

പാർലമെന്റ് നിയമപ്രകാരം രൂപീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) എക്‌സിക്യൂട്ടീവ് ഓഫിസർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 50 ഒഴിവുകളാണ് ഉള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം നിർബന്ധമല്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.
തസ്തിക: എക്‌സിക്യൂട്ടീവ് ഓഫിസർ
ഒഴിവുകൾ: 50
പോസ്റ്റ് കോഡ്: 2609
ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യത.
പ്രവൃത്തിപരിചയം നിർബന്ധമല്ല. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
2026 ജൂൺ 30 പ്രകാരം പരമാവധി 25 വയസ്സ്.
അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, പെരുമാറ്റച്ചട്ടങ്ങൾ എന്നിവ തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുക.
ജിഎസ്ടി, ഇൻകം ടാക്സ് മാറ്റങ്ങൾ വിശകലനം ചെയ്യുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുക.
കമ്പനികളുടെ ധനകാര്യ സ്റ്റേറ്റ്മെന്റുകളും ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധിച്ച് ഉറപ്പുവരുത്തുക.
ചട്ടലംഘന പരാതികൾ അന്വേഷിക്കുന്നതിലും കേസ് ഫയലുകൾ തയ്യാറാക്കുന്നതിലും സഹായിക്കുക.
ഓൺലൈൻ കോഴ്സുകൾ തയ്യാറാക്കുകയും നിക്ഷേപക ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുക.
വിവിധ കമ്മിറ്റി യോഗങ്ങളുടെ അജണ്ട, മിനിറ്റ്സ്, ബഡ്ജറ്റ് എന്നിവ തയ്യാറാക്കുക
പേ ലെവൽ 10: ₹56,100 – ₹1,77,500
വാർഷിക പ്രതിഫലം ഏകദേശം ₹15.68 ലക്ഷം
ഡി.എ., എച്ച്.ആർ.എ., ട്രാൻസ്പോർട്ട് അലവൻസ്, എൻ.പി.എസ്., ഗ്രാറ്റുവിറ്റി, എൽ.ടി.സി. തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
കംപ്യുട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (CBT)
വ്യക്തിഗത അഭിമുഖം
CBTയിൽ ജനറൽ അവയർനെസ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, കൂടാതെ അക്കൗണ്ടിങ്, ഓഡിറ്റിങ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ്, ഡയറക്ട് & ഇൻഡയറക്ട് ടാക്സ്, കോർപ്പറേറ്റ് ലോ, ഫിനാൻഷ്യൽ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടും
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates