കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; കോട്ടൺ കോർപ്പറേഷനിൽ 148 ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത

അസിസ്റ്റന്റ് മാനേജർ, മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്‌സ്യൽ എക്സിക്യൂട്ടീവ്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലായി ആകെ 148 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Cotton Corporation of India
Cotton Corporation of India Invites Applications for 148 Posts
Edited By:
Updated on
1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCI) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്‌സ്യൽ എക്സിക്യൂട്ടീവ്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലായി ആകെ 148 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ജൂലൈ 9 മുതൽ ആരംഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 24 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Cotton Corporation of India
HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ

ഒഴിവുകളുടെ വിശദാംശങ്ങൾ

  • അസിസ്റ്റന്റ് മാനേജർ (ഓഫീഷ്യൽ ലാംഗ്വേജ്) – 1

  • അസിസ്റ്റന്റ് മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) – 1

  • മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിംഗ്) – 8

  • മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ട്സ്) – 8

  • ജൂനിയർ കൊമേഴ്‌സ്യൽ എക്സിക്യൂട്ടീവ് – 50

  • ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) – 50

  • ജൂനിയർ അസിസ്റ്റന്റ് (ജനറൽ) – 30

Cotton Corporation of India
കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

വിദ്യാഭ്യാസ യോഗ്യത

  • അസിസ്റ്റന്റ് മാനേജർ: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ഭാഷാ യോഗ്യത.

  • മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിംഗ്): എംബിഎ അല്ലെങ്കിൽ അനുബന്ധ മാനേജ്മെന്റ് യോഗ്യത.

  • മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ട്സ്): സി.എ, സി.എം.എ അല്ലെങ്കിൽ ബന്ധപ്പെട്ട അക്കൗണ്ട്സ് യോഗ്യത.

  • ജൂനിയർ കൊമേഴ്‌സ്യൽ എക്സിക്യൂട്ടീവ്: ഔദ്യോഗിക വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന ബിരുദ യോഗ്യത.

  • ജൂനിയർ അസിസ്റ്റന്റ്: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദ യോഗ്യത.

Cotton Corporation of India
കൊച്ചിൻ ഷിപ്‌യാർഡിൽ വീണ്ടും അവസരം! ഓട്ടോ ഇലക്ട്രീഷ്യൻ ഒഴിവുകൾ; ഐടിഐ യോഗ്യത

പ്രായപരിധി

  • ജൂനിയർ അസിസ്റ്റന്റ് / മാനേജ്മെന്റ് ട്രെയിനി: 18 മുതൽ 30 വയസ് വരെ.

  • അസിസ്റ്റന്റ് മാനേജർ: 18 മുതൽ 32 വയസ് വരെ.

സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്

  • ജനറൽ / ഇഡബ്ല്യുഎസ് / ഒബിസി വിഭാഗങ്ങൾ: ₹1,500

  • എസ്.സി / എസ്.ടി / മുൻസൈനികർ / ഭിന്നശേഷിക്കാർ (PwBD): ₹500

Cotton Corporation of India
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://cotcorp.org.in/recruitment

Cotton Corporation of India
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ
Cotton Corporation of India
ഡിഗ്രി ഉണ്ടോ?, സെൻട്രൽ ബാങ്കിൽ 4500 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
Cotton Corporation of India
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
Summary

Cotton Corporation of India Invites Applications for 148 Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com