ്റിംഗിനായി ആദ്യ രണ്ടോ മൂന്നോ വർഷങ്ങളിലെ ആകെ മാർക്ക് പരിഗണിക്കും.

  • NCC സീനിയർ ഡിവിഷൻ/സീനിയർ വിംഗിൽ കുറഞ്ഞത് 2/3 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം.

  • NCC 'C' സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് 'B' ഗ്രേഡ് നേടിയിരിക്കണം.

  • അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ സാധുവായ NCC 'C' സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്രൊവിഷണൽ NCC 'C' സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. SSB ഘട്ടത്തിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല.

Indian Army NCC Special Entry 2027
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

ബാറ്റിൽ കാഷ്യുവാലിറ്റി വാർഡുകൾക്കുള്ള യോഗ്യത

  • സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ചവരുടെയോ, പരിക്കേറ്റ് മരിച്ചവരുടെയോ, പരിക്കേറ്റവരുടെയോ, കാണാതായി മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരുടെയോ അവിവാഹിതരായ മക്കൾക്ക് (നിയമപരമായി ദത്തെടുത്ത മക്കൾ ഉൾപ്പെടെ) അപേക്ഷിക്കാം.

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. അവസാന വർഷ വിദ്യാർഥികൾക്കും മേൽ പറഞ്ഞ വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാം.

  • NCC 'C' സർട്ടിഫിക്കറ്റ് ഈ വിഭാഗത്തിന് നിർബന്ധമല്ല.

  • അപേക്ഷയോടൊപ്പം Battle Casualty Certificate, Battle Casualty ആയി തരംതിരിച്ച Part II Order-ന്റെ പകർപ്പ്, Manpower Directorate/Regimental Records നൽകുന്ന ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Relationship Certificate) എന്നിവ ഹാജരാക്കണം.

Indian Army NCC Special Entry 2027
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

പ്രായപരിധി

2027 ജനുവരി 1-ന് 19 മുതൽ 25 വയസ് വരെ പ്രായമുള്ള അവിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അതായത് 2002 ജനുവരി 2-ന് മുമ്പോ 2008 ജനുവരി 1-ന് ശേഷമോ ജനിച്ചവർക്ക് അർഹതയില്ല.

Indian Army NCC Special Entry 2027
എഞ്ചിനീയറിങ് മുതൽ എച്ച്ആർ വരെ; കേരളത്തിൽ സ്ഥിരനിയമനം, ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അവസരം

അപേക്ഷകൾ ഷോർട്ലിസ്റ്റ് ചെയ്ത ശേഷം ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിക്കും. മെഡിക്കൽ പരിശോധനയും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. തെ രഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) 49 ആഴ്ചത്തെ പരിശീലനം ലഭിക്കും.

പരിശീലനകാലയളവിൽ സ്റ്റൈപെൻഡ് ആയി പ്രതിമാസം 56,100 രൂപ ലഭിക്കും. പരിശീലനം പൂർത്തിയാക്കിയാൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.

Indian Army NCC Special Entry 2027
ITI യോഗ്യതയുണ്ടോ?, യു.എ.ഇയിൽ ജോലി നേടാം; സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ ഒഴിവുകൾ
Indian Army NCC Special Entry 2027
ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളം!
Indian Army NCC Special Entry 2027
ഫിറ്റർ, വെൽഡർ കോഴ്സുകൾ പഠിച്ചവർക്ക് അവസരം ! ഗൾഫിൽ സ്റ്റീൽ എറക്ടർ ജോലി; ശമ്പളം 42,000 രൂപ വരെ
Summary

Indian Army NCC Special Entry 2027 for Applications Open for Women Officer Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com