എൻജിനീയറിങ് കഴിഞ്ഞോ?; ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ കരിയർ തുടങ്ങാം, കേരളത്തിലും ഒഴിവ്

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം.
HPCL Graduate Apprentice Trainee
HPCL Invites Applications for 358 Graduate Apprentice Trainee Vacancies
Edited By:
Updated on
1 min read

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനീ (എൻജിനീയറിങ് ) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 358 ഒഴിവുകളാണ് ഉള്ളത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും. അപേക്ഷകൾ ജൂലൈ 15 മുതൽ ജൂലൈ 31 വരെ സമർപ്പിക്കാം.

HPCL Graduate Apprentice Trainee
പുതുമുഖങ്ങൾക്ക് ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ജോലി; ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ, ശമ്പളം ₹1.2 ലക്ഷം വരെ

യോഗ്യത

താഴെ പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ BE/B.Tech ബിരുദം നേടിയിരിക്കണം.

  • സിവിൽ എൻജിനിയറിങ്

  • മെക്കാനിക്കൽ എൻജിനിയറിങ്

  • ഇലക്ട്രിക്കൽ എൻജിനിയറിങ്

  • ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്

HPCL Graduate Apprentice Trainee
HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ

കൂടാതെ,

  • 2023 സെപ്റ്റംബർ 1-നോ അതിന് ശേഷമോ എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയിരിക്കണം.

  • ജനറൽ/ഒബിസി (NCL) വിഭാഗക്കാർക്ക് കുറഞ്ഞത് 60% മാർക്ക് വേണം.

  • SC/ST/PwBD വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും.

  • NATS 2.0 പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

  • ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാവില്ല.

HPCL Graduate Apprentice Trainee
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; കോട്ടൺ കോർപ്പറേഷനിൽ 148 ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത

പ്രായപരിധി

2026 ജൂലൈ 31-ന് 18 മുതൽ 25 വയസ് വരെയാണ് പ്രായപരിധി.

  • SC/ST: 5 വർഷം ഇളവ്

  • OBC-NCL: 3 വർഷം ഇളവ്

  • PwBD: 10 വർഷം ഇളവ്

കേരളത്തിലെ ഒഴിവുകൾ

സംസ്ഥാനാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച പരിശീലന സീറ്റുകളിൽ കേരളത്തിന് 9 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.

HPCL Graduate Apprentice Trainee
വൻ അവസരം! പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 1,213 ഒഴിവുകൾ; ഐടിഐ മുതൽ സിഎ വരെ യോഗ്യത

സ്റ്റൈപെൻഡ്

തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുമാർക്ക് പ്രതിമാസം ₹25,000 ലഭിക്കും.

  • HPCL നൽകുന്നത്: ₹20,500

  • കേന്ദ്ര സർക്കാർ DBT വഴി: ₹4,500

HPCL Graduate Apprentice Trainee
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

തെരഞ്ഞെടുപ്പ് രീതി

  • യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും

  • ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഡോക്യുമെന്റ് വെരിഫിക്കേഷൻ

  • NATS പോർട്ടലിൽ Apprenticeship കരാർ നടപടികൾ പൂർത്തിയാക്കുക

  • മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പൊലീസ് വെരിഫിക്കേഷനും പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ നിയമനം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിലവിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ NATS അപ്രന്റിസ് ചെയ്യുന്നവർക്ക് അപേക്ഷിക്കാനാവില്ല.

  • അപേക്ഷ ഓൺലൈനായി മാത്രം സമർപ്പിക്കണം.

HPCL Graduate Apprentice Trainee
കൊച്ചിൻ ഷിപ്‌യാർഡിൽ വീണ്ടും അവസരം! ഓട്ടോ ഇലക്ട്രീഷ്യൻ ഒഴിവുകൾ; ഐടിഐ യോഗ്യത

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.hindustanpetroleum.pdf

Summary

HPCL Invites Applications for 358 Graduate Apprentice Trainee Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com