HLL Lifecare: മാനേജർ തസ്തികയിൽ നിയമനം നേടാം, ശമ്പളം 70,000 രൂപ വരെ

സീനിയർ ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് മാനേജർ / അസോസിയേറ്റ് മാനേജർ (റെഗുലേറ്ററി അഫയേഴ്സ് & പ്രൊഡക്ട് രജിസ്ട്രേഷൻ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
 HLL Lifecare jobs
Central PSU HLL Lifecare Announces Recruitment for Senior and Operations Manager Posts
Edited By:
Updated on
1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL Lifecare) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് മാനേജർ / അസോസിയേറ്റ് മാനേജർ (റെഗുലേറ്ററി അഫയേഴ്സ് & പ്രൊഡക്ട് രജിസ്ട്രേഷൻ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയിലുമായി ഓരോ ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.

 HLL Lifecare jobs
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

ഒഴിവുകൾ

  • സീനിയർ ഓപ്പറേഷൻസ് മാനേജർ (കോർപ്പറേറ്റ് ക്വാളിറ്റി അഷ്വറൻസ്) – 1

  • ഓപ്പറേഷൻസ് മാനേജർ / അസോസിയേറ്റ് മാനേജർ (റെഗുലേറ്ററി അഫയേഴ്സ്) – 1

 HLL Lifecare jobs
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

വിദ്യാഭ്യാസ യോഗ്യത

സീനിയർ ഓപ്പറേഷൻസ് മാനേജർ

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ ഇമ്മ്യൂണോളജി എന്നിവയിൽ ബിരുദം അല്ലെങ്കിൽ

  • ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്.

  • ക്ലിനിക്കൽ ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലെ ക്വാളിറ്റി അഷ്വറൻസ്/ക്വാളിറ്റി കണ്ട്രോളിൽ കുറഞ്ഞത് 6 വർഷത്തെ പ്രവൃത്തിപരിചയം.

 HLL Lifecare jobs
ഹെൽപ്പർ മുതൽ പ്രിൻസിപ്പൽ വരെ,സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; നേരിട്ട് നിയമനം

ഓപ്പറേഷൻസ് മാനേജർ / അസോസിയേറ്റ് മാനേജർ

  • ബി.ഫാം അല്ലെങ്കിൽ ബയോമെഡിക്കൽ സയൻസിൽ ബിരുദം.

  • റെഗുലേറ്ററി അഫയേഴ്സ്, പ്രൊഡക്ട് രജിസ്ട്രേഷൻ, ഡോസിയർ തയ്യാറാക്കൽ തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയം.

 HLL Lifecare jobs
കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

പ്രായപരിധി

  • സീനിയർ ഓപ്പറേഷൻസ് മാനേജർ – 45 വയസ്

  • ഓപ്പറേഷൻസ് മാനേജർ – 40 വയസ്

  • അസോസിയേറ്റ് മാനേജർ – 37 വയസ്
    (2026 ജൂലൈ 1 അടിസ്ഥാനമാക്കി)

 HLL Lifecare jobs
വൻ അവസരം! പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 1,213 ഒഴിവുകൾ; ഐടിഐ മുതൽ സിഎ വരെ യോഗ്യത

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളമാണ് എച്ച്.എൽ.എൽ ലൈഫ്‌കെയർ വാഗ്ദാനം ചെയ്യുന്നത്. സീനിയർ ഓപ്പറേഷൻസ് മാനേജർ തസ്തികയ്ക്ക് പ്രതിമാസം ഏകദേശം 70,385, രൂപ ഓപ്പറേഷൻസ് മാനേജർ തസ്തികയ്ക്ക് ഏകദേശം 60,330 രൂപ , അസോസിയേറ്റ് മാനേജർ തസ്തികയ്ക്ക് ഏകദേശം 50,275 രൂപ എന്നിങ്ങനെയാണ് മൊത്തം പ്രതിമാസ ശമ്പളം ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകർ ഗൂഗിൾ ഫോം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം അപ്‌ലോഡ് ചെയ്യണം. യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് അഭിമുഖത്തിലൂടെയായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

 HLL Lifecare jobs
എൻജിനീയറിങ് കഴിഞ്ഞോ?; ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ കരിയർ തുടങ്ങാം, കേരളത്തിലും ഒഴിവ്

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

സീനിയർ ഓപ്പറേഷൻസ് മാനേജർ

https://www.lifecarehll.com/file/download/reference

മാനേജർ

https://www.lifecarehll.com/file/download/reference

Summary

Central PSU HLL Lifecare Announces Recruitment for Senior and Operations Manager Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com