ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളം!

ഐ.ടി.ഐ യോഗ്യതയുള്ള ടെക്നീഷ്യൻമാർക്ക് ആണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
 ODEPC Recruitment
UAE Structural Fabricator Jobs 2026: ODEPC Recruitment for 40 ITI Technicians, Salary Up to AED 2500
Edited By:
Updated on
2 min read

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന യു.എ.ഇയിലേക്ക് സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 40 ഒഴിവുകളാണ് ഉള്ളത്. ഐ.ടി.ഐ യോഗ്യതയുള്ള ടെക്നീഷ്യൻമാർക്ക് ആണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രവൃത്തി പരിചയം അനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്.

 ODEPC Recruitment
എൻജിനീയറിങ് കഴിഞ്ഞവർക്ക് സയന്റിസ്റ്റ് ആകാം; കേന്ദ്ര സ്ഥാപനത്തിൽ 133 ഒഴിവുകൾ, സൗജന്യമായി അപേക്ഷിക്കാം

ഒഴിവ് വിശദാംശങ്ങൾ

തസ്തിക: സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ
ജോലി സ്ഥലം: യുഎഇ
ഒഴിവുകൾ: 40
യോഗ്യത: ITI
പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷം

 ODEPC Recruitment
ഡ്രൈവിംഗ് ഇഷ്ടമാണോ?, പത്താം ക്ലാസ് മതി, സ്വിഫ്റ്റിൽ വൻ അവസരം

ശമ്പളം

  • പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നിശ്ചയിക്കുന്നത്.

  • 5 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് AED 2000- 2500 വരെ (ഏകദേശം 48,000 മുതൽ 60,000 രൂപ വരെ) ശമ്പളം ലഭിക്കും

  • 5 വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ളവർക്ക് AED 1700- 2000 വരെ (ഏകദേശം 41,000 മുതൽ 48,000 രൂപ വരെ) ശമ്പളം ലഭിക്കും

  • ഇതിന് പുറമെ പ്രതിമാസം AED 300 ഫുഡ് അലവൻസ് (ഏകദേശം 7,200 രൂപ അധികമായി) ലഭിക്കും

 ODEPC Recruitment
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നേടാം; ക്ലർക്ക്,ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തസ്തിക, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം

മറ്റ് ആനുകൂല്യങ്ങൾ

  • തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് യുഎഇയിൽ 2 വർഷത്തേക്കുള്ള തൊഴിൽ കരാറിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും

  • ജോലി ചെയ്യുന്ന കാലയളവിൽ കമ്പനി സൗജന്യ താമസ സൗകര്യം ഒരുക്കും. താമസ ചെലവ് ഒഴിവാക്കാൻ ഇത് സഹായിക്കും.

  • താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും എത്തുന്നതിനായി കമ്പനി ട്രാൻസ്പോർട്ട് സൗകര്യം ലഭിക്കും.

  • ജോലിക്കാർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾക്കായി മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

 ODEPC Recruitment
ഗുരുവായൂർ ദേവസ്വത്തിൽ 55 ഒഴിവുകൾ; സെക്യൂരിറ്റി,കോയ്മ തസ്തികകൾ
  • ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങൾക്കും മറ്റ് സാഹചര്യങ്ങൾക്കും 'Workers Compensation' പരിരക്ഷ ലഭിക്കും.

  • ആവശ്യാനുസരണം ദിവസം 4 മണിക്കൂർ വരെ ഓവർടൈം ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. അധിക ജോലിക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങളും ലഭിക്കും.

  • ദിവസം 9 മണിക്കൂറാണ് ഡ്യൂട്ടി സമയം. ഇതിൽ 1 മണിക്കൂർ ബ്രേക്ക് ഉൾപ്പെടും.

 ODEPC Recruitment
വിക്രം സാരാഭായ് സെന്ററിൽ 460 ഒഴിവുകൾ: ഡിപ്ലോമ,ഹോട്ടൽ മാനേജ്മെന്റ്,എൻജിനീയറിങ് യോഗ്യത, അഭിമുഖം കേരളത്തിൽ

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പുതുക്കിയ CV, പാസ്‌പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട മെയിൽ വിലാസം jobs@odepc.in. മെയിൽ അയക്കുമ്പോൾ 'Subject''Structural Fabricator' എന്ന് ടൈപ്പ് ചെയ്യണം.

 ODEPC Recruitment
നാഷണൽ ഇൻഷുറൻസിൽ 500 ഒഴിവ്! അരലക്ഷത്തിലേറെ ശമ്പളം, ബിരുദം മതി, കേരളത്തിൽ ജോലി ചെയ്യാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://odepc.kerala.gov.in/job/structural-fabricators-to-uae

 ODEPC Recruitment
മെക്കാനിക്കൽ എൻജിനീയർ ആണോ? റൈറ്റ്സ് ലിമിറ്റഡിൽ അവസരം, 1.40 ലക്ഷം ശമ്പളം!
 ODEPC Recruitment
ICAI: സിഎ പാസായോ? മുൻ പരിചയം വേണ്ട; 50 ഒഴിവുകൾ, ₹1.77 ലക്ഷം വരെ ശമ്പളം
 ODEPC Recruitment
നഴ്സുമാർക്ക് എമിറേറ്റ്സിൽ അവസരം! 3.15 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ...
Summary

UAE Structural Fabricator Jobs 2026: ODEPC Recruitment for 40 ITI Technicians, Salary Up to AED 2500

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com